Just In
Don't Miss
- Finance
ഇനി 'അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം'... മൂന്ന് വിമാനത്താവളങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടു
- News
അധികാരമേറ്റ ഉടന്‍ തന്നെ സുപ്രധാന തീരുമാനം നടപ്പിലാക്കാന്‍ ബൈഡന്; ട്രംപിന്റെ നയം തിരുത്തും
- Automobiles
XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര
- Sports
IND v ENG: ഹാര്‍ദികും ഇഷാന്തും തിരിച്ചെത്തി, നട്ടുവും പൃഥ്വിയും പുറത്ത്- ടെസ്റ്റ് ടീം പ്രഖ്യാപിച്ചു
- Movies
സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല, തുറന്നുപറഞ്ഞ് ഉര്‍വ്വശി
- Travel
കണ്ണൂരിലെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാനില കേക്ക് 15 മിനിറ്റില്‍ തയ്യാറാക്കാം
കേക്ക് എന്ന് പറയുമ്പോള്‍ തന്നെ എല്ലാവര്ക്കും കൊതിയാവും. ഈ ലോക്ക്ഡൗണ്‍ കൊറോണക്കാലത്ത് ഇഷ്ടം പോലെ പാചക പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മള് ഓരോരുത്തരും എന്നതാണ് സത്യം. എന്നാല്‍ എളുപ്പത്തില്‍ എങ്ങനെ സ്വാദിഷ്ഠമായ വിഭവങ്ങള്‍ പരീക്ഷിക്കാം എന്നുള്ളത് പലര്‍ക്കും ബാലി കേറാമലയാണ്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെടുന്ന വാനില കേക്ക് ആണ് തയ്യാറാക്കാന്‍ പോവുന്നത്. അതിനായി ആവശ്യമുള്ള ചുരുങ്ങിയ ചില സാധനങ്ങള്‍ നമുക്ക് നോക്കാം.
ആവശ്യമുള്ള വസ്തുക്കള്‍
മൈദ - ഒരു കപ്പ്
മുട്ട - 3 എണ്ണം
പഞ്ചസാര- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍ - 1 സ്പൂണ്‍
ബേക്കിംഗ് സോഡ - കാല്‍സ്പൂണ്‍
സണ്‍ഫ്ളവര്‍ ഓയില്‍ - അരക്കപ്പ്
പാല്- 2 സ്പൂണ്‍ (ആവശ്യമെങ്കില്‍)
വാനില എസ്സന്‍സ്- അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു അരിപ്പയില്‍ രണ്ടോ മൂന്നോ വട്ടം അരിച്ചെടുത്താലും കുഴപ്പമില്ല. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റി വെക്കുക. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര പൊടിച്ചത് കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് നല്ലതുപോലെ ഉളക്കുക. മുഴുവന്‍ പഞ്ചസാരയും ഇട്ട് കൊടുത്ത് നല്ലതുപോലെ മുട്ട ബീറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഇതിലേക്ക് വാനില എസ്സന്‍സ് ചേര്‍ക്കണം. മുട്ടയുടെ മണം മാറുന്നതിന് വേണ്ടിയാണ് വാനില എസ്സന്‍സ് ചേര്‍ക്കുന്നത്. അതിന് ശേഷം ഈ ബീറ്റ് ചെയ്ത മുട്ടയും വാനില എസ്സന്‍സും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം മാറ്റി വെച്ചിരിക്കുന്ന മൈദയിലേക്ക് ചേര്‍ക്കുക. ഇത് ഒരു വശത്തേക്ക് നല്ലതുപോലെ ഇളക്കേണ്ടതാണ്.
ഈ സമയം ഒരു കുക്കര്‍ എടുത്ത് അതിന്റെ വിസിലും വാഷറും മാറ്റിയ ശേഷം അടുപ്പില്‍ വെച്ച് പത്ത് മിനിട്ട് ചൂടാക്കേണ്ടതാണ്. മൈദ ചേര്‍ത്ത മിക്സ് നല്ലതുപോലെ കട്ടയെല്ലാം ഉടച്ചെടുത്ത ശേഷം അതിലേക്ക് ബാക്ക് വന്ന പാലും ചേര്‍ക്കണം. ശേഷം സണ്‍ഫ്ളവര്‍ ഓയിലും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അല്പം നെയ്യ് തടവി അതിലേക്ക് മൈദ അല്പം ഇട്ട് കൊടുത്ത് കേക്ക് വെക്കുന്നതിനുള്ള പാത്രം റെഡിയാക്കാം.
നമ്മള് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഈ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കണം. അതിന് ശേഷം കുക്കര്‍ തുറന്ന് അടിയില്‍ എന്തെങ്കിലും സ്റ്റാന്‍ഡ് പോലുള്ള വസ്തു വെച്ച് ഈ മിശ്രിതം ഒഴിച്ച പാത്രം ഇതിലേക്ക് ഇറക്കി വെക്കണം. എന്നിട്ട് നല്ലതു പോലെ മൂടി വെക്കുക. 25-30 മിനിട്ടിന് ശേഷം നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ ഗ്യാസ് ഓഫ് ചെയ്യണം. എന്നിട്ട് നല്ലതുപോലെ ചൂടാറിയ ശേഷം മുറിച്ചെടുക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.