Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
കുട്ടികളിലെ ഭയം തിരിച്ചറിയൂ

കണ്ണടച്ചാല്‍ ദുസ്വപ്നങ്ങള്‍, ഇരുട്ടിനോടുള്ള ഭയം. എന്തു കണ്ടാലും വിറയ്ക്കും. കുട്ടികളില്‍ ഇത്തരം പ്രശ്ങ്ങള്‍ പലപ്പോഴും കാണാറുണ്ട്. വലുതാകുമ്പോള്‍ മാറുമെന്ന് സമാധാനിച്ച് ഇത് കാര്യമാക്കിയെടുക്കാറില്ലാ, മിക്കവാറും മാതാപിതാക്കള്‍.
ഈ ഭയവും ഒരു തരം രോഗമാണ്. ഫീഡോഫോബിയ എന്നാണ് ഇതിന് പറയാറുള്ളത്. നിസാരമായി തള്ളിക്കളയേണ്ട പ്രശ്നമല്ല. കാരണം വേണ്ട രീതിയില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ വലുതാകുമ്പോള്‍ ഒരുപക്ഷേ മാനസിക പ്രശ്നങ്ങള്‍ തന്നെ വരുത്തി വയ്ക്കാം.
ഇത്തരം ഭയത്തിന് മിക്കവാറും വ്യക്തമായ കാരണങ്ങളുണ്ടാകും. ചെറുപ്പത്തില്‍ അച്ഛനമ്മമാരില്‍ നിന്നു വേര്‍പെട്ടു നില്ക്കുന്ന കുട്ടികളിലാണ് ഭയം കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് അമ്മയില്‍ നിന്ന്. അരക്ഷിതബോധം കുട്ടികളെ അലട്ടും. ഇത് ഭയത്തിന് വഴിയൊരുക്കുകയും ചെയ്യും.
കഥകള്‍ക്കും ഭയമുളവാക്കുന്നതില് വലിയൊരു പങ്കുണ്ട്. കാരണം കുട്ടികളെ സംബന്ധിച്ചിടത്തോളം കഥ അവര്‍ക്കു യാഥാര്‍ത്ഥ്യമാണ്. ഇത് മനസില്‍ കിടക്കുകയും ചെയ്യും. കഥയിലെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ഇവരെ ശല്യം ചെയ്യും.
കുറുമ്പു കാണിക്കുന്ന കുട്ടികളെ അടക്കി നിര്‍ത്താനുള്ള ഒരു വഴി പലപ്പോഴും ഓരോ പേരുകള്‍ പറഞ്ഞ് അവരെ ഭയപ്പെടുത്തി നിര്‍ത്തുകയാണ്. ഇതും ഭയത്തിനുള്ള കാരണമാകും. കാട്ടുമാക്കാനും ഭൂതവുമൊക്കെ കുട്ടികളുടെ ഉറക്കത്തിലും ഉണര്ച്ചയിലും ചുറ്റും ഓടി നടക്കും. ഇരുട്ടില്‍ നിന്ന് അവര്‍ക്കു നേരെ കൈകള്‍ നീട്ടും. പിന്നെ ഭയക്കാതിരിക്കുന്നതെങ്ങനെ.
അടുത്ത പേജില്‍



Click it and Unblock the Notifications
