Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ആഭിചാരത്തിന്റെ പേരോ ആര്ത്തവം?
പെണ്ണിനെ പെണ്ണാക്കുന്നത് ആര്ത്തവമാണ്. അവളെ അതിന്റെ പൂര്ണതയിലെത്തിക്കുന്നത് മാതൃത്വവും. ആര്ത്തവം എന്നു കേള്ക്കുമ്പോള് തന്നെ മുഖം ചുളിയ്ക്കുന്നവരാണ് നമ്മുടെ സമൂഹത്തില് പലരും.
ആര്ത്തവം പെണ്ണിന്റെയാണെങ്കിലും അതുണ്ടാക്കുന്ന അശുദ്ധി നിലനില്ക്കുന്നത് നമ്മുടെ സമൂഹത്തിലാണ് എന്നതാണ് ഏറ്റവും വേദനാജനകം. ഇതിന്റെ പല ഉദാഹരണങ്ങളാണ് ഈയിടെയായി നമ്മുടെ നാട്ടില് കണ്ടു വന്നത്. ചില ഇന്ത്യന് അന്ധവിശ്വാസങ്ങള്!!
ആര്ത്തവത്തെ അശുദ്ധിയുമായി ബന്ധപ്പെടുത്തിയാണ് നമ്മള് പണ്ടു മുതലേ ചിന്തിച്ചു പോന്നിട്ടുള്ളതും. എത്ര കഴുകിക്കളഞ്ഞാലും ചിലരുടെ മനസ്സില് നിന്നും ആര്ത്തവരക്തത്തിന്റെ കറ മാറുകയില്ല എന്നതാണ് കാര്യം.
എത്രയൊക്കെ പുരോഗമന വാദി എന്നു പറഞ്ഞാലും ഇതുപോലുള്ള ചില കാര്യങ്ങളിലെങ്കിലും ആചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും വിട്ടൊരു കളിയ്ക്കും മലയാളിയെ കിട്ടില്ല.

ശാസ്ത്രീയം അന്ധവിശ്വാസമാകുമ്പോള്
പലപ്പോഴും ജൈവപരമായ കാര്യങ്ങള് പോലും അന്ധവിശ്വാസമെന്ന രീതിയിലേക്ക് വളച്ചൊടിയ്ക്കാന് മിടുക്കരാണ് നമ്മള് മലയാളികള്. എന്നാല് ഇപ്പോള് പെണ്കുട്ടികള് തന്നെ ഇതിനെതിരെ ശബ്ദമുയര്ത്തിയതോടെ ഈ കാഴ്ചപ്പാടിനും മാറ്റം വന്നിട്ടുണ്ട്.

സ്ത്രീകള്ക്ക് ക്ഷേത്രവിലക്ക്
ആര്ത്തവ കാലങ്ങളില് ക്ഷേത്ര വിലക്ക് സ്ത്രീക്ക് പുത്തരിയല്ല. ഇതാണ് കാലങ്ങളായി നമ്മള് പിന്തുടര്ന്ന പോരുന്ന വിശ്വാസവും. എന്നാല് ഇതിനു പിന്നിലുള്ള ശാസ്ത്രീയ കാരണം ഈ സമയങ്ങളില് സ്ത്രീകളില് നെഗറ്റീവ് ഊര്ജ്ജമാണ് ഉണ്ടാവുന്നത് എന്നതാണ്. ഇത് വിഗ്രഹങ്ങളില് നിന്നും പ്രവഹിക്കുന്ന ഊര്ജ്ജവുമായ ബന്ധപ്പെടുത്തുമ്പോള് ആരോഗ്യം അനാരോഗ്യത്തിലേക്ക് വഴിമാറും.

ഭ്രഷ്ട് കല്പ്പിക്കുന്ന സമൂഹം
മാസത്തിലൊരിക്കല് അരങ്ങേറുന്ന ആര്ത്തവമെന്ന ശുദ്ധീകരണ പ്രക്രിയയെ പറ്റി എണ്ണിയാല് തീരാത്ത തെറ്റിദ്ധാരണകളാണ് നിലനില്ക്കുന്നത്. ആര്ത്തവ കാലത്ത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം വിഷമയമാണെന്ന ചിന്ത വരെ ഉണ്ടായിരുന്നു. മാത്രമല്ല ഇത്തരം ഭക്ഷണങ്ങള് കഴിച്ചാല് രോഗങ്ങള് വരുമെന്നു പോലും ഭയന്നിരുന്നവരായിരുന്നു പലരും.

ആഭിചാരവും ആര്ത്തവവും
ആഭിചാരശക്തികളാണ് ആര്ത്തവത്തിന് കാരണമെന്നു വരെ നമ്മുടെ സമൂഹം ചിന്തിച്ചിരുന്നു. ഇതൊരു അതിമാനുഷിക പ്രതിഭാസമായാണ് പലരും കണ്ടിരുന്നതും. എന്നാല് ആര്ത്തവ കാലത്തെ സ്ത്രീയുടെ നിസ്സഹായാവസ്ഥയും സമൂഹത്തിന്റെ ധാരണയും പലപ്പോഴും ഇവരില് ശാരീരികവും മാനസികവുമായ അപകര്ഷതാ ബോധം സൃഷ്ടിച്ചു.

പാല് മോരാകുന്നത് പോലും ആര്ത്തവം
പലപ്പോഴും പാല് പുളിച്ച് മോരാകുന്നതിനു പോലും ആര്ത്തവം വന്ന സ്ത്രീയെ കുറ്റം പറഞ്ഞിരുന്നു. ആര്ത്തവമുള്ള സ്ത്രീ തൊട്ടാല് വിത്ത് ഉപയോഗ ശൂന്യമാകുമെന്നും കറിവേപ്പില, വേപ്പ് തുടങ്ങിയ വൃക്ഷങ്ങളില് സ്പര്ശിച്ചാല് ഇത് ഉണങ്ങിപ്പോകുമെന്ന് വരെ വിശ്വസിച്ചിരുന്നു.

ദിവ്യശക്തിയുള്ള ആര്ത്തവ രക്തം
എന്നാല് ഒരു ഭാഗത്ത് സ്ത്രീയെ ആര്ത്തവത്തിന്റെ പേരില് മാറ്റി നിര്ത്തപ്പെടുമ്പോള് മറുഭാഗത്ത് ആര്ത്തവ രക്തത്തിന് ദിവ്യ ശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്നു. പുരുഷ വശീകരണത്തിനുള്ള ഏറ്റവും നല്ല മരുന്നായാണ് പലപ്പോഴും ആര്ത്തവ രക്തത്തെ കണ്ടിരുന്നത്.

ഇന്ദ്രന്റെ പാപഫലം
ബ്രഹ്മഹത്യാപാപം ഇന്ദ്രനില് നിന്നും ഏറ്റു വാങ്ങിയതിന്റെ ഫലമായാണ് സ്ത്രീകളില് ആര്ത്തവം ഉണ്ടായതെന്ന് ഒരു പുരാണവും നമുക്കിടയില് നിലനില്ക്കുന്നുണ്ട്. ആര്ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്

വിലക്ക് ക്ഷേത്രത്തില് മാത്രം
പെണ്ണിന് വിലക്ക് ക്ഷേത്രങ്ങളില് മാത്രമാണ്, വീട്ടുജോലികളില് നിന്നോ ഓഫീസ് ജോലികളില് നിന്നോ ഒരിക്കലും വിടുതല് നല്കാന് ഇന്ന് ആര്ത്തവത്തിന് സാധിയ്ക്കുന്നില്ല. പണ്ട് കാലത്താകട്ടെ വീട്ടു ജോലിയില് നിന്നെങ്കിലും ആര്ത്തവത്തിന്റേ പേരില് സ്ത്രീ ഒഴിവാക്കപ്പെടുമായിരുന്നു.

ഇപ്പോഴും ഒളിച്ചു വെയ്ക്കേണ്ടത്
പലപ്പോഴും ഒളിച്ചു വെയ്ക്കേണ്ടതാണ് ആര്ത്തവം എന്ന ധാരണ തന്നെയാണ് നമ്മുടെ കുടുംബങ്ങളില് നിന്നും പെണ്കുട്ടികള്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളല്ല അവിടെ മുന്നിട്ടു നില്ക്കുന്നത് അന്ധവിശ്വാസത്തിന്റെ വാതിലാണ് ഋതുമതിയാകുന്ന ഓരോ പെണ്കുട്ടിയുടേയും മുന്നില് തുറക്കപ്പെടുന്നത്.



Click it and Unblock the Notifications
