Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
2000 വര്‍ഷമായി ഹിമാലയത്തില്‍ ജീവിക്കുന്ന യോഗീവര്യന്; മഹാവതാരം ബാബാജി
Mahavatar Babaji: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 'ബാബ' എന്ന സിനിമ ഓര്‍മ്മയില്ലേ? പടം അത്രകണ്ട് വിജയിച്ചില്ലെങ്കിലും അതിലെ പ്രമേയം അല്പം വ്യത്യസ്തമായിരുന്നു. ആത്മീയ ഉള്‍വിളി നേടി ബാബാജിയുടെ അരികിലെത്തി അത്ഭുത സിദ്ധി നേടുന്ന ഒരു കഥാപാത്രത്തെയാണ് ഇതില്‍ രജനീകാന്ത് അവതരിപ്പിച്ചത്. പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചല്ല, ബാബാജിയെക്കുറിച്ചാണ്. അതെ, വിശ്വാസങ്ങള്‍ പ്രകാരം സഹസ്രാബ്ദങ്ങളായി ഹിമാലയത്തില്‍ ജീവിക്കുന്ന ഒരു യോഗീവര്യനാണ് ബാബാജി. അദ്ദേഹത്തെക്കുറിച്ച് പല പല അവിശ്വസനീയമായ കഥകളുമുണ്ട്. ഈ കാലത്തിനിടയില്‍ പലരും അദ്ദേഹത്തെ കണ്ടതായി വരെ പറയുന്നുണ്ട്. ആദിശങ്കരാചാര്യരെ വരെ ക്രിയായോഗം പഠിപ്പിച്ചത് ബാബാജിയാണെന്ന് പറയപ്പെടുന്നു.

ആരാണ് ബാബാജി
ഹിമാലയത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അനശ്വരനായ യോഗീവര്യമാണ് ബാബാജി. (mahavatar babaji mystery) അനേകായിരം വര്‍ഷത്തിലേറെ പഴക്കമുള്ള, എന്നാല്‍ എന്നും യൗവനമുള്ള, മനുഷ്യരാശിയുടെ മഹത്തായ സേവകനും രക്ഷകനുമാണ് അദ്ദേഹം. കേവലം ചിന്തയിലൂടെ അദ്ദേഹം ലോകത്തില്‍ സഞ്ചരിക്കുന്നു. ഇപ്പോഴും തന്റെ ഭൗതിക ശരീരത്തില്‍ ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവാവിനെപ്പോലെ യൗവനത്തില്‍ കഴിയുന്നുവെന്ന് പറയപ്പെടുന്നു. സാര്‍വത്രിക സ്നേഹത്തിന്റെയും യോഗ സിദ്ധന്മാരുടെ പ്രവര്‍ത്തനങ്ങളുടെയും സന്ദേശം പ്രചരിപ്പിക്കുന്ന ദര്‍ശകനാണ് ബാബാജി.
ബാബാജിയുടെ ജനനം
ബിസി 562-ല്‍ തമിഴ് മാസമായ കാര്ത്തിഗയില്, തമിഴ്നാട്ടിലെ കടലൂരിനടുത്തുള്ള പറങ്കി പേട്ടയിലെ 'പോര്‍ട്ടോ നോവ' എന്ന ചെറിയ ഗ്രാമത്തിലാണ് ബാബാജി ജനിച്ചത് എന്ന് പറയപ്പെടുന്നു. ബാബാജിക്ക് നാഗരാജ് എന്ന് പേരിട്ടത് മാതാപിതാക്കളാണ്. നാഗരാജിന്റെ അച്ഛന് അവിടത്തെ ശിവക്ഷേത്രത്തിലെ പൂജാരി ആയിരുന്നു. അതിനാല്‍ത്തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട ആത്മീയ ആചാരങ്ങളും ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ചെറുപ്പത്തില്‍ തന്നെ നാഗരാജിന്റെ രൂപീകരണത്തെ വളരെയധികം സ്വാധീനിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചിദംബരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയാണ് പറങ്കി പേട്ടൈ സ്ഥിതി ചെയ്യുന്നത്. മാതാപിതാക്കളോടൊപ്പം ചിദംബരത്തിലേക്കുള്ള നാഗരാജിന്റെ തീര്‍ത്ഥാടനങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് പ്രചോദനം നല്കി.
ബാബാജിയുടെ ഗുഹ
മഹാവതാരമെന്ന് വിളിക്കുന്ന ബാബാജിക്ക് ഒരു ഗുഹയുമുണ്ട്. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ കുക്കുചിനയില് നിന്ന് 13 കിലോമീറ്റര്‍ അകലെ ദുനഗിരിയിലാണ് ബാബയുടെ ഗുഹ സ്ഥിതി ചെയ്യുന്നത്. കുക്കുച്ചിനയ്ക്കടുത്തുള്ള പാണ്ടുഖോളിയില് സ്ഥിതി ചെയ്യുന്ന ഈ ഗുഹ നിരവധി സന്യാസിമാരുടെയും മഹാന്മാരുടെയും ധ്യാനകേന്ദ്രമാണ്. സിനിമാതാരങ്ങളായ രജനികാന്തും ജൂഹി ചൗളയും ബാബയുടെ ഈ ഗുഹ സന്ദര്‍ശിച്ച് ധ്യാനമിരിക്കാറുണ്ട്. ബാബാജി ഈ ശിവാലിക് കുന്നുകളില്‍ വസിക്കുന്നുവെന്നും അദ്ദേഹം നിരവധി യോഗികള്‍ക്ക് ഇവിടെ ദര്‍ശനം നല്‍കിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
ബാബാജിയില്‍ നിന്ന് ഒരാള്‍ക്ക് എന്താണ് ലഭിക്കുന്നത്
അനശ്വരനായ മഹാഗുരുവിന്റെ ആരാധ്യമായ പ്രഭയെക്കുറിച്ച് ഒരാള്‍ക്ക് ധ്യാനിക്കാന്‍ കഴിയുമെങ്കില്‍, ബാബാജി അവന്റെ ബുദ്ധിയെയും ജീവിതത്തെയും മുഴുവന്‍ പ്രകാശിപ്പിക്കും. ബാബജിയുടെ നാമം ഭക്തിപൂര്‍വ്വം ചൊല്ലിയാല്‍ ബാബാജിയുടെ ആത്മീയ അനുഗ്രഹം ലഭിക്കും. പരമഹംസ യോഗാനന്ദന്റെ ജീവിതകഥയായ 'യോഗിയുടെ ആത്മകഥ' എന്ന പുസ്തകത്തില്‍ മഹാവതാരമായ ബാബയെ പരാമര്‍ശിച്ചിട്ടുണ്ട്. 1861 നും 1935 നും ഇടയില്‍ ബാബ നിരവധി സന്യാസിമാരെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. യുത്തേശ്വര് ഗിരിയുടെ 'ദ ഹോളി സയന്‍സ്' എന്ന പുസ്തകത്തിലും അദ്ദേഹത്തെക്കുറിച്ചുള്ള വിവരണം കാണാം. 1920 ജൂലൈ 25 ന് ബാബാജി, പരമഹംസ യോഗാനന്ദയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ തീയതി ബാബാജിയുടെ സ്മരണാ ദിനമായി ആഘോഷിക്കുന്നു.
യോഗാനന്ദ പരമഹംസനും ബാബാജിയും
യോഗാനന്ദ പരമഹംസന് തന്റെ ആത്മകഥയില്‍ തന്റെ ഗുരു യുക്തേശ്വര്‍ ഗിരിയുടെ ഗുരുവും ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയ വ്യക്തിയുമായ ശ്യാമചരണ്‍ ലാഹിരിയുമായുള്ള ബാബാജിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. രാമന്, കൃഷ്ണന്, ബുദ്ധന് തുടങ്ങിയ ദൈവത്തിന്റെ അവതാരങ്ങള്‍ ഭൂമിയില്‍ വന്ന് അവരുടെ ജോലി ചെയ്ത ശേഷം ഭൂമിയില്‍ നിന്ന് പോയി. എന്നാല്‍ മഹാവതാരമായ ബാബ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സ്വയം വെളിപ്പെടുത്തിയില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ നയിക്കുന്ന മഹത്തായ അവതാരമാണ് അദ്ദേഹമെന്നും യോഗാനന്ദ പരമഹംസ പറയുന്നു.
പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയ കഥകള്‍ പല സന്യാസിമാരും പറയാറുണ്ട്. സത്യം എന്താണെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ മഹാവതാരമായ ബാബ ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തോടൊപ്പം ചില ശിഷ്യന്മാരും ഉണ്ട്. അവരില്‍ പലരും അമേരിക്കക്കാരാണ് എന്നറിയുമ്പോള്‍ അതിശയം തോന്നും.



Click it and Unblock the Notifications