Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
Vishu Special: 'കണ്ണമ്മ എനിക്ക് കിട്ടിയ ഏറ്റവും വലിയ കൈനീട്ടം': വിഷു വിശേഷങ്ങളുമായി ഗൗരി നന്ദ
Gowri Nandha Interview: അയ്യപ്പനും കോശിയും മലയാള സിനിമയ്ക്ക് സച്ചി നല്കിയ വേറിട്ട സിനിമ അനുഭവമായിരുന്നു. രണ്ട് പുരുഷന്മാര്ക്കിടയിലെ പ്രതികാരത്തിന്റെ കഥ അതിമനോഹരമായി പറഞ്ഞ ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ അയ്യപ്പന്റെയും കോശിയുടെയും വാശിയുടെയും പക പോക്കലിന്റെയും കഥ പറഞ്ഞ ആ സിനിമ തീര്‍ത്തും ഒരു പുരുഷ കേന്ദ്രീകൃത സിനിമ ആകാതിരുന്നത് ഒരുപക്ഷേ അതിലെ ഒരൊറ്റ കഥാപാത്രം കൊണ്ടാകാം, കണ്ണമ്മ. അയ്യപ്പനെയും കോശിയെയും പോലെ തന്നെ വീറും വാശിയുമുള്ള ഒരു പെണ്ണ്. അങ്ങനെയൊരു കഥാപാത്രത്തിന് ജീവന് നല്കാന് കഴിയുക എന്നത് എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ല. ആ ഭാഗ്യം തേടി വന്നത് ഗൗരി നന്ദയെയാണ്. കണ്ണമ്മ അഭിനയ ജീവിതത്തില്‍ തനിക്ക് കിട്ടിയ എറ്റവും വലിയ ഭാഗ്യവും കൈനീട്ടവുമാണെന്ന് ഗൗരി പറയുന്നു. സിനിമ ഇറങ്ങി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ഇന്നും ആളുകള്‍ അയ്യപ്പനെയും കോശിയെയും കണ്ണമ്മയെയും കുറിച്ച് സംസാരിക്കുന്നു. ആദ്യം കണ്ട അതേ ആവേശത്തോടെ സിനിമ വീണ്ടും വീണ്ടും കാണുന്നു.

കണ്ണമ്മ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ഗൗരി നന്ദ ബോള്‍ഡ് സ്കൈ വായനക്കാരുമായി സിനിമ വിശേഷങ്ങളും വിഷു വിശേഷങ്ങളും പങ്കുവെക്കുന്നു.
ഈ വിഷു കുടുംബത്തോടൊപ്പം
ഈ വിഷു വീട്ടുകാര്‍ക്കൊപ്പമാണ്. അമ്മയും ചേച്ചിയും ചേച്ചിയുടെ മക്കളുമെല്ലാം ഒത്തുകൂടി എന്നത്തെയും പോലെ വിഷു അടിപൊളിയാക്കാനാണ് പരിപാടി. ഒരിക്കല്‍ മാത്രമേ വിഷു സെറ്റില്‍ ആഘോഷിച്ചിട്ടുള്ളു. അത് ലാലേട്ടനൊപ്പമാണ്. ലോഹത്തിന്റെ ഷൂട്ടിനിടയിലാണ് അങ്ങനെയൊരു ഭാഗ്യമുണ്ടായത്. അന്ന് ലാലേട്ടന്റെ കയ്യില്‍ നിന്ന് കൈനീട്ടമൊക്കെ വാങ്ങി. എല്ലാവര്‍ക്കുമൊപ്പം സദ്യ കഴിച്ചു. മറക്കാനാകാത്ത ഒരു വിഷു ആയിരുന്നു അത്. ഷൂട്ടിനിടയിലെ ആഘോഷങ്ങളെല്ലാം വളരെ സ്പെഷ്യലാണ്. കാരണം അതും നമ്മുടെ ഒരു കുടുംബമാണ്.
അഭിനയമാണ് വഴി എന്ന് മനസ്സിലായത് അന്ന്
കുട്ടിക്കാലം തൊട്ടേ അഭിനനയമാണ് എന്റെ വഴി എന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ ഡാന്‍സും നാടകവുമെല്ലാം ചെറുപ്പത്തിലേ ഒപ്പമുണ്ടായിരുന്നു. ചേച്ചി ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു. അത് നോക്കിപ്പഠിച്ച് സ്കൂളില്‍ ഡാന്‍സിന് സമ്മാനമെല്ലാം വാങ്ങിച്ചിട്ടുണ്ട്. അതിന് ശേഷം ഡാന്‍സ് പഠിച്ചിരുന്നു. പക്ഷേ സിനിമാമോഹമൊന്നും അപ്പോഴുണ്ടായിരുന്നില്ല. സിനിമ യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു. ആദ്യ സിനിമയും കഴിഞ്ഞ് ഒരു തമിഴ് സിനിമ ചെയ്യുമ്പോഴാണ് അഭിയമാണ് എന്റെ വഴി എന്ന് തിരിച്ചറിയുന്നത്. അതിനുശേഷം അഭിനയയം എന്നത് ഒരു പാഷനായി. സിനിമയെ ഒരുപാട് സ്നേഹിക്കാന്‍ തുടങ്ങി, അറിയാന്‍ തുടങ്ങി. ഇപ്പോഴും സിനിമയെ പഠിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ വളരെ ഇഷ്ടത്തോടെയും ആഗ്രഹത്തോടെയും ഇന്ന് ചെയ്യുന്ന ഒരു കാര്യം സിനിമയെ കൂടുതല്‍ കൂടുതല്‍ അറിയലാണ്.

സംവിധായകന്റെ തൃപ്തിയാണ് എന്റെ തൃപ്തി
സംവിധായകന് വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ഒരു കഥാപാത്രത്തെ അവര്‍ ആഗ്രഹിക്കുന്നത് പോലെ അവതരിപ്പിക്കാനാണ് ഇഷ്ടം. സംവിധായകന് എന്തുപറയുന്നുവോ അത് ചെയ്യാന്‍ ശ്രമിക്കും. അതിനുവേണ്ട ചില തയ്യാറെടുപ്പുകള്‍ നടത്തും. പഴയ സിനിമകള്‍ ഒരുപാടുകണ്ട് സ്മിത പട്ടേലിനെ പോലുള്ളവരുടെ അഭിനയശൈലികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ആക്ഷന്‍ സിനിമകളും ഒരുപാട് ഇഷ്ടമാണ്.

കണ്ണമ്മ ജീവിതത്തിലെ വഴിത്തിരിവാണ്
അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവാണ്. ആളുകളുടെ മനസ്സില്‍ എന്നും ഓര്‍മ്മയില്‍ നില്ക്കുന്ന ഒരു കഥാപാത്രമാണ് അത്. ചുരുങ്ങിയ കരിയര്‍ കാലഘട്ടത്തില്‍ തന്നെ അങ്ങനെയൊരു കഥാപാത്രം വലിയൊരു നേട്ടമാണ്. പക്ഷേ കണ്ണമ്മയെ ഒരു തുടക്കമായാണ് കരുതുന്നത്. ഇനിയങ്ങോട്ടും എത്ര ചെറിയ കഥാപാത്രം ആണെങ്കിലും കണ്ണമ്മയെ പോലെ ആ കഥാപാത്രത്തെയും എന്നും ആളുകള്‍ ഓര്‍ത്തിരിക്കാനുള്ള ഒരു ഘടകം അതില്‍ ഉണ്ടായിരിക്കണമെന്ന ഒരു അത്യാഗ്രഹം മനസ്സിലുണ്ട്.
പുതിയ സിനിമകള്‍ റിലീസിനൊരുങ്ങുന്നു
ഇപ്പോള്‍ ഒരു തമിഴ് സിനിമയാണ് ചെയ്യുന്നത്. ഒന്നുരണ്ട് മലയാള സിനിമകള്‍ ഷൂട്ട് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്നു. അതിലെല്ലാം വളരെ നല്ല കഥാപാത്രങ്ങളാണ്. കണ്ണമ്മയെ പോലെ തന്നെ ആ കഥാപാത്രങ്ങളെയും ആളുകള്‍ ഏറ്റെടുക്കുമെന്നാണ് വിശ്വാസം.
ഇടവേളകളില്‍ ടെന്‍ഷനൊന്നുമില്ല
സിനിമ അതിന്റേതായ സമയത്ത് സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്. കലാകാരി എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരിടത്ത് എത്തിച്ചേരാന്‍ സാധിക്കുന്ന കഥാപാത്രങ്ങളെയാണ് തിരഞ്ഞെടുക്കാറുള്ളത്. അത്തരം കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നതില്‍ മടുപ്പോ ടെന്‍ഷനോ ഒന്നുമില്ല. സിനിമ തന്നെയാണ് ജീവിതം. അതുകൊണ്ട് ഒഴിവുസമയമെല്ലാം സിനിമയ അറിയാനാണ് ശ്രമിക്കാറ്. ഒരുപാട് സിനിമകള്‍ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയുമെല്ലാം ചെയ്യാം. ആഗ്രഹിക്കുന്നത് നാളെ സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്ന ആളായതുകൊണ്ട് ഇടവേളകളില്‍ ആശങ്കപ്പെടാറില്ല. നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളിലേക്ക് ഉചിതമായ സമയത്ത് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്.

അഭിനയം കഴിഞ്ഞാല്‍ സിനിമയില്‍ പ്രിയപ്പെട്ടത്
സിനിമയെ പൂര്‍ണ്ണമായി മനസ്സിലാക്കി കഴിഞ്ഞാല്‍, ആത്മവിശ്വാസം വരികയാണെങ്കില്‍ എന്നെങ്കിലും ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്.
Also Read: 'നമ്മളിലൊരാള്‍ക്ക് ഉടലില്‍ ഉയിരുള്ളവരേക്ക് നീ എന്നിലൂടെയും, ഞാന്‍ നിന്നിലൂടെയും ജീവിച്ച് കൊണ്ടേയിരിക്കും'
വിഷുവിന് ഏറ്റവും മിസ്സ് ചെയ്യുന്നത് അച്ഛനെ
പത്തുവയസ്സുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്. മിലിട്ടറി ഓഫീസറായിരുന്നു. അന്നുതൊട്ട് അച്ഛന് ഇല്ലാത്തത് കൊണ്ട് ഒരു ആഘോഷവും പൂര്‍ണ്ണമല്ല. അച്ഛന് ഇല്ലാത്തതിന്റെ നോവും സങ്കടവും എപ്പോഴും ഉള്ളിലുണ്ട്. അമ്മയുമൊന്നിച്ചാണ് എല്ലാ ആഘോഷങ്ങളും. അമ്മയ്ക്ക് കൃഷിയെന്നാല്‍ ജീവനാണ്. വര്‍ഷങ്ങളായി വിഷുവിന് കണി വെക്കുന്നത് അമ്മ നട്ടുണ്ടാക്കിയ പഴങ്ങളും പച്ചക്കറികളുമാണ്. അമ്മയുടെ സന്തോഷമാണ് ഏത് ആഘോഷങ്ങളിലും വലുതായി കാണുന്നത്.



Click it and Unblock the Notifications












