For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തില്‍ ബാലന്‍സ് വേണ്ടേ?

By Super
|

ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോഴും കരിയര്‍ തെരഞ്ഞെടുക്കുമ്പോഴും ഇവ നേട്ടങ്ങള്‍ നല്‍കുന്നതിനൊപ്പം ജീവിതത്തില്‍ പലതും നഷ്ടപ്പെടുത്തുകയും ചെയ്യും എന്നത് നമ്മള്‍ പലപ്പോഴും തിരിച്ചറിയാതെ പോകും.

ദിനചര്യകളും, തിരക്കേറിയ ജോലികള്‍ക്കുമിടയില്‍ പലപ്പോഴും നമ്മള്‍ സ്വയം നഷ്ടപ്പെട്ട് പോകും. എന്നിരുന്നാലും നമ്മുടെ കുടുംബവും, സുഹൃത്തുക്കളും, നമ്മള്‍ സ്വയം തന്നെയും ഓരോ പുതിയ ദിവസവും പുതുമയോടെ സ്വീകരിക്കാന്‍ സഹായിക്കും. ഇക്കാരണത്താല്‍ തന്നെയാണ് ജീവിതത്തില്‍ ഒരു ബാലന്‍സിങ്ങ് ആത്യാവശ്യമാണെന്ന് പറയുന്നത്.

Balance

1.മുന്നോട്ടുള്ള വഴികള്‍- ജീവിതത്തിലെ ഓരോ അവസ്ഥയിലും ബാലന്‍സ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ വലിയ നേട്ടങ്ങള്‍ നേടാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവൂ. ഇത് തൊഴില്‍ രംഗത്ത് മാത്രമല്ല, വ്യക്തി ബന്ധങ്ങളിലും സഹായമാകും. നല്ലൊരു ഭാവിക്ക് ഈ സന്തുലനം ആവശ്യമാണ്.

കുട്ടികള്‍ക്കു വേണ്ട പ്രധാന വൈറ്റമിനുകള്‍കുട്ടികള്‍ക്കു വേണ്ട പ്രധാന വൈറ്റമിനുകള്‍

2. ആരോഗ്യം - നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളര്‍ച്ചയിലെ പ്രധാന ഘടകമാണ്. അത് നിങ്ങളുടെ കുടുംബത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ജീവിതത്തിലെ ബാലന്‍സ് നിലനിര്‍ത്തുന്നത് സന്തോഷവും സംതൃപ്തിയുമുള്ള ജീവിതം നല്കുന്നതിനൊപ്പം, ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ വളര്‍ച്ചയും, മാനസികമായ സ്വസ്ഥതയും ഉറപ്പ് നല്കുന്നു.

3. വലിയ സ്വപ്നങ്ങള്‍ - ജീവിതത്തില്‍ ആരോഗ്യകരമായ ഒരു ബാലന്‍സ് നിലനിര്‍ത്തുന്നത് വഴി നിങ്ങളുടെ ഭാവി സുരക്ഷിതമാകുന്നു. നിങ്ങളുടെ മെച്ചപ്പെട്ട മാനസികാരോഗ്യം വലിയ നേട്ടങ്ങള്‍ ലക്ഷ്യം വെയ്ക്കാനും, വലിയ വീട്, ആഡംബര കാര്‍, കുടുംബത്തോടൊപ്പമുള്ള ഒഴിവ് ദിനങ്ങള്‍, ജീവിതത്തിലെ മെച്ചപ്പെടുത്തിയ നിലവാരം എന്നിവയും സാധ്യമാക്കും.

ഇവ എങ്ങനെ ചെയ്യും? ബന്ധങ്ങളിലായാലും, തൊഴിലിലായാലും ഓരോ കാര്യവും കൃത്യമായി പ്ലാന്‍ ചെയ്യുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നൂറ് ശതമാനം കൃത്യതയോടെ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യം അവഗണിക്കാതിരിക്കുക. ഇവ നിങ്ങളെ വ്യക്തിപരമായി മെച്ചപ്പെടുത്തില്ല, പക്ഷേ നിങ്ങളുടെ ചുറ്റുമുള്ളവയെ പോസിറ്റീവായി നിലനിര്‍ത്താന്‍ സഹായിക്കും. കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം വേണ്ടത്ര സമയം ചെലവഴിക്കുകയും, വൈകാരികമായി ഇടപഴകുകയും ചെയ്യുക.

Read more about: pulse സ്പന്ദനം
English summary

Importance Of Maintaining Balance In Life

While we plan our carers and important moves in life, we do not realise the fact that life takes back a lot in return for all the good things it gives us.
Story first published: Monday, November 3, 2014, 14:33 [IST]
X
Desktop Bottom Promotion