For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തിന്റെ മൂന്നാം യാമത്തില്‍ സംഭവിക്കുന്നത്

ഉറക്കത്തില്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥ നിങ്ങളില്‍ പലര്‍ക്കും ഉണ്ടാവും

|

ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. എന്നാല്‍ ഉറക്കത്തിനിടക്ക് വളരെ ചെറിയ നിമിഷത്തില്‍ അപൂര്‍വ്വമായി പലര്‍ക്കും പല വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. ഉറക്കത്തിന്റെ മൂന്നാം യാമത്തില്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു.

അടുക്കളയിലെ അലുമിനിയ പാത്രം നിര്‍ഭാഗ്യം തരുംഅടുക്കളയിലെ അലുമിനിയ പാത്രം നിര്‍ഭാഗ്യം തരും

വ്യത്യസ്തവും ഭീകരവുമായി അനുഭവപ്പെടുന്ന ചില അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാവാം. ഇത് ചിലപ്പോള്‍ നിമിഷങ്ങളോ മണിക്കൂറുകളോ നിലനില്‍ക്കും. എന്തൊക്കെ ഭീകരമായ അവസ്ഥകളാണ് ഉറക്കത്തിനിടക്ക് സംഭവിക്കുന്നത് എന്ന് നോക്കാം.

 ആദ്യകാലത്തെ വിശ്വാസം

ആദ്യകാലത്തെ വിശ്വാസം

ആദ്യ കാലങ്ങളില്‍ ഇത്തരത്തില്‍ ഉറക്കത്തിനിടക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പ്രകൃതി വിരുദ്ധ ശക്തികളുടെ വരവായാണ് കണക്കാക്കിയിരുന്നത്. അല്ലെങ്കില്‍ ദുഷ്ടശക്തികളുടെ വരവാണ് എന്നാണ് പറയുന്നത്.

അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍

അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍

ഉറങ്ങുന്ന ഒരാളുടെ നെഞ്ചില്‍ ആരോ കയറിയിരിക്കുന്നതായി അനുഭവപ്പെടും. അത് നമ്മുടെ കഴുത്തില്‍ കുത്തിപ്പിടിക്കുന്ന തരത്തില്‍ തോന്നുകയും ചെയ്യും.

ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു

ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു

ഈ അവസ്ഥയില്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു. ഇത് മനസ്സില്‍ ഭയം നിറക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

 ഉറക്കത്തിലല്ലെന്ന ബോധം

ഉറക്കത്തിലല്ലെന്ന ബോധം

പലര്‍ക്കും ഉറക്കത്തിലാണെങ്കിലും ഉറക്കത്തിലല്ലെന്ന ബോധം പോലെ തോന്നുന്നു. ആരോ ദേഹത്ത് ഇരിക്കുകയും വ്യക്തമായ പൈശാചിക ശബ്ദം കേള്‍ക്കുന്ന പോലെ തോന്നുകയും ചെയ്യും. മാത്രമല്ല ആ അവസ്ഥയില്‍ നിസ്സഹായമായിരിക്കും നമ്മള്‍. കൈകാലുകള്‍ അനങ്ങാത്ത അവസ്ഥയുണ്ടാവും.

എന്നാല്‍ യാഥാര്‍ത്ഥ്യം

എന്നാല്‍ യാഥാര്‍ത്ഥ്യം

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് സ്ലീപ് പരാലിസിസ് എന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തുകയാണ് ചെയ്യുന്നത്. നമ്മളെ ഉണര്‍ത്തുന്നതിനായി തലച്ചോറാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

മലര്‍ന്ന് കിടന്നുറങ്ങുന്നത്

മലര്‍ന്ന് കിടന്നുറങ്ങുന്നത്

മലര്‍ന്ന് കിടന്നുറങ്ങുന്നവരിലാണ് ഈ പ്രശ്‌നം കൂടുതല്‍ കാണപ്പെടുന്നത്. ഇത്തരക്കാര്‍ മദ്യത്തിന്റെ ഉപയോഗം പരമാവധി കുറക്കാം. ഇത് ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും.

English summary

Facts About Sleep Paralysis That Will Keep You Up At Night

Facts About Sleep Paralysis That Will Keep You Up At Night read on...
Story first published: Friday, July 14, 2017, 16:45 [IST]
X
Desktop Bottom Promotion