Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പേടി മാറ്റാനും വഴിയുണ്ട്

അമ്മയ്ക്കാണ് ഇക്കാര്യത്തില്‍ കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക.
അമ്മയുടെ സ്പര്‍ശം, ഒരു സാന്ത്വനപ്പെടുത്തല്‍ ഇതെല്ലാം കുട്ടികള്‍ക്ക് വല്ലാത്ത സുരക്ഷിതബോധമാണ് നല്‍കുക. തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ അമ്മയൊന്ന് അടുക്കിപ്പിടിച്ചാല്‍ മതി, ഇത്തരം പേടി മാറാന്‍.
പേടിക്കുള്ള കാരണം കുട്ടിയോട് ചോദിക്കുക. ഇതറിഞ്ഞാല്‍ പരിഹാരവും എളുപ്പമായിരിക്കും. തുറന്നു പറയാന്‍ മടി കാണിക്കുന്ന കുട്ടികളാണെങ്കില്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുക. കാരണം മനസിലാകും.
പേടിയുള്ള വസ്തു കാണുമ്പോള്‍ മുഖഭാവം കൊണ്ട് തിരിച്ചറിയാം. ഓടി മുതിര്‍ന്നവരുടെ അടുത്തേക്കു വരിക. ആ വസ്തുവില്‍ തന്നെ തുറിച്ചു നോക്കിയിരിക്കുക, മുതിര്‍ന്നവരുടെ കൈകളിലോ ദേഹത്തോ മുറുകെപ്പിടിക്കുക എന്നിവ ഭയപ്പെടുത്തുന്ന സംഗതി പരിസരത്തു തന്നെയുണ്ടെന്നുള്ളതിന്റെ തെളിവാണ്.
ഭയപ്പെടുത്തുന്ന സിനിമകളും ടിവി പരിപാടികളും കാണാന്‍ കുട്ടികളെ അനുവദിക്കരുത്. ഇത് അവര്‍ അറിയാതെ തന്നെ അവരുടെ മനസില്‍ ഭയമുണ്ടാക്കും. കാര്ട്ടൂണാണെങ്കില് തന്നെയും ഇതിലുള്ള ചില ഭീകരരൂപങ്ങള്‍ കുഞ്ഞിനെ ഭയപ്പെടുത്തുന്നവയായിരിക്കും.
പേടിയുടെ പേരില്‍ കുട്ടിയെ കളിയാക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യരുത്. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കും.
ഭയമുള്ള കുട്ടിയെ പൊതിഞ്ഞു സംരക്ഷിക്കുന്നതും ദോഷം ചെയ്യും. ഇരുട്ടിനെ ഭയമുള്ള കുട്ടിയാണെങ്കില്‍ എപ്പോഴും ലൈറ്റിട്ടു കൊടുക്കുകയല്ലാ, വേണ്ടത്. ഇരുട്ടിനെ കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുക. ഇരുട്ടിലൂടെ കുഞ്ഞിനെ കൈ പിടിച്ചു നടത്തുക.



Click it and Unblock the Notifications
