നിങ്ങള്‍ക്ക്‌ ജോലി ഇഷ്ടമാണോ?

Posted By: Super
Subscribe to Boldsky

ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ തൃപ്‌തനാണോ? എല്ലാം തികഞ്ഞ ജോലി ചെയ്യുന്ന ആരും ഈ ഭൂമിയില്‍ ഉണ്ടാകില്ല. എന്നാല്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനെക്കാളും വലുതായിരിക്കും. അതുകൊണ്ട്‌ ജോലിയിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ മറക്കുകയും ചെയ്യും. ചെയ്യുന്ന ജോലിയോട്‌ നിങ്ങള്‍ക്ക്‌ സ്‌നേഹമുണ്ടോയെന്ന്‌ അറിയാനുള്ള മാര്‍ഗ്ഗമാണ്‌ ഇനി പറയാന്‍ പോകുന്നത്‌. ഇതില്‍ ഏതെങ്കിലും ലക്ഷണം നിങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, ജോലിയില്‍ നിങ്ങള്‍ തൃപ്‌തനാണെന്ന്‌ നിസ്സംശയം പറയാം.

1. ജോലി സ്ഥലത്ത്‌ നിങ്ങള്‍ക്ക്‌ നിരവധി സുഹൃത്തുക്കളുണ്ട്‌. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരോടൊപ്പവും അവര്‍ക്ക്‌ വേണ്ടിയും ജോലി ചെയ്യാന്‍ നമുക്ക്‌ മടിയുണ്ടാകില്ല.

Job

2. സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമാണ്‌. അവരുടെ വിജയം നിങ്ങള്‍ സ്വന്തം വിജയമായി കാണുന്നു.

3. നാലുമണിയായത്‌ നിങ്ങള്‍ അറിഞ്ഞതേയില്ല. ജോലിയില്‍ മുഴുകിയിരിക്കുന്നത്‌ കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ജോലി നിങ്ങള്‍ ആസ്വദിക്കുന്നു എന്നതിന്‌ മറ്റൊരു തെളിവ്‌ വേണ്ട.

4. രോഗങ്ങളെ നിങ്ങള്‍ വെറുക്കുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ അഭാവം നികത്തുമെന്ന്‌ അറിയാമെങ്കിലും നിങ്ങള്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറല്ല. ജോലിയോടുള്ള സ്‌നേഹത്തിന്റെ മറ്റൊരു ലക്ഷണമാണിത്‌.

5. തിങ്കളാഴ്‌ചയിലേക്ക്‌ വേണ്ട ഊര്‍ജ്ജസമ്പാദനത്തിന്‌ വേണ്ടി നിങ്ങള്‍ വാരാന്ത്യത്തെ കാണുന്നു. തിങ്കളാഴ്‌ച ഓഫീസില്‍ പോകാന്‍ നിങ്ങള്‍ക്ക്‌ ഒരുമടിയും ഉണ്ടാകില്ല. കാരണം നിങ്ങള്‍ ജോലിയെ സ്‌നേഹിക്കുന്നു.

6. അംഗീകാരങ്ങള്‍ മറ്റുള്ളവരോടൊപ്പം പങ്കിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മികവ്‌ തെളിയിക്കാന്‍ അംഗീകാരങ്ങള്‍ വേണമെന്ന ചിന്ത നിങ്ങളെ അലട്ടുന്നില്ല. വിജയത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നു.

7. ജോലിയില്‍ 101 ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്താന്‍ നിങ്ങള്‍ പരിശ്രമിക്കുന്നു. കഠിനാധ്വാനത്തിലൂടെ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക്‌ മുകളിലേക്ക്‌ നിങ്ങള്‍ ഉയരുന്നത്‌ സ്വാഭാവികം.

8. ജോലിയ്‌ക്കിടെ ഉണ്ടാകുന്ന ചെറിയ കല്ലുകടികള്‍ നിങ്ങള്‍ ശ്രദ്ധിക്കാറേയില്ല. അത്‌ നേരിടുക. ജോലിയും ജോലി സ്ഥലവും ഒരിക്കലും സ്വര്‍ഗ്ഗീയമാകില്ല. ചെറിയ പ്രശ്‌നങ്ങളെ അവഗണിക്കുന്നതിനാല്‍ അവ ഒരിക്കലും നിങ്ങളെ ബാധിക്കില്ല.

9. പ്രശ്‌നങ്ങളെ കുറിച്ച്‌ ചിന്തിച്ച്‌ സമയം കളയുന്നതിന്‌ പകരം നിങ്ങള്‍ പരിഹാരങ്ങള്‍ക്ക്‌ വേണ്ടി ശ്രമിക്കുന്നു. എസിയെ കുറിച്ചും കോഫി മെഷീനെ കുറിച്ചും പരാതി പറയുന്നതിന്‌ പകരം അവ നന്നാക്കി എങ്ങനെ ഓഫീസ്‌ അന്തരീക്ഷം മെച്ചപ്പെടുത്താമെന്ന്‌ നിങ്ങളും സുഹൃത്തുക്കളും ചിന്തിക്കുന്നു.

10. നിങ്ങള്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ നിങ്ങള്‍ ബോധവാനാണ്‌. അതിലൂടെ കാര്യങ്ങള്‍ എങ്ങനെ മാറ്റിമറിക്കാമെന്നും നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. ദിവസവും ആത്മാര്‍ത്ഥമായി പരിശ്രമിച്ച്‌ ഒരു സാധാരണ ചിത്രത്തെ എങ്ങനെ ഒരു മാസ്റ്റര്‍പീസ്‌ ആക്കാമെന്ന്‌ നിങ്ങള്‍ തെളിയിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    10 Signs You Love Your Job

    You may not like bragging all day about how wonderful your job is or how lucky you are that you are doing something you really enjoy, but you should know that there are still a few very telling signs you love your job that won’t pass unnoticed among your loved ones.
 
 
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more