Latest Updates
-
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
വേശ്യാവൃത്തി തൊഴിലാകുമ്പോഴാണ് ഈ മാറ്റം
പുരാതന കാലത്ത് ഇന്ത്യയില്‍ വേശ്യാവൃത്തി തൊഴില്‍ എന്നതിലുപരി ഒരു ജാതീയ കര്‍ത്തവ്യം കൂടിയായിരുന്നു. ദേവദാസികള്‍ എന്നറിയപ്പെട്ടിരുന്ന ഒരു വിഭാഗം തന്നെ ഇതിനായി ഉണ്ടായിരുന്നു. പലപ്പോഴും ലൈംഗിക ത്തൊഴില്‍ ചെയ്യാന്‍ നിര്ബന്ധിതരായവരായിരിക്കും നമുക്ക് ചുറ്റും കാണുന്ന പല ലൈംഗിക തൊഴിലാളികളും. അഭിസാരികയല്ല, ആക്കിയതാണ്, ആര്.....
എന്നാല്‍ വേശ്യാവൃത്തി നിയമപരമാക്കേണ്ടതിന്റെ ആവശ്യകത കൂടിക്കൊണ്ടു വരുന്ന സാഹചര്യമാണ് ഇന്ന് പലയിടങ്ങളിലുമുള്ളത്. ഇത് ലൈംഗികാതിക്രമത്തെ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നത് തന്നെയാണ് പ്രധാന കാരണം. നമുക്കിടയില്‍ കാണപ്പെടുന്ന പല സ്ത്രീകളും സാഹചര്യങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ആയിപ്പോവരാണ്. ചൂണ്ടു വിരലിനേക്കാള്‍ വലുതോ മോതിരവിരല്‍
വേശ്യാവൃത്തി നിയമവിധേയമാക്കിയാല്‍ എന്തെങ്കിലും മാറ്റം നമ്മുടെ സമൂഹത്തില്‍ വരുമോ? കുട്ടികളുള്പ്പടെുള്ള സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നത് നിര്‍ത്തലാകുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇതിന് പിന്നില്‍ ഉള്ളത്. എന്തുകൊണ്ട് വേശ്യാവൃത്തി നിയമവിധേയമായതു കൊണ്ട് ഇല്ലാതാകുന്ന ചില കാര്യങ്ങള്‍ നോക്കാം.

ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യം
വേശ്യാവൃത്തി നിയമവിധേയം ആയാല്‍ ലൈംഗികത്തൊഴിലാളികളില്‍ നിന്നുണ്ടാകുന്ന ലൈംഗിക ജന്യ രോഗങ്ങള്‍ക്ക് കാര്യമായ കുറവ് വരും. ഇത് 36-46 വരെ കുറയാനുള്ള സാധ്യത ഉണ്ട്.

ലൈംഗികാതിക്രമങ്ങള്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകളുടേയും കുട്ടികളുടേയും ജീവനും ജീവിതത്തിനും സംരക്ഷണം നല്കാന് ഇതിലൂടെ സാധിയ്ക്കും. ലൈംഗിക താല്‍പ്പര്യങ്ങളും ഇതില്‍ നിന്നുണ്ടാകുന്ന അക്രമവാസനകളും ഇല്ലാതാക്കാന്‍ എന്തുകൊണ്ടും വേശ്യാവൃത്തി നിയമവിധേയമാക്കുന്നതാണ് നല്ലത്. തടി കുറയ്ക്കാന്‍ നോക്കി ഈ അവസ്ഥയിലായി

വ്യാപാരം എന്ന ആശയം
ഇന്നത്തെ കാലത്ത് കാമാത്തിപുരപോലെയുള്ള പല സ്ഥലങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന ഒരു പ്രവണത ഉണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും പെണ്‍കുട്ടികളെ രക്ഷിക്കാനും വേശ്യാവൃത്തി നിയമവിധേയമാക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

തൊഴിലവകാശം
ഏത് തൊഴില്‍ ചെയ്യുന്നതു പോലെ തന്നെയാണ് വേശ്യാവൃത്തിയും. ജീവിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന തൊഴില്‍ തന്നെയാണ് ഇതും. ഒരിക്കലും നികൃഷ്ട ജീവികളെപ്പോലെ ഇവരെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഒരു തൊഴില്‍ എന്ന നിലയില്‍ തൊഴിലവകാശം ഇത്തരക്കാര്‍ക്കും ലഭിയ്ക്കും.

നികുതി ലഭിയ്ക്കാനുള്ള മാര്‍ഗ്ഗം
വേശ്യാവൃത്തി നിയമവിധേയമാക്കിയാല്‍ ഇത് സര്‍ക്കാരിന് ടാക്സ് ലഭിയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

പാരമ്പര്യത്തൊഴില്‍
ലൈംഗികത്തൊഴില്‍ പാരമ്പര്യം എന്ന് കരുതിപ്പോരുന്നവരും ഇന്ത്യയിലുണ്ട്. എന്നാല്‍ അതെല്ലാം രാജവാഴ്ചയുടെ കാലത്തായിരുന്നു എന്നത് മറ്റൊരു സത്യം. അന്നത്തെ കാലത്ത് രാജകൊട്ടാരത്തിലെ ദേവദാസികള്‍ക്ക് പ്രധാന സ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും ഈ പാരമ്പര്യം തുടര്‍ന്ന് പോരുന്നവര്‍ നിരവധിയാണ് ഇന്ത്യയില്‍.

സാമൂഹിക സമ്മര്‍ദ്ദം
വേശ്യാവൃത്തിയിലേക്കിറങ്ങാന് നിര്ബന്ധിപ്പിക്കപ്പെടുന്നവരെ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിന്നും രക്ഷിക്കാനും ഈ ഒരു മാറ്റത്തിന് കഴിയും.



Click it and Unblock the Notifications