Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നല്ല നാടന്‍ മുട്ട ബിസ്ക്കറ്റ് അരമണിക്കൂറിനുള്ളില്‍ റെഡി
കോയിന് ബിസ്ക്കറ്റ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയണമെന്നില്ല. എന്നാല്‍ കണ്ടാല്‍ യാതൊരു പരിചയക്കുറവും ആര്‍ക്കും തോന്നാത്തതാണ് കോയിന് ബിസ്ക്കറ്റ്. ഇത് നിങ്ങളുടെ രുചിമുകുളങ്ങളില്‍ മാറ്റം കൊണ്ട് വരും എന്നതില്‍ സംശയം വേണ്ട. ബേക്കറികളിലും നാട്ടിന് പുറത്തെ ചെറിയ ചില ചായക്കടകളിലും കാണുന്ന ഒന്നാണ് കോയിന് ബിസ്ക്കറ്റ്. എന്നാല്‍ ഇത് ഒരിക്കലെങ്കിലും വീട്ടില്‍ തയ്യാറാക്കി നോക്കണം എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ, എന്നാല്‍ ഈ ലേഖനത്തിലൂടെ അതിന് ഒരു അവസരം നിങ്ങള്‍ക്ക് ലഭിക്കുകയാണ്. കോയിന് ബിസ്ക്കറ്റ് തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
മൈദ- അരക്കപ്പ്
ബേക്കിംഗ് പൗഡര്‍ - കാല് ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
വനില എസ്സന്‍സ് - ആവശ്യത്തിന്
ഫുഡ് കളര്‍ മഞ്ഞ - ആവശ്യത്തിന്
പൊടിച്ച പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
നെയ്യ് - രണ്ട ടേബിള്‍ സ്പൂണ്‍
മുട്ട - ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യ ഘട്ടം എന്ന നിലക്ക് മൈദയും ബേക്കിംഗ് പൗഡറും മിക്സ് ചെയ്ത്
നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തില്‍ മുട്ടയും
പഞ്ചസാരയും നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കാം. ഇത് നല്ലതുപോലെ
അടിച്ച് വെച്ചതിന് ശേഷം ഇതിലേക്ക് വനില എസ്സന്‍സ്, നെയ്യ് എന്നിവ
ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം മൈദയിലേക്ക് ഇത്
ചേര്‍ക്കണം. ഇത്രയുമായാല്‍ പിന്നീട് തയ്യാറാക്കാന്‍ നോക്കാം.
ഒരു പേപ്പര്‍ ബാഗിലേക്ക് ഇവ മിക്സ് ചെയ്ത മിശ്രിതം ഫ്രൈയിംഗ് പാന്‍ ചൂടാക്കി കോയിന് വലിപ്പത്തില്‍ ചുട്ടെടുക്കാം. പത്തോ പതിനഞ്ചോ മിനിറ്റുകള്‍ മാത്രം ഇത് ദോശക്കല്ലിന് മുകളില്‍ വെച്ചാല്‍ മതി. അതിന് ശേഷം ഇത് വാങ്ങി കുപ്പിയിലിട്ട് കാറ്റ് കയറാതെ സൂക്ഷിക്കാം. കോയിന് ബിസ്ക്കറ്റ് തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
