For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷമം തോന്നുമ്പോള്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍

By Smithesh Sasi
|

ജീവിതത്തില്‍ സുഖവും സന്തോഷവും മാത്രമല്ല ഉളളത്‌. ചിലപ്പോള്‍ അതില്‍ ദു:ഖങ്ങളും നിരാശകളും നടമാടും. ജീവിത്തിലെ മോശം കാലം നമ്മളെ നിരാശരാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ഈ സമയത്ത്‌ നിങ്ങള്‍ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ മുന്നേറാന്‍ ശ്രമിക്കുക.

ജീവിതത്തിലെ വിഷമങ്ങളില്‍ നിന്ന്‌ കരകയറാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. പ്രശ്‌നങ്ങളെ കുറിച്ച്‌ ആലോചിച്ച്‌ തലപുണ്ണാക്കാതിരിക്കുകയാണ്‌ അവയിലൊന്ന്‌. മറ്റു ചില മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നു.

ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍

1. പാട്ട്‌ കേള്‍ക്കുക

1. പാട്ട്‌ കേള്‍ക്കുക

സംഗീതം പോലെ മനശാന്തി നല്‍കുന്ന മറ്റൊന്നും ലോകത്തില്ല. വിഷമം തോന്നുമ്പോള്‍ മനസ്സിന്‌ ആശ്വാസം നല്‍കുന്ന സംഗീതം ആസ്വദിക്കുക. സംഗീതത്തിന്‌ നിങ്ങളുടെ മാനസികനിലയെ മാറ്റി സന്തോഷം പ്രദാനം ചെയ്യാനാകും. സംഗീതം ആസ്വദിക്കുമ്പോള്‍ സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടും.

2. വായിക്കുക

2. വായിക്കുക

ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ കൃതി വായിക്കുന്നത്‌ സന്തോഷകരമായ അനുഭവമായിരിക്കും. ദു:ഖം തോന്നുമ്പോള്‍ പ്രചോദനം നല്‍കുന്ന എന്തെങ്കിലും വായിക്കുക. ശുഭചിന്ത ഉണര്‍ത്തുന്ന ഉദ്ധരണിയോട്‌ കൂടിയതോ ശുഭപര്യവസായിയതോ ആയ പുസ്‌തകം നിങ്ങളുടെ മനോനില മാറ്റിമറിക്കും.

3. നടക്കുക

3. നടക്കുക

വിഷമം തോന്നുമ്പോള്‍ പുറത്ത്‌ പോവുക. അടുത്തള്ള പാര്‍ക്കിലേക്കോ മറ്റോ പോകാവുന്നതാണ്‌. അവിടെ ഓടിക്കളിക്കുന്ന കുട്ടികളും ആര്‍ത്തുല്ലസിക്കുന്ന ദമ്പതിമാരും നിങ്ങളിലും സന്തോഷം നിറയ്‌ക്കും.

4. സിനിമ കാണുക

4. സിനിമ കാണുക

നല്ലൊരു തമാശപ്പടം നിങ്ങളെ ദു:ഖങ്ങള്‍ മറക്കാന്‍ സഹായിക്കും. ഇത്തരം സമയങ്ങളില്‍ ഗൗരവമുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ കാണരുത്‌. ഇത്‌ നിങ്ങളെ കൂടുതല്‍ അസ്വസ്ഥനാക്കും. കോമഡി, റൊമാന്റിക്‌, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ മാനസികോല്ലാസം നല്‍കും.

5. അവധിയെടുക്കുക

5. അവധിയെടുക്കുക

ദൈനംദിന പ്രവൃത്തികളും ജോലി സ്ഥലത്തെ തിരക്കുകളും താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അവധി എടുക്കുക. ഇത്‌ നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കുകയും സന്തോഷം പകരുകയും ചെയ്യും. അവധിയെടുത്ത്‌ എവിടെയെങ്കിലും പോകുന്നത്‌ ദു:ഖങ്ങള്‍ മറക്കാനും നിങ്ങളെ സഹായിക്കും.

6. തുറന്ന്‌ സംസാരിക്കുക

6. തുറന്ന്‌ സംസാരിക്കുക

മനസ്സിലുള്ള കാര്യങ്ങള്‍ ആരോടെങ്കിലും തുറന്ന്‌ പറഞ്ഞാല്‍ മനസ്സിന്റെ ഭാരം കുറയും. അതിനാല്‍ എല്ലാം ആരോടെങ്കിലും തുറന്നുപറയുക.

7. തോന്നുന്നത്‌ ചെയ്യുക

7. തോന്നുന്നത്‌ ചെയ്യുക

വിഷമിച്ചിരിക്കുമ്പോള്‍ മനസ്സില്‍ എന്തെങ്കിലും തോന്നിയാല്‍ അത്‌ ചെയ്യുക. നീണ്ടയാത്ര പോകണമെന്ന്‌ തോന്നിയാല്‍ പോവുക. ഐസ്‌ക്രീം കഴിക്കണമെന്ന്‌ തോന്നിയാല്‍ അത്‌ ചെയ്യുക. ഇത്‌ ദു:ഖങ്ങള്‍ മറക്കാന്‍ സഹായിക്കും.

8. പാര്‍ട്ടികള്‍

8. പാര്‍ട്ടികള്‍

പാര്‍ട്ടികളില്‍ നൃത്തം ചെയ്‌ത്‌ വിഷമങ്ങള്‍ മറക്കുക. ഇത്‌ ദു:ഖങ്ങള്‍ മറന്ന്‌ മുന്നോട്ട്‌ പോകാന്‍ നിങ്ങള്‍ക്ക്‌ ബലമേകും.

9. എഴുതുക

9. എഴുതുക

വിഷമങ്ങളും പ്രശ്‌നങ്ങളും എഴുതിയാല്‍ അവയില്‍ നിന്ന്‌ മോചനം ലഭിക്കും. അതിനാല്‍ വിഷമം തോന്നുമ്പോള്‍ മനസ്സിലുള്ളത്‌ എഴുതുക.

10. കുടുംബം

10. കുടുംബം

ദു:ഖങ്ങള്‍ ഉണ്ടാകുമ്പോള്‍ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പിന്തുണ തേടുക.

English summary

10 things do when feeling low

Life is not always happy and glee. There are times when nothing seems to be working straight in life. You may feel disturbed, disappointed and discouraged by the low phase in your life. At this time you need to concentrate on the better things in life. Instead of feeling low and beaten down, you should try to get motivated and encouraged.
Story first published: Monday, February 3, 2014, 14:13 [IST]
X
Desktop Bottom Promotion