Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ആര്‍ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്‍
നമ്മളില്‍ പലര്‍ക്കും ആര്‍ത്തവകാലത്ത് പൂജാമുറിയിലും മറ്റും കയറുന്നതില്‍ നിന്നും അമ്മയില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നിട്ടില്ലേ? ഹിന്ദു വിശ്വാസപ്രകാരം ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധിയുള്ളവരായാണ് കണക്കാക്കുന്നത്.
ഹിന്ദു ആചാരപ്രകാരം ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ പ്രവേശിക്കാന്‍ പാടില്ല. കുടംബത്തിലെ മറ്റംഗങ്ങളില്‍ നിന്നും അകലം പാലിക്കണം, മുടി ചീകാന്‍ പാടില്ല, അച്ചാറുകളില്‍ തൊടരുത്, കണ്ണെഴുതരുത്, മറ്റ് ഒരുക്കങ്ങള്‍ പാടില്ല,അടുക്കളയില്‍ കയറരുത് . ചുരുക്കിപറഞ്ഞാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ വളരെ ലളിതമായ ജീവിതം നയിക്കണം.
പണ്ട് കാലത്ത് സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഇരുണ്ട മുറിയില്‍ തനിയെ കഴിയണമായിരുന്നു. ഇക്കാലയളവില്‍ ഒറ്റ വസ്ത്രം ധരിച്ച്, മുടി ചീകാതെ ,ലളിത ഭക്ഷണങ്ങള്‍ കഴിച്ച്, മറ്റാരോടും സംസാരിക്കാതെ ,തറയില്‍ ഉറങ്ങി, മറ്റാരേയും തൊടാതെ കഴിയണമായിരുന്നു സ്ത്രീകള്‍. ആര്‍ത്തവ സ്ത്രീകള്‍ തൊടന്നത് എന്തും അശുദ്ധമാകുമെന്നായിരുന്ന വിശ്വാസം. ഇതാണ് പൂജകളില്‍ നിന്നും വീട്ടു ജോലികളില്‍ നിന്നും അവരെ അകറ്റി നിര്‍ത്താന്‍ കാരണം.
എന്നാല്‍ ഹിന്ദു വിശ്വാസപ്രകാരം ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അശുദ്ധിയുള്ളവരാണന്ന് പറയാന്‍ കാരണമെന്താണന്ന് നിങ്ങള്‍ക്ക് അറിയാമോ? അത്തരം ചില കാര്യങ്ങള്‍ നോക്കാം

ദ്രൗപദി വസ്ത്രാക്ഷേപം
മഹാഭാരതത്തില്‍, ചൂത് കളിയില്‍ തോറ്റ യുധിഷ്ഠിരന് ദ്രൗപദിയെ നഷ്ടമാവുന്നതായും ദുശ്ശാസനന് അവളെ സഭയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതായും പറയുന്നുണ്ട്. . എന്നാല്‍ ഈ സമയത്ത് ദ്രൗപദി രജസ്വലയായി( ആര്‍ത്തവകാലം) ഒറ്റ വസ്ത്രമണിഞ്ഞ് ഇരുട്ട് മുറിയില്‍ ഏകാന്തവാസത്തിലായിരുന്നു. അക്കാലത്തും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വിലക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥയില്‍ ഒരു സ്ത്രീയെ അപമാനിക്കുന്നത് ഏറ്റവും വലിയ പാപമായാണ് കരുതപ്പെടുന്നത്.

ഇന്ദ്രന്റെ പാപം
ഒരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം സഹിക്കാന്‍ കഴിയാതെ ഗുരു ബൃഹസ്പതി ദേഷ്യത്തോടെ സ്വര്‍ഗം ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി അസുരന്മാര് ആക്രമിച്ച് ഇന്ദ്രന്റെ സിംഹാസനം പിടിച്ചെടുത്തു. തെറ്റ് മനസ്സിലാക്കിയ ഇന്ദ്രന് ബ്രഹ്മദേവന്റെ സമീപത്ത് സഹായമഭ്യര്‍ത്ഥിച്ച് ചെന്നു. ഗുരുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ദ്രന് ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കണമെന്ന് ബ്രഹ്മാവ് പറഞ്ഞു. ഇതനുസരിച്ച് ഇന്ദ്രന് ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കാനായി പുറപ്പെട്ടു. എന്നാല്‍ ബ്രഹ്മജ്ഞാനി ഒരു അസുരന്റെ പുത്രനായിരുന്നു അതിനാല്‍ സ്വര്‍ഗം ദേവന്മാര്ക്ക് നല്‍കുന്നതിന് പകരം അസുരന്മാര്ക്ക് സമര്‍പ്പിക്കാന്‍ തയ്യാറായി. ഇത് ഇന്ദ്രനെ കുപിതനാക്കുകയും അദ്ദേഹം ബ്രഹ്മജ്ഞാനിയെ വധിക്കുകയും ചെയ്തു.

ഇന്ദ്രന്റെ പാപം
ഇന്ദ്രന് ഒരു പൂവിനുള്ളില്‍ ഒളിച്ചു. ബ്രഹ്മജ്ഞാനിയെ കൊന്നതിന് ശേഷം ബഹ്മഹത്യപാപം ഇന്ദ്രനില് ചുമത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന് ഇന്ദ്രന് എവിടെപോയാലും അസുര രൂപത്തില്‍ ഈ പാപം അദ്ദേഹത്തെ പിന്തുടര്ന്നു. അതിനാല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്ന് ഇന്ദ്രന് വര്‍ഷങ്ങളോളം വിഷ്ണു ഭഗവാനെ ഭജിച്ചു. വിഷ്ണു ഭഗവാന് പ്രത്യക്ഷപ്പെട്ട് അസുരനില്‍ നിന്നും ഇന്ദ്രനെ മോചിപ്പിച്ചു. എന്നാല്‍ പാപത്തില്‍ നന്നും മോചിതനാവാന്‍ കഴിഞ്ഞില്ല.

ഇന്ദ്രന്റെ പാപം
പാപമോചനം ലഭിക്കുന്നതിനായി തന്റെ പാപം പങ്കിടാന്‍ ഇന്ദ്രന് മരങ്ങള്‍, ഭൂമി, വെള്ളം, സ്ത്രീകള്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ചു. ഇതിന് പകരമായി ഓരോ വരങ്ങള്‍ ഇവര്‍ക്ക് നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി. ഇതിന്റെ ഫലമായി വൃക്ഷങ്ങള്‍ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന് ഏറ്റെടുക്കുകയും വേരുകളില്‍ നിന്നും വീണ്ടും വളരാനുള്ള വരം നേടുകയും ചെയ്തു. വെള്ളവും പാപത്തിന്റെ ഒരു ഭാഗം ഏറ്റെടുത്ത് എല്ലാ വസ്തുക്കളെയും ശുദ്ധി ചെയ്യാനുള്ള വരം നേടിയെടുത്തു. അടുത്തതായി ഭൂമിയാണ് പാപത്തിന്റെ ഒരു പങ്ക് ഏറ്റെടുത്തത് . സ്വയം ഉണ്ടാകുന്ന എന്ത് തരം ആഘാതങ്ങളും സ്വയം പരിഹരിക്കാനുള്ള കഴിവാണ് ഭൂമി നേടിയത്. സ്ത്രീകളെ ഭൂമിയോടാണ് താരതമ്യം ചെയ്യുന്നത് അതിനാലാണ് ആര്‍ത്തവം ഉണ്ടാകുന്നത്.

ഇന്ദ്രന്റെ പാപം
ഇന്ദ്രന്റെ പാപത്തിന്റെ ഒരു ഭാഗം സ്ത്രീകള്‍ ഏറ്റെടുത്തതിന്റെ ഫലമാണ് ആര്‍ത്തവം.അതിനാല്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധി ഉണ്ടാകുന്നു. പുരുഷന്മാരേക്കാള് ലൈംഗിക സുഖം ആസ്വദിക്കാനുള്ള വരമാണ് ഇതിന് പകരമായി ഇന്ദ്രനില് നിന്നും സ്ത്രീകള്‍ നേടിയത്. ഇന്ദ്രന്റെ പാപം ഏറ്റെടുത്തതിനാല്‍ സ്ത്രീകള്‍ക്ക് മാസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുകയും ബ്രാഹ്മഹത്യപാപം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ഏകാന്ത വാസത്തിനുള്ള കാരണം
ആര്‍ത്തവ കാലത്തെ ഏകാന്ത വാസത്തിനുള്ള പ്രധാന കാരണം ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നതാണ്. അതിനാല്‍ അണുബാധ ഒഴിവാക്കുന്നതിനായി വേറെ മുറിയില്‍ കഴിയേണ്ടി വരുന്നു.രണ്ടാമതായി, സ്ത്രീകളുടെ ശരീരം ഈ സമയത്ത് വളരെ ദുര്‍ബലമായതിനാല്‍ വിശ്രമം ആവശ്യമാണ് അതിനാലാണ് വീട്ടിലെ പണികള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നത്. അതിനാലാണ് സ്്ത്രീകള്‍ വീട്ടു പണികളില്‍ നിന്നും സ്വയം ഒഴിവായി മുറിയില്‍ വിശ്രമിക്കുന്നത്. ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശരീരം പുറപ്പെടുവിക്കുന്ന നെഗറ്റീവ് ഊര്‍ജ്ജം ചുറ്റുമുള്ളവരെ ബാധിക്കാതിരിക്കാനാണ് മറ്റുള്ളവരെ സ്പര്‍ശിക്കരുതെന്ന് പറയുന്നത്.

വളച്ചൊടിച്ച വിശ്വാസങ്ങള്‍
സ്ത്രീകളുടെ ആരോഗ്യം കണക്കിലെടുത്ത് പിന്തുടരുന്നതാണ് ആര്‍ത്തവ കാലത്തെ സംബന്ധിക്കുന്ന ചില വിശ്വാസങ്ങള്‍. എന്നാല്‍, ചില വിശ്വാസങ്ങളുടെയും അടിസ്ഥാനം അന്ധവിശ്വാസങ്ങളാണ്. ഉദാഹരണത്തിന് ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അച്ചാറ് ഭരണയില്‍ തൊട്ടാല്‍ അത് മൊത്തം ചീത്തയാകും എന്നത് പോലുള്ള വിശ്വാസങ്ങള്‍. ഈ കാലയളവില്‍ ഒറ്റയ്ക്ക് കഴിയണമെന്നതിന്റെ അര്‍ത്ഥം തൊട്ടുകൂടാത്തവളായി പെരുമാറണമെന്നല്ല. ആരോഗ്യമുള്ള സ്ത്രീയുടെ ലക്ഷണമാണ് ആര്‍ത്തവം. അതില്‍ സ്ത്രീകള്‍ക്ക് ലജ്ജ തോന്നേണ്ട കാര്യമില്ല.

ആര്‍ത്തവ കാലത്ത് പ്രാര്‍ത്ഥിക്കാമോ?
വളരെ ലളിതമായ ഉത്തരമാണ് ഇതിനുള്ളത്. നല്ലതോ ചീത്തയോ ചിന്തിക്കുന്നത് പോലെ, മധുരമായോ പരുഷമായോ സംസാരിക്കുന്നത് പോലെ സന്താഷമോ സങ്കടമോ പ്രകടിപ്പിക്കുന്നത് പോലെയാണിത് . ഇതേ പോലെ ഏത് സാഹചര്യത്തിലും ഏത് രീതിയിലും നിങ്ങള്‍ക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.വിഗ്രഹങ്ങള്‍ തൊടുന്നതില്‍ നിന്നും വിശ്വാസങ്ങള്‍ നിങ്ങളെ വിലക്കുന്നുണ്ടെങ്കില് ദൈവനാമം മനസ്സിലോര്‍ത്ത് പ്രാര്‍ത്ഥിക്കുക. ശാരീരിക അവസ്ഥകള്‍ക്ക് നിങ്ങളുടെ ആത്മീയതയെ കളങ്കപെടുത്താന്‍ കഴിയില്ല.

ഇസ്ലാമിലെ ആര്‍ത്തവം
ഇസ്ലാം വിശ്വാസപ്രകാരവും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്പിക്കുന്നുണ്ട്. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനോ ഖുറാനില്‍ തൊടാനോ അനുവാദമില്ല. റംസാന് മാസത്തില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് നോയമ്പ് നോക്കാനും കഴിയില്ല. ഈ സമയത്ത് വീടിന് പുറത്ത് പോകരുത്. ഏഴാം ദിവസത്തെ കുളി കഴിയുമ്പോള്‍ മാത്രമെ അശുദ്ധി മാറുകയുള്ളു.

കാലഘട്ടങ്ങളായുള്ള മാറ്റം
കൂടുതല്‍ പരിഷ്കൃതമായ കാലത്തിലേക്ക് വന്നു തുടങ്ങിയതോടെ ആര്‍ത്തവകാല നിരോധനങ്ങള്‍ പലതും അപ്രത്യക്ഷമായി തുടങ്ങി. ഉദ്യോഗസ്ഥാരായ സ്ത്രീകള്‍ക്ക് പുറം ലോകവുമായി ബന്ധമില്ലാതെ മുറികളില്‍ ഒറ്റയ്ക്കിരിക്കാന്‍ ഇന്നത്തെ കാലത്ത് കഴിയില്ല. എന്നാലും ഇക്കാലത്തും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അമ്പലങ്ങളില്‍ പ്രവേശിക്കാനും പൂജകള്‍ ചെയ്യാനും അനുവാദമില്ല.



Click it and Unblock the Notifications











