For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടല്‍ ശേഷം മാറിടം തൂങ്ങാതിരിയ്ക്കാന്‍

മുലയൂട്ടല്‍ ശേഷം മാറിടം തൂങ്ങാതിരിയ്ക്കാന്‍

|

കുഞ്ഞിനു നല്‍കുന്ന അമൃതാണ് അമ്മിഞ്ഞപ്പാല്‍ എന്നു വേണം, പറയാന്‍. പിറന്നു വീഴുന്ന കുഞ്ഞിന് ആരോഗ്യത്തിനായി ആശ്രയിക്കുന്ന ഏക ഭക്ഷണമാണിത്. നവജാത ശിശുവിനു വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുമുണ്ട്.

ജനിച്ച ശേഷം ആദ്യത്തെ ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് പറയുക. ഇത് കുഞ്ഞിന്റെ വയറിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്. കുഞ്ഞിന്റെ വയറിന് ദഹനശേഷി കുറവായിരിയ്ക്കും. ഇതുകൊണ്ടുതന്നെ മറ്റു ഭക്ഷണങ്ങള്‍ നല്‍കിയാല്‍ ഇത് കുഞ്ഞിന്റെ വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും.

മുലയൂട്ടുന്ന അമ്മമാരെ ഇതില്‍ നിന്നും പിന്‍തിരിയ്പ്പിയ്ക്കുന്ന ചില കാര്യങ്ങളെങ്കിലും ഉണ്ടെന്നു വേണം, പറയാന്‍. ശരീര സൗന്ദര്യത്തെക്കുറിച്ചു കൂടുതല്‍ വേവലാതിപ്പെടുന്ന ചില അമ്മമാര്‍ ഇതുകൊണ്ടുതന്നെ ചിലപ്പോഴെങ്കിലും കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ നിഷേധിയ്ക്കുകയും ചെയ്യാറുണ്ട്. കുഞ്ഞിനോടു കാണിയ്ക്കാവുന്ന ഏറ്റവും വലിയ ക്രൂരതാണ് ഇതെന്നു പറയാം.

പല അമ്മമാരെയും മുലയൂട്ടല്‍ ശേഷം മാറിടങ്ങള്‍ തൂങ്ങുമോയെന്ന ഭയമാണ് മുലയൂട്ടലില്‍ നിന്നും പിന്‍തിരിപ്പിയ്ക്കുന്നത്. എന്നാല്‍ ഈ ഭയം അസ്ഥാനത്താണെന്നു വേണം, പറയാന്‍, ചില മുന്‍കരുതലുകളെടുത്താന്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുലയൂട്ടല്‍ ശേഷം മാറിടങ്ങള്‍ തൂങ്ങാതിരിയ്ക്കും. ഇതെക്കുറിച്ചറിയൂ,

പാല്‍ കൊടുക്കുമ്പോള്‍

പാല്‍ കൊടുക്കുമ്പോള്‍

കുഞ്ഞിനു പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന് ആയാസം ഉണ്ടാകാതെ തലയിണ മടിയില്‍ വച്ച് കുഞ്ഞിനെ കിടത്തി പാല്‍ കൊടുക്കുക. ഇത് കുഞ്ഞു പാല്‍ കുടിയ്ക്കുമ്പോള്‍ മാറിടത്തിലെ സ്‌കിന്‍ തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. അമ്മയ്ക്കും കുഞ്ഞിനും ആയസമില്ലാതെ പാല്‍ കൊടുക്കുകയും കുടിയ്ക്കുകയും ചെയ്യാം.

ബ്രാ

ബ്രാ

ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും കൃത്യ അളവിലുള്ള ബ്രാ ഉപയോഗിയ്ക്കുക. മാറിടത്തിന് സപ്പോര്‍ട്ട നല്‍കുന്ന തരത്തിലുള്ള ബ്രായാണ് ഉപയോഗിയ്‌ക്കേണ്ടത്. മറ്റേര്‍ണിറ്റി ബ്രാ പോലുളളവ ഇപ്പോള്‍ വിപണിയില്‍ ലഭിയ്ക്കുകയും ചെയ്യും. ബ്രാ കൃത്യമായി ഉപയോഗിച്ചാല്‍ മാറിടം അയഞ്ഞു തൂങ്ങുന്നതു തടയാന്‍ സാധിയ്ക്കും.

മുലയൂട്ടുന്ന സമയത്ത്

മുലയൂട്ടുന്ന സമയത്ത്

മുലയൂട്ടുന്ന സമയത്ത് മൃഗക്കൊഴുപ്പു കൂടുതല്‍ കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സസ്യക്കൊഴുപ്പുകളെ കൂടുതലായി ആശ്രയിക്കുക. അതായത് ഇറച്ചി പോലുള്ളവ കുറച്ച് ഒലീവ് ഓയില്‍ പോലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിയ്ക്കുക. മാംസക്കൊഴുപ്പ് അധികമാകുന്നത് ചര്‍മം വലിയുന്നതും മാറിടം തൂങ്ങുന്നതിനുമെല്ലാം കാരണമാകും

കുളിയ്ക്കുമ്പോള്‍

കുളിയ്ക്കുമ്പോള്‍

കുളിയ്ക്കുമ്പോള്‍ തണുത്ത വെള്ളത്തിലും ചൂടുവെള്ളത്തിലും മാറി മാറി കുളിയ്ക്കുക. ഇടയ്ക്കു രണ്ടും കൂടിയതും. ഇത് സ്തനഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മാറിടം അയഞ്ഞൂ തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും. വേണ്ട രീതിയില്‍ രക്തപ്രവാഹം ഉണ്ടാകുന്നത് സ്തനം തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും

ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും

ഇതുപോലെ തന്നെ ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി ടവല്‍ മുക്കിപ്പിഴിഞ്ഞ് സ്തനങ്ങളില്‍ വയ്ക്കുന്നതും സ്തനങ്ങള്‍ തൂങ്ങാതിരിയ്ക്കുവാന്‍ സഹായിക്കും. ആദ്യം തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു പിടിയ്ക്കുക, പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു പിടിയ്ക്കുക, ഇത് മാറി മാറി ചെയ്യുന്നതു ഗുണം നല്‍കും. ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ വച്ച ശേഷം ഐസ് ക്യൂബ് കൊണ്ട് മാറിടം മസാജ് ചെയ്യുന്നതും നല്ലതാണ്.

പെട്ടെന്ന്

പെട്ടെന്ന്

പെട്ടെന്ന് ഒരു ദിവസം മൂലയൂട്ടല്‍ നിര്‍ത്തുന്നത് സ്തനം തൂങ്ങാനുള്ള കാരണമാണ്. പാല്‍ കെട്ടിക്കിടക്കുന്നതു തന്നെയാണ് കാരണം. മുലയൂട്ടില്‍ നിര്‍ത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ പതുക്കെ, അതായത് മുലയൂട്ടുന്ന തവണങ്ങള്‍ കുറച്ചു കൊണ്ടു വന്നു നിര്‍ത്തുക. പെട്ടെന്നു നിര്‍ത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതല്ല.

തടി

തടി

പ്രസവ ശേഷം സ്ത്രീകള്‍ പെട്ടെന്നു തടിയ്ക്കുന്നത് സാധാരണയാണ്. ഇതു കുറയ്ക്കാനും സ്ത്രീകള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പെട്ടെന്നു തടി കുറയ്ക്കുന്നത് കൊഴുപ്പ് പെട്ടെന്നു തന്നെ പോകാനും ചര്‍മം അയയാനും മാറിടം തൂങ്ങാനുമെല്ലാം കാരണമാകുന്നു. തടി പതുക്കെ കുറച്ചു കൊണ്ടു വരുന്നതാണ് ചര്‍മാരോഗ്യത്തിനു നല്ലത്.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

മാറിടം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ വ്യായാമങ്ങള്‍ ഏറെ ഗുണം നല്‍കും. പുഷ് അപ് വ്യായാമങ്ങള്‍ ചെയ്യാം. മാറിടത്തിലെ മസിലുകള്‍ക്ക് ഉറപ്പേകുന്ന വിധത്തിലുള്ള പല വ്യായാമ മുറകളുമുണ്ട്. ഇവ പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.

മാറിടം

മാറിടം

മാറിടം മസാജ ചെയ്യുവാനുള്ള ക്രീമുകള്‍ ലഭിയ്ക്കും. എന്നാല്‍ മുലയൂട്ടല്‍ സമയത്ത് ഇവ പുരട്ടുന്നത് അത്ര നല്ലതല്ല. ഷിയ ബട്ടര്‍, ഒലീവ് ഓയില്‍, കൊക്കോ ബട്ടര്‍ പോലുളള ആരോഗ്യകരമായ ക്രീമുകള്‍ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.

English summary

Tips To Prevent Breasts From Sagging After Breast Feeding

Tips To Prevent Breasts From Sagging After Breast Feeding
Story first published: Tuesday, August 7, 2018, 15:02 [IST]
X
Desktop Bottom Promotion