ജന്മാഷ്ടമിക്ക് മധുരം നല്‍കാന്‍ തേങ്ങാ ലഡു

Posted By: Raveendan V
Subscribe to Boldsky

മധുര പലഹാരങ്ങള്‍ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം അല്ലേ. ഒരു ചെറിയ ഒത്തുകൂടലാണെങ്കില്‍ പോലും ചെറു മധുരമെങ്കിലും നുണയണം എന്നത് നമ്മുക്ക് നിര്‍ബന്ധമാണ്. സാധാരണ ആഘോഷങ്ങളില്‍ തയ്യാറാക്കുന്ന ഒരു ഇന്ത്യന്‍ മധുരവിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തേങ്ങാ ലഡു. ചിരകിയ തേങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം ഒരു പ്രത്യേക രുചി തന്നെയാണ് നാവിനും വയറിനും സമ്മാനിക്കുക.

പാചകത്തിലെ തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് തേങ്ങാ ലഡു. പെട്ടെന്ന് ഒരു മധുരം കഴിക്കണമെന്ന് തോന്നിയാല്‍ വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇപ്പോ തന്നെ വായില്‍ വെള്ളം ഊറുന്നില്ലേ. എങ്കില്‍ എങ്ങനെയാണ് ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം. തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോയും പലഹാരം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും.

തേങ്ങാ ലഡു റെസിപ്പി വീഡിയോ

coconut ladoo recipe
തേങ്ങാ ലഡു എങ്ങനെ തയ്യാറാക്കാം | കണ്ടന്‍സ്ഡ് ലഡു ഉപയോഗിച്ച് തേങ്ങ ലഡു തയ്യാറാക്കുന്ന വിധം| തേങ്ങാ ലഡു ഉണ്ടാക്കുന്ന വിധം
തേങ്ങാ ലഡു എങ്ങനെ തയ്യാറാക്കാം | കണ്ടന്‍സ്ഡ് ലഡു ഉപയോഗിച്ച് തേങ്ങ ലഡു തയ്യാറാക്കുന്ന വിധം| തേങ്ങാ ലഡു ഉണ്ടാക്കുന്ന വിധം
Prep Time
5 Mins
Cook Time
10M
Total Time
15 Mins

Recipe By: മീനാ ഭണ്ഡാരി

Recipe Type: മധുപലഹാരം

Serves: 8-10 വരെ

Ingredients
 • ഉണങ്ങിയ തേങ്ങ ചിരകിയത് - 2 കപ്പ്+ഒരു കപ്പ് കോട്ടിങ്ങിനും

  കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്‌മെയ്ഡ്) - 200 ഗ്രാം

  നുറുക്കിയ ബദാം - 2 ടീസ്പൂണ്‍+ അലങ്കരിക്കാനും

  ഏലയ്ക്കാ പൊടി - 1 ടീസ്പൂണ്‍

Red Rice Kanda Poha
How to Prepare
 • 1. അല്‍പം ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക.

  2. തേങ്ങ നന്നായി മിക്‌സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക.

  3.അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്‌സ് ചെയ്ത് എടുക്കുക.

  4.ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം.

  5.ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം.

  6. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം.

Instructions
 • 1. നിങ്ങള്‍ക്ക് പച്ചതേങ്ങ വെച്ചും ഇത് തയ്യാറാക്കാം. എന്നാല്‍ പച്ചത്തേങ്ങ ഉപയോഗിക്കുമ്പോള്‍ തേങ്ങയില്‍ നിന്ന് വെള്ളം വറ്റി പോകുന്നത് വരെ റോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം.
 • 2. മിശ്രിതം ചൂടായിരിക്കുമ്പോള്‍ തന്നെ ഉരുട്ടി എടുക്കാന്‍ ശ്രദ്ധിക്കണം.
Nutritional Information
 • സേര്‍വ്വിങ് സൈസ് - ഒരു ലഡു
 • കലോറി - 54
 • കൊഴുപ്പ് - 2 ഗ്രാം
 • പ്രോട്ടീന്‍ - 1 ഗ്രാം
 • കാര്‍ബോഹൈഡ്രേറ്റ് - 9 ഗ്രാം
 • പഞ്ചസാര - 9 ഗ്രാം

സ്‌റ്റെപ് ബൈ സ്റ്റെപ്: തേങ്ങാലഡു എങ്ങനെ തയ്യാറാക്കാം

1. അല്‍പം ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക.

coconut ladoo recipe
coconut ladoo recipe

2. തേങ്ങ നന്നായി മിക്‌സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക.

coconut ladoo recipe

3.അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്‌സ് ചെയ്ത് എടുക്കുക.

coconut ladoo recipe
coconut ladoo recipe
coconut ladoo recipe

4.ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം.

coconut ladoo recipe

5.ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം.

coconut ladoo recipe

6. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം.

coconut ladoo recipe
coconut ladoo recipe
[ 4 of 5 - 32 Users]