Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
Weather Alert: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു, ചക്രവാതച്ചുഴിയില്‍ ന്യൂനമര്‍ദ്ദവും വ്യാപകമായ കാറ്റും
സംസ്ഥാനത്ത് അതിശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരുകയാണ്. മലപ്പുറം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് കാലാവസ്ഥ മാറ്റത്തെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ഗുജറാത്തിന് മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റൊരു ചക്രവാത ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്.
ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഇടിയോട് കൂടിയ മഴയാണ് ഇപ്പോള്‍ കേരളത്തിലങ്ങോളം ലഭ്യമായിക്കൊണ്ടിരിക്കുന്നത്. അടുത്ത നല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും വ്യാപകമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പല ഇടങ്ങളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. വരുന്ന രണ്ട് ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറിന് പരമാവധി 40-60 കിലോമീറ്റര്‍ എന്ന വേഗതയില്‍ അതിശക്തമായ കാറ്റും ലഭിക്കുന്നു.

മുന്നറിയിപ്പുകള്‍
ശക്തമായ മഴയെത്തുടര്‍ന്ന് നിരവധി മുന്നറിയിപ്പുകള്‍ സംസ്ഥാനം പുറപ്പെടുവിച്ച് കഴിഞ്ഞു. അപകടകരമായ രീതിയില്‍ നദികളിലും കുളങ്ങളിലും തോടുകളിലും ജലനിരപ്പുയരുന്നതിനാല്‍ ഒരു കാരണവശാലും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങരുന്നതിനോ നദി മുറിച്ച് കടക്കുന്നതിനോ ശ്രമിക്കരുത് അത് മാത്രമല്ല കടല്‍ത്തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ പ്രളയ സാധ്യതയും ഉരുള്‍പൊട്ടലും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളോട് മാറി താമസിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഒഴിവാക്കേണ്ടവ
ഞായറാഴ്ച രാവിലെയാരംഭിച്ച അതികഠിനമായ മഴയും തിരമാലകളും കള്ളക്കടല്‍ പ്രതിഭാസത്തേയും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെങ്കില്‍ കടലാക്രമണ സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിച്ചിട്ടുണ്ട്.

കുറഞ്ഞ സമയം കൂടുതല്‍ മഴ
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴയുണ്ടാവുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ട് വരുന്നത്. അത് പലപ്പോഴും മലവെള്ളപ്പാച്ചിലും അതോടൊപ്പം തന്നെ മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യത സൃഷ്ടിച്ചേക്കാം. മഴതുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.



Click it and Unblock the Notifications