മാതൃഭാഷ എന്ന് പറയുന്നത് അമ്മയാണ്. എപ്പോഴും നമ്മുടെ മാതൃഭാഷയോട് വൈകാരികമായ അടുപ്പം നമുക്കുണ്ടാവും. അമ്മയാണ് മാതൃഭാഷ. അങ്ങനെയെങ്കില്‍ മലയാളം നമ്മുടെ അമ്മയാണ്.
മലയാളഭാഷയുടെ ഉത്പ്പത്തിയേയും ചരിത്രത്തേയും കുറിച്ച് പലര്‍ക്കും അറിയാന്‍ താല്‍പ്പര്യമുണ്ടാവും. കാലത്തിനു മുന്നേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. ഈ ഓട്ടത്തിനിടയില്‍ എവിടെയൊക്കെയോ മലയാളത്തനിമ നമുക്ക് നഷ്ടപ്പെടുന്നു.
ഈ വായനാ ദിനത്തില്‍ മലയാള ഭാഷയുടെ ഉത്പ്പത്തിയും മലയാളാഭാഷാ ചരിത്രത്തേയും കുറിച്ച് നമുക്ക് നോക്കാം. ആറുമലയാളിക്ക് നൂറ് മലയാളം, അരമലയാളിക്കുമൊരു മലയാളം, ഒരു മലയാളിക്കും മലയാളമില്ല എന്ന് കുഞ്ഞുണ്ണി മാഷ് പാടിയത് പലതും മുന്നില്‍ കണ്ടിട്ടായിരിക്കണം. മലയാളത്തിന്റെ ഉത്ഭവം നോക്കാം.
ദ്രാവിഡഭാഷ
ആദി ദ്രാവിഡ ഭാഷയില്‍ നിന്ന് സ്വതന്ത്രമായി വികസിച്ചതാണ് മലയാളം എന്ന് പറയാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രത്യേക ഭാഷയെന്ന് നിലയിലും സാഹിച്യഭാഷയെന്ന നിലയിലും മലയാളം രൂപപ്പെട്ടു.
എഴുത്തച്ചന്‍ കൃതികള്‍
മലയാളത്തിന് സാഹിത്യത്തില്‍ സ്ഥാനം നല്‍കിയത് നല്‍കപ്പെട്ടത് തുഞ്ചത്തെഴുത്തച്ചന്റെ കൃതികളിലൂടെയാണ്. ഇതിനു ശേഷമുള്ള മലയാള കാലഘട്ടം ആധുനിക മലയാളത്തിന്റെ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.
യാഥാസ്ഥിതിക അനുമാനം
മലയാളം സംസ്‌കൃതത്തില്‍ നിന്നാണ് ഉത്ഭവിച്ചത് എന്നുള്ളതാണ് ഒരു അഭിപ്രായം. മലയാളത്തിന്റെ ഉത്പ്പത്തിയെക്കുറിച്ച് നിരവധി നിഗമനങ്ങളാണ് ഉള്ളത്.
ഗിരിവര്‍ഗ്ഗക്കാരുടെ ഭാഷ
കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാര്‍ സംസാരിച്ചിരുന്ന ഒരു സ്വന്തന്ത്രഭാഷ ദ്രാവിഡഭാഷയുമായി കൂടിച്ചേര്‍ന്നാണ് മലയാളം ഉണ്ടായത് എന്നാണ് മറ്റൊരു അഭിപ്രായം.
തമിഴും മലയാളവും
തമിഴും മലയാളവും തമ്മിലുള്ള സാദൃശ്യവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പല വാക്കുകളിലും വാക്യങ്ങളിലും തമിഴും മലയാളവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.
പ്രാഥമിക വിദ്യാഭ്യാസവും മലയാളവും
പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മലയാള ഭാഷക്കുള്ള പ്രാധാന്യം മനസ്സിലാക്കാന്‍ ഇന്നും പലരും കൂട്ടാക്കുന്നില്ല. പ്രൈമറി ക്ലാസ്സിലെ കുട്ടി പോലും തനിക്ക് മലയാളമറിയില്ല എന്നത് ഒരു ഗമയോട് കൂടി പറഞ്ഞ് നടക്കുന്ന കാലമാണ് ഇന്ന്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.