Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
200 വര്‍ഷത്തെ പാരമ്പര്യം, തൃശ്ശൂര്‍ പൂരം വെറുമൊരു പൂരമല്ല; രസകരമായ വസ്തുതകള്‍
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രോത്സവങ്ങളിലൊന്നാണ് തൃശ്ശൂര്‍ പൂരം. തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും മേട മാസത്തിലാണ് ഇത് നടക്കുന്നത്. ഇത്തവണത്തെ തൃശൂര്‍ പൂരം ആഘോഷങ്ങള്‍ക്ക് കൊടിയേറിക്കഴിഞ്ഞു. ഏപ്രില്‍ 30നാണ് തൃശ്ശൂര്‍ പൂരം. പകല്‍പ്പൂരം മെയ് ഒന്നിനും നടക്കും.
ഇന്ത്യയില്‍ത്തന്നെ എല്ലാ പൂരങ്ങളിലും വച്ച് ഏറ്റവും വലുതും പ്രസിദ്ധവുമായതുമായ പൂരമാണ് തൃശ്ശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി കണിമംഗലം, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കംപള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തിലകാവ് തുടങ്ങി 10 ക്ഷേത്രങ്ങള്‍ ഒന്നിച്ചാണ് പൂരാഘോഷങ്ങള്‍ നടത്തുന്നത്. തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടമാസത്തിലെ പൂരം
മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മേട മാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് ആഘോഷങ്ങള്‍. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേളം, പഞ്ചവാദ്യം, ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവയാണ് തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്ഷണങ്ങള്.

ശക്തന് തമ്പുരാന്
ശക്തന് തമ്പുരാനാണ് വടക്കുംനാഥനെ ആസ്ഥാനമാക്കി 1797 മെയ് മാസത്തില്‍ (977 മേടം) തൃശൂര്‍ പൂരത്തിന് തുടക്കമിട്ടത്. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്.

ആറാട്ടുപുഴ പൂരം
തൃശ്ശൂര്‍ പൂരത്തിന്റെ മുന്‍ഗാമി ആയി അറിയപ്പെടുന്നത് ആറാട്ടുപുഴ പൂരമാണ്. പണ്ടുകാലത്ത് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്നിന്നുമുള്ളവര് ഘോഷയാത്രകളുമായി എത്താറുണ്ടായിരുന്നുവത്രെ. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ടെന്നായിരുന്നു വിശ്വാസം.

വടക്കുംനാഥ ക്ഷേത്രം
തൃശൂര്‍ നഗരത്തിന്റെ മദ്ധ്യത്തിലുള്ള വടക്കുംനാഥ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനിയിലുമായാണ് തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടു വിഭാഗക്കാര്‍ക്കാണ്.
അവകാശങ്ങള്‍
എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങളുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു വിഭാഗങ്ങളുടെ മാത്രം അവകാശങ്ങളാണ്.

പങ്കാളിത്തമുള്ള ക്ഷേത്രങ്ങള്‍
ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നത് പ്രത്യേകതയാണ്. തന്ത്രവിധികള്‍, പൂജാക്രമങ്ങള്‍ തുടങ്ങിയ കര്‍മ്മങ്ങളൊന്നും ഇതില്‍ അരങ്ങേറുന്നില്ല.
ചെറു പൂരങ്ങള്‍
തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ഘടകങ്ങളാണ് ചെറു പൂരങ്ങള്‍. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തില്‍ പങ്കെടുക്കുന്നവര്‍.
ഓരോ എഴുന്നെള്ളിപ്പിനും ആനകളുമുണ്ടാകും. ഇതിനുശേഷമാണ് തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ്.

പകല്‍പൂരം
ഹൈന്ദവ ആഘോഷമാണെങ്കിലും മുസ്ലീം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വിവിധ രീതികളില്‍ ഉത്സവത്തില്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഏഴാം ദിവസമായ പൂരത്തിന്റെ അവസാന ദിവസത്തെ പകല്‍ പൂരം എന്ന് വിളിക്കുന്നു. പൂരം ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം വിഗ്രഹങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിന്ന് അതത് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നു.
പ്രദര്‍ശനം
പൂരത്തിനോടനുബന്ധിച്ച് അന്‍പത് വര്‍ഷത്തിലേറെയായി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ പൂരം എക്സിബിഷന് നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേര് ഒരോ വര്‍ഷവും എക്സിബിഷന് കാണാനായി എത്താറുണ്ട്.



Click it and Unblock the Notifications

