Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ടെന്‍ഷന്‍ ഗര്‍ഭത്തിന് തടസമോ?

ടെന്‍ഷന്‍, സ്ട്രെസ് എന്നിവയ്ക്ക് ഗര്ഭധാരണവുമായുള്ള ബന്ധം നേരിട്ടല്ല. ശരീരം വഴിയാണ്. മാനസികമായ ഈ കാര്യം ശരീരത്തെയും ബാധിക്കും. സ്ത്രീപുരുഷ വ്യത്യാസമന്യേ ഇരുവരുടെയും പ്രത്യുല്പാദന വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.
ശാരീരികമായി ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദത്തെ ടെന്‍ഷന്‍ ബാധിക്കും. മാനസികമായി സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യം കുറയ്ക്കും, പുരുഷന്മാരില് ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ടെന്‍ഷന്‍ അനുഭവപ്പെടുമ്പോള്‍ ശരീരം ഒരു വിധത്തില്‍ പ്രൊട്ടക്ഷന്‍ മോഡിലേക്കു പോകും. അതായത് സംരക്ഷിതാവസ്ഥ. ഇത് ആര്‍ത്തവചക്രത്തെയും ഓവുലേഷനേയും ബാധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നത് ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കും.
പുരുഷന്മാരുടെ ഉദ്ധാരണശേഷിക്കുറവ് പലപ്പോഴും വന്ധ്യതക്കു കാരണമായേക്കാം. ടെന്‍ഷനും സ്ട്രെസും പുരുഷന്മാരില് ഈ അവസ്ഥയുണ്ടാക്കും. ടെന്‍ഷന്‍ ബീജഗുണത്തെയും ബാധിക്കും. ഉദ്ധാരണപ്രശ്നങ്ങള്‍ മാനസികമായി ഒരാളെ തളര്‍ത്തും. ഇത് ലൈംഗിക താല്പര്യം തന്നെ നശിപ്പിച്ചെന്നും വരാം.
സ്ത്രീക്കും പുരുഷനും പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നുമില്ല, എങ്കിലും ഗര്‍ഭധാരണം നടക്കുന്നുമില്ല എന്ന ഘട്ടത്തിലെത്തുമ്പോള്‍ പിരിമുറുക്കമാണോ കാരണമെന്നു തിരിച്ചറിയാന്‍ ശ്രമിക്കണം.



Click it and Unblock the Notifications
