കല്യാണമാസം പറയും ദാമ്പത്യഭാവി!!

Posted By:
Subscribe to Boldsky

വിവാഹത്തില്‍ നാളും മുഹൂര്‍ത്തവും ജാതകവുമെല്ലാം നോക്കുന്നതു പതിവാണ്. ശുഭമാംഗല്യവും നല്ല വിവാഹജീവിതവുമെല്ലാമാണ് ഇതിനു പുറകിലെ കാരണങ്ങള്‍.

ഇതുപോലെ വിവാഹം നടന്ന മാസമനുസരിച്ച് അവരുടെ വിവാഹത്തിന്റെ ഭാവി പറയാന്‍ സാധിയ്ക്കുമത്രെ. ഇതെക്കുറിച്ചു കൂടുതലറിയൂ,

ജനുവരി

ജനുവരി

ജനുവരിയില്‍ വിവാഹം ചെയ്യുന്നവര്‍ അക്വാറിയസിന്റെ സ്വാധീനത്തില്‍ വരും. ഇവര്‍ക്കിടയില്‍ നല്ല ബന്ധം നില നില്‍ക്കും. ഡിവോഴ്‌സുകള്‍ കുറവായിരിയ്ക്കും.

ഫെബ്രുവരി

ഫെബ്രുവരി

ഫെബ്രുവരിയില്‍ വിവാഹം ചെയ്തവര്‍ വൈകാരികമായി അടുപ്പമുള്ളവരായിരിയ്ക്കും. പങ്കാളികള്‍ പരസ്പരം വാഗ്ദാനങ്ങള്‍ പാലിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കുന്നവര്‍.

മാര്‍ച്ച്‌

മാര്‍ച്ച്‌

മാര്‍ച്ചില്‍ വിവാഹമെങ്കില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറയും. പങ്കാളിയുടെ കാഴ്ചപ്പാടു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഒരു ദിവസം പരസ്പരം അഭിപ്രായയോജിപ്പുണ്ടാകുമെങ്കില്‍ പിറ്റേന്ന് ഇതില്‍ത്തന്നെ വിഭിന്നാഭിപ്രായങ്ങളുമുണ്ടാകും.

ഏപ്രില്‍

ഏപ്രില്‍

ഏപ്രിലില്‍ വിവാഹമെങ്കില്‍ ജീവിതകാലം മുഴുവന്‍ പ്രണയം നിറഞ്ഞ ജീവിതമായിരിയ്ക്കും. നല്ലൊരു സെക്‌സ് ജീവിതവമുണ്ടാകും.

മെയ്

മെയ്

മെയ് മാസം വിവാഹം ചെയ്താല്‍ ജയപരാജയ സാധ്യതകള്‍ തുല്യമാണ്. ഇതില്‍ ഒരു പങ്കാളിയ്ക്ക് ഏറെ ദുര്‍ഗുണങ്ങളും മറ്റേ പങ്കാളിയിക്ക് ഏറെ നന്മയുമുണ്ടാകും. ഇതുകൊണ്ടുതന്നെ ചിലപ്പോള്‍ വേര്‍പിരിയാനും മറ്റു ചിലപ്പോള്‍ ദീര്‍ഘകാലം ഒരുമിച്ചു ജിവിയ്ക്കാനും സാധിയ്ക്കും.

ജൂണ്‍

ജൂണ്‍

ജൂണില്‍ വിവാഹമെങ്കില്‍ പരസ്പരം ദയയും കരുതലുമുള്ളവരായിരിയ്ക്കും. പങ്കാളികളുടെ കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധിയ്ക്കും.

ജൂലൈ

ജൂലൈ

ജൂലൈയില്‍ വിവാഹം കഴിച്ചവര്‍ സന്തോഷകമായ ദാമ്പത്യത്തിനു ശ്രമിയ്ക്കുകയും ഇതില്‍ വിജയിക്കുകയും ചെയ്യും. പരസ്പരം ആകര്‍ഷണുള്ളവരായിരിയ്ക്കും ഇവര്‍. ദീര്‍ഘകാലം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യും.

ആഗസ്ത്‌

ആഗസ്ത്‌

ആഗസ്റ്റില്‍ വിവാഹിതരായവര്‍ക്ക് ധാരാളം ജീവിത പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരും. പരസ്പരം സഹായിച്ചാല്‍ ഇവര്‍ക്ക് സന്തോഷകരമായ കുടുംബജീവിതം നയിക്കാം.

സെപ്റ്റംബര്‍

സെപ്റ്റംബര്‍

സെപ്റ്റംബറില്‍ വിവാഹം കഴിച്ചവര്‍ പെര്‍ഫെക്ട് കപ്പിള്‍ എന്ന ഗണത്തില്‍ പെട്ടവരായിരിയ്ക്കും. സന്തോഷകരമായ ജീവിതത്തിന്റ രഹസ്യമറിയുന്നവര്‍. ഇവര്‍ക്കിടയില്‍ വഴക്കുകല്‍ തീരെ കുറവായിരിയ്ക്കും.

ഒക്ടോബര്‍

ഒക്ടോബര്‍

ഒക്ടോബറില്‍ വിവാഹം ചെയ്തവര്‍ക്ക് നല്ലൊരു സെക്‌സ് ജീവിതം ലഭിയ്ക്കും. പരസ്പം ഏറെ പ്രണയം സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍.

നവംബര്‍

നവംബര്‍

നവംബറില്‍ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് തടസങ്ങളില്ലാത്ത സുഖകരമായ ദാമ്പത്യം ലഭിയ്ക്കും. പങ്കാളികളുടെ ജീവിതം പരസ്പം ആനന്ദകരമാക്കാന്‍ ഇവര്‍ ശ്രമിയ്ക്കും.

ഡിസംബര്‍

ഡിസംബര്‍

ഡിസംബറില്‍ വിവാഹം ചെയ്യുന്നവര്‍ ഭാവിയില്‍ സുഖകരമാക്കാനുള്ള ശ്രമത്തില്‍ ജീവിയ്ക്കാന്‍ മറക്കും. പങ്കാളിയുടെ ലൈംഗികസുഖത്തില്‍ വളരെ ചുരുക്കം ശ്രദ്ധ നല്‍കുന്നവര്‍. ഇവരുടെ ദാമ്പത്യത്തില്‍ മുന്‍ഗണന സാമ്പത്തികത്തിനായിരിയ്ക്കും.

Read more about: pulse സ്പന്ദനം
English summary

Relationship Predictions According To Marriage Month

Here are some of the relationship predictions according to marriage month. Read more to know about,
Story first published: Friday, April 29, 2016, 12:13 [IST]