Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
റവ കൊണ്ട് 20 മിനിറ്റില്‍ ഉണ്ണിയപ്പം, സോഫ്റ്റാണ് ആരോഗ്യകരവും
ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇത് തയ്യാറാക്കേണ്ട കഷ്ടപ്പാട് ആലോചിക്കുമ്പോള്‍ പലപ്പോഴും പലരും ആ ഉദ്യമത്തില്‍ നിന്ന് പിന്മാറുന്നു. എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ നമുക്ക് നല്ല കിടിലന്‍ ഉണ്ണിയപ്പം ഉണ്ടാക്കാം. അതും ഒരു തരി അരിപ്പൊടി ചേര്‍ക്കാതെ. റവ കൊണ്ടാണ് ഈ സ്വാദിഷ്ടമായ ഉണ്ണിയപ്പം തയ്യാറാക്കുന്നത്. അധികം കഷ്ടപ്പാടില്ലാതെ നമുക്ക് വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ണിയപ്പം തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
റവ- കാല്‍ക്കിലോ
ഏത്തപ്പഴം - ഒരെണ്ണം
ശര്‍ക്കര- കാല്‍ക്കിലോ
പാല് - കാല് ലിറ്റര്‍
ഏലക്കായ- രണ്ടെണ്ണം
ജീരകം -കാല് ടീസ്പൂണ്‍
വെള്ളം - അരക്കപ്പ്
വെളിച്ചെണ്ണ- ഒരു കപ്പ്
തേങ്ങക്കൊത്ത് - 4 ടേബിള്‍ സ്പൂണ്‍
Most read: നല്ല നാടന്‍ മുട്ട ബിസ്ക്കറ്റ് അരമണിക്കൂറിനുള്ളില്‍ റെഡി

തയ്യാറാക്കുന്ന വിധം
ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ശര്‍ക്കര അല്പം വെള്ളം
ചേര്‍ത്ത് ഉരുക്കിയെടുക്കണം. ശേഷം ഇത് തണുക്കുന്നതിന് വേണ്ടി മാറ്റി
വെക്കുക. ഒരു പാത്രത്തില്‍ പാലും റവയും മിക്സ് ചെയ്ത് എടുക്കുക. ഇത്
അരമണിക്കൂര്‍ വെച്ചതിന് ശേഷം മിക്സിയിലേക്ക് ചൂടാറാന്‍ വേണ്ടി വെച്ച
ശര്‍ക്കര പാനിയും റവ, വാഴപ്പഴം, ഏലക്ക, ജീരകം എന്നിവ മിക്സ് ചെയ്ത്
നല്ലതുപോലെ മാവ് പരുവത്തില്‍ അരച്ചെടുക്കണം. വെള്ളം
അധികമാവാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
most read: മലബാര്‍ മുട്ടമാലക്കൊരു പ്രത്യേകതയുണ്ട്: ഈസി റെസിപ്പി നിങ്ങള്‍ക്കായി
ഇഡ്ഡലി മാവിന്റെ പരുവത്തിലാവുമ്പോള്‍ മാറ്റാവുന്നതാണ്. ശേഷം ഉണ്ണിയപ്പ പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി മാവ് ഓരോ കുഴിയിലായി ഒഴിച്ച് കൊടുക്കാം. സ്വര്ണനിറമാവുന്നത് വരെ മറിച്ചിട്ട് കൊടുക്കണം. കരിഞ്ഞ് പോവാതിരിക്കുന്നതിന് തീ എപ്പോഴും താഴ്ത്തി വെക്കേണ്ടതാണ്. നല്ലതുപോലെ വെന്ത ശേഷം കോരി മാറ്റാം. അധികം കഷ്ടപ്പെടാതെ തന്നെ നല്ല സൂപ്പര്‍ രുചിയുള്ള ഉണ്ണിയപ്പം അരമണിക്കൂറില്‍ റെഡിയാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications