ഈ ദിവസം എങ്ങനെയാകും? ഏപ്രില്‍ നാല്, ബുധനാഴ്ചയിലെ രാശിഫലം

By Anjaly Ts
Subscribe to Boldsky

ഈ ദിവസം എന്താണ് ഓരോ വ്യക്തിയേയും കാത്തിരിക്കുന്നുണ്ടാവുക? മനുഷ്യര്‍ക്ക് മുന്‍കൂട്ടി ഉത്തരം നല്‍കാന്‍ സാധിക്കാത്ത ചോദ്യമാണ് ഇത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാത്ത അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലെ ജീവിതത്തില്‍ വഴികാട്ടിയായി രാശി ഫലങ്ങളെ പ്രയോജനപ്പെടുത്താനാവും.

കൃത്യവും വ്യക്തവുമായ രാശി ഫലങ്ങളായിരിക്കണം പിന്തുടരേണ്ടത് എന്ന് മാത്രം. ഇത് ഓരോ ദിവസത്തേയും കുറിച്ചുള്ള വ്യക്തമായ ചിത്രം നമുക്ക് നല്‍കും. ഏപ്രില്‍ നാല് ബുധനാഴ്ചയിലെ രാശിഫലം

മേടം

മേടം

പൂര്‍ത്തീകരിക്കുന്നതിനായി മുന്നില്‍ കിടക്കുന്ന ജോലിഭാരം തലവേദനയാകുമല്ലോ എന്ന ചിന്തയായിരിക്കും ഈ ദിവസം ചിലപ്പോള്‍ നിങ്ങളെ പിടികൂടുക. ജോലിഭാരം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിനുള്ളപ്രാപ്തി നിങ്ങള്‍ക്കുണ്ട്. എന്നാല്‍ അവ നിങ്ങളെ തളര്‍ത്തുകയും, തലവേദനയാകുമല്ലോ എന്ന ചിന്ത നല്‍കുകയും ചെയ്താല്‍ അതിനെ കുറിച്ച് ഒന്ന് പുനഃരാലോചന നടത്തണം. നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ടതോ, ഒരു സാമൂഹിക പദ്ധതിയോ, സുഹൃത്തിന് സഹായിക്കുന്നതിനായി ഏറ്റെടുക്കുന്നതോ തുടങ്ങിയതെല്ലാമാകാം ഈ ജോലിഭാരം കൂട്ടുന്നത്. ഈ ജോലിഭാരം ഏറ്റെടുക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പറയുന്നതിന് മുന്‍പ് നന്നായി ആലോചിക്കുകയും നിങ്ങളുടെ പ്രാപ്തിയെ വിലയിരുത്തുകയും ചെയ്യുക. ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മാറ്റി വയ്ക്കാന്‍ സാധിക്കും. ചില സഹായങ്ങള്‍ തേടുകയുമാകാം.

ഇടവം

ഇടവം

ഒരു അംഗീകാരം നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. വളരെ നാള്‍ നിങ്ങള്‍്അധ്വാനിച്ചതിനുള്ള പ്രതിഫലം. എന്നാല്‍ ആ കഠിനാധ്വാനമെല്ലാം ആരും വകവയ്ക്കില്ലെന്നും, അതെല്ലാം മറവിയിലേക്ക് പോയിട്ടുണ്ടാകുമെന്നുമുള്ള തോന്നലായിരിക്കും നിങ്ങള്‍ക്ക് ഈ ദിവസം ഉണ്ടാവുക. പ്രയത്‌നമെല്ലാം വിഫലമായിരുന്നു എന്നും കഠിനാധ്വാനത്തിന് ഒരിക്കലും ഫലം ലഭിക്കില്ലെന്നും നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ ഈ ചിന്തകളില്‍ വിശ്വസിച്ച് പിന്മാറരുത്. പ്രപഞ്ചം നിങ്ങളെ കാണുന്നുണ്ട്. നിങ്ങള്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഡ്യം വിലയില്ലാതെ പോവുകയില്ല. മികച്ചതിന് വേണ്ടി വീണ്ടും അതേ രീതിയില്‍ മുന്നോട്ടു പോവുക. നിങ്ങള്‍ മുന്നില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ വിജയമാണ് നിങ്ങളെ തേടിയെത്തുന്നത്.

മിഥുനം

മിഥുനം

അസ്വസ്ഥതകള്‍ നിറഞ്ഞ സാഹചര്യമായിരിക്കും നിങ്ങളെ ഇപ്പോള്‍ പൊതിയുന്നത്. ഒരു വിഡ്ഡി എന്ന് നിങ്ങള്‍ വിലയിരുത്തുന്ന വ്യക്തിക്ക് പോലും നിങ്ങളേക്കാള്‍ അധികാരമുണ്ടെന്ന തോന്നല്‍ നിങ്ങളിലേക്ക് വരും. നിങ്ങള്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത തീരുമാനങ്ങളും, സാധ്യതകളുമായിരിക്കും ഇവര്‍ തിരഞ്ഞെടുക്കുക. ആ തീരുമാനങ്ങളാവട്ടെ നിങ്ങളെ കൂടി ബാധിക്കുന്നതും ആയിരിക്കും. എന്നാല്‍ ആ തീരുമാനങ്ങള്‍ എടുക്കുന്നത് തടയാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടാവില്ല. എന്നാല്‍ അതോര്‍ത്ത് അസ്വസ്ഥരാവേണ്ട. നിങ്ങളുടെ റോള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുക, മുന്‍പ് ചെയ്തിരുന്നത് പോലെ തന്നെ. ഒപ്പം പ്രതീക്ഷ കൈവിടാതിരിക്കുകയും വേണം. നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് സാഹചര്യങ്ങള്‍ മാറി വരും.

കര്‍ക്കടകം

കര്‍ക്കടകം

നിങ്ങളുടെ ഒരു വലിയ സ്വപ്‌നം ഒരിക്കലും സാധ്യമാകാത്തതാണ് എന്ന തോന്നലായിരിക്കും നിങ്ങളുമായി അടുപ്പമുള്ള ഭൂരിഭാഗം പേര്‍ക്കും ഉണ്ടാവുക. വിഡ്ഡിത്തം നിറഞ്ഞ, അസാധ്യമായ ഒന്നാണ് നിങ്ങളുടെ ലക്ഷ്യം എന്നാകും അവര്‍ പറയുക. എന്നാല്‍ നിങ്ങളുടെ ലക്ഷ്യം നിങ്ങള്‍ക്ക് മാത്രം ബോധ്യപ്പെട്ടാല്‍ മതി എന്ന കാര്യം ഓര്‍ക്കുക. മറ്റുള്ളവരുടെ അംഗീകാരവും, വിലയിരുത്തലുമെല്ലാം കാര്യമാക്കേണ്ടതില്ല. നിങ്ങള്‍ പൂര്‍ണമായും ലക്ഷ്യം വയ്ക്കുന്നത് എന്ത്? എങ്ങിനെ ആ ലക്ഷ്യത്തിലേക്ക് എത്താനാണ് നിങ്ങള്‍ തയ്യാറെടുക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും മറ്റുള്ളവര്‍ക്ക് അറിയില്ല. അത് നിങ്ങള്‍ക്ക് മാത്രമേ അറിയു. നിങ്ങളില്‍ വിശ്വാസം വയ്ക്കാത്തവര്‍ പറയുന്നത് കേട്ട് ലക്ഷ്യം പിന്തുടരുന്നതില്‍ നിന്നുംപിന്മാറാതിരിക്കുക. നിങ്ങള്‍ മുന്നോട്ടു പോകുന്ന രീതിയെ വിശ്വസിക്കുക. നിങ്ങള്‍ കരുതുന്നതിലും അടുത്തിരിക്കുകയാണ് നിങ്ങള്‍ ലക്ഷ്യത്തിലേക്ക്.

ചിങ്ങം

ചിങ്ങം

തുടര്‍ച്ചയായി പിന്തുടര്‍ന്ന് പോരുന്ന ജീവിത രീതിയിലെ മടുപ്പ് ഈ ദിവസങ്ങളില്‍ ശക്തമാകും. മാറ്റമില്ലാതെ ഒരു രീതിയില്‍ എല്ലാ ദിവസവും മുന്നോട്ടു പോകുന്നത് അവസാനിപ്പിച്ച് പുതിയ തുടക്കവും മാറ്റവും വേണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം. ഏതെങ്കിലും കര്‍ത്തവ്യനിര്‍വഹണത്തില്‍ ഊന്നിയായിരുന്നിരിക്കും നിങ്ങളുടെ ഓരോ ദിവസവും ഒരേപോലെ മുന്നോട്ടു പോയിരുന്നത്. ഇത് നിങ്ങളെ ഇപ്പോള്‍ മാനസികമായി വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകും. ഈ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഒരിക്കലും പുറത്തു കടക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്് തോന്നിയേക്കും. പക്ഷേ അങ്ങിനെയല്ല, നിങ്ങള്‍ക്ക് സാധിക്കും. മാറ്റത്തിന് വേണ്ടി ബോധപൂര്‍വം നിങ്ങള്‍ തന്നെ ശ്രമിക്കുക. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് മാറ്റമുണ്ടാക്കി തരുന്നതിനായി കാത്തിരുന്ന് സമയം കളയരുത്. ഒരു ഇടവേളയാണ് വേണ്ടത് എങ്കില്‍ അതെടുക്കുക.

കന്നി

കന്നി

തൊഴില്‍ മേഖലയിലോ, അല്ലെങ്കില്‍ നിങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഏതെങ്കിലും ഗ്രൂപ്പിലോ പുതിയ ഉത്തരവാദിത്വതങ്ങള്‍ നിങ്ങളുടെ നേര്‍ക്ക് വരും. ആ അവസരത്തിലേക്ക് ചാടി വീഴണമെന്ന് നിങ്ങള്‍ക്ക് തോന്നും. ഒരിക്കലും കളയരുതാത്ത അപൂര്‍വ അവസരമാണ് മുന്നിലേക്ക് എത്തിയിരിക്കുന്നത് എന്നാകും നിങ്ങളുടെ വിശ്വാസം. എന്നാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുന്‍പ്, എങ്ങിനെ അത് ഇപ്പോഴത്തെ നിങ്ങളുടെ സാഹചര്യങ്ങളെ മാറ്റിമറിക്കും എന്ന് ചിന്തിക്കുക. അങ്ങിനെ ഒരു റിസ്‌ക് എടുക്കണമോ എന്നും ആലോചിക്കുക. പ്രപഞ്ചം നിങ്ങള്‍ക്ക് നല്‍കുന്ന പോസിറ്റീവ് ചിന്തകള്‍ കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഈ സാഹചര്യത്തില്‍ ഏത് വഴി സ്വീകരിക്കണമെന്ന് നിങ്ങള്‍ക്ക് മനസിലാവും.

തുലാം

തുലാം

നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ വിധി നിര്‍ണയിക്കാനുള്ള അവകാശം ഈ സമയം മറ്റൊരു വ്യക്തിയുടെ കൈകളിലാവും. ആ വ്യക്തിയുടെ പക്കലാവും എല്ലാ അധികാരവും എന്ന തോന്നലാവും ഈ സമയം നിങ്ങള്‍ക്ക്. പ്രണയ ജീവിതത്തിലോ മറ്റെന്തെങ്കിലുമോ, നിങ്ങളെ അംഗീകരിക്ക്ാനും, നിരസിക്കാനുമുള്ള അവകാശം മറ്റൊരു വ്യക്തിയിലാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത് എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാതി വെറുതെ അവര്‍ക്ക് വിട്ടുനല്‍കുന്നതിന് തുല്യമാണ്. ഉടമ്പടിയിലൂടെ ഉണ്ടാകേണ്ടതല്ല സ്‌നേഹം. മറ്റുള്ളവരുടെ ചിന്തകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാകില്ല. നിങ്ങള്‍ക്കെന്നല്ല, ആര്‍ക്കുമാകില്ല

വൃശ്ചികം

വൃശ്ചികം

ഒരു അവസരത്തെ എങ്ങിനെ പ്രയോജനപ്പെടുത്തണം എന്നായിരിക്കും നിങ്ങളുടെ ചിന്ത. സ്വതസിദ്ധമായ ശൈലിയില്‍ ആ അവസരത്തെ ഉപയോഗിക്കുക എന്ന ചിന്തയും, നിങ്ങളെ വല്ലാതെ പ്രചോദിപ്പിക്കുന്ന മറ്റൊരു വഴിയും മുന്നിലുണ്ടാകും. അതേസമയം, പുതിയൊരു വഴി തുറക്കാന്‍ നിങ്ങള്‍ പേടിക്കുകയും ചെയ്യും. കൂടുതല്‍ യഥാസ്ഥിതികമായ വഴിയിലൂടെ പോകാനുമായിരിക്കും തോന്നുക. ഏത് വഴി തിരഞ്ഞെടുക്കണം എന്നതില്‍ ഉത്തരം നിങ്ങളുടെ മനസിലുണ്ട്. എന്ത് ചെയ്യണം എന്ന തോന്നലാണ് നിങ്ങളുടെ ഉള്ളില്‍ ശക്തമാകുന്നത്? ഒരു വലിയ അംഗീകാരമാണ് പ്രതീക്ഷിക്കുന്നത് എങ്കില്‍ വലിയ പ്രയത്‌നം തന്നെ വേണം. ചിന്തകള്‍ കാണിക്കുന്ന വഴികളിലൂടെയെല്ലാം സഞ്ചരിക്കുക. ശരിയായ വഴി കിട്ടാന്‍ നിങ്ങള്‍ക്ക് ഒരു അവസരം മാത്രമേയുള്ളു.

ധനു

ധനു

ഒരു പുതിയ പദ്ധതിക്ക് വേണ്ടി പങ്കാളിയെ തിരയുകയാണ് നിങ്ങള്‍ എങ്കില്‍ ഒരു കാര്യം മനസില്‍ വയ്ക്കണം. നിങ്ങളുമായി ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പങ്കാളികളെ തിരയുക. അതല്ലാതെ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി അന്വേഷിച്ചു പോവാതിരിക്കുക. ഒരു നല്ല പ്രതിച്ഛായ ഉണ്ടാക്കുന്നതോടെ നിങ്ങളാണ് അധികാരി എന്ന ചിന്ത അവരില്‍ ഉണ്ടാക്കാം എന്ന് നിങ്ങള്‍ കണക്കു കൂട്ടും. എന്നാല്‍ നിങ്ങള്‍ കൂടുതല്‍ ശക്തി പ്രകടിപ്പിക്കുന്നത് ആ പങ്കാളിയെ തളര്‍ത്തും. ഒരു നല്ല ടീം മുന്നേറ്റം ഉണ്ടാവണം എങ്കില്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നും തുല്യ പങ്കാളിത്തം വരണം. ഒരു നല്ല ടീം അംഗങ്ങളെ വേര്‍തിരിക്കുന്നതിന് പകരം പ്രചോദിപ്പിച്ച് മുന്നോട്ടു പോകും.

മകരം

മകരം

ഒരു പുതിയ കാര്യത്തിലേക്ക് ആകൃഷ്ടനാകാനായിരിക്കും നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുക. നിങ്ങളുടെ ആ ആഗ്രഹമാകട്ടെ വലിയ വിലമതിക്കുന്നതും ആകും. നിങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് എങ്കിലും, യഥാസ്ഥിതിക ചിന്താഗതിയിലേക്ക് വന്ന് നിങ്ങള്‍ അതില്‍ നിന്നും പിന്മാറും. എന്നാല്‍ ആ ആഗ്രഹസാധ്യത്തിലൂടെയുള്ള സന്തോഷത്തിന് നിങ്ങള്‍ അര്‍ഹനാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് അത്. നിങ്ങളെ അതിയായി പ്രചോദിപ്പിക്കുന്ന ഒന്നിലേക്ക് അതുകൊണ്ട് തന്നെ നിങ്ങള്‍ എത്തിച്ചേരും. അതിലേക്ക് എടുത്ത് ചാടുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാണ് അതെന്ന് ഉറപ്പിക്കുക. പിന്നീട് അതിനേക്കുറിച്ച് ഓര്‍ത്ത് കുറ്റബോധത്തിന് ഇടനല്‍കാതിരിക്കുക.

കുംഭം

കുംഭം

നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല എന്ന് മറ്റുള്ളവര്‍ വിലയിരുത്തിയ ഒരു ലക്ഷ്യത്തിലേക്ക് തടസങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്ക് പോകാം. ഭാവി മുന്നില്‍ കണ്ട് നിങ്ങള്‍ വയ്ക്കുന്ന ചുവടുകളായിരിക്കും ഇത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ അത് മനസിലാവണമെന്നില്ല. നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരിക്കും അവര്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുന്നത്. നിങ്ങളുടെ നന്മയായിരിക്കും അവര്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ അതിനര്‍ഥം അവരാണ് ശരി എന്നല്ല. അവരുടെ പ്രതിക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒത്ത് നിങ്ങളെ നിയന്ത്രിച്ചു നിര്‍ത്താതിരിക്കുക. വ്യക്തമായ പദ്ധതി നിങ്ങള്‍ക്കുണ്ട് എങ്കില്‍, അതെങ്ങിനെ നടപ്പിലാക്കണം എന്ന് ഉത്തമ ബോധ്യം ഉണ്ട് എങ്കില്‍, ധൈര്യമായി മുന്നോട്ടു പോവുക. നല്ല കൂട്ടുകെട്ടോടെ ലക്ഷ്യത്തിലേക്ക് എത്താനും ശ്രമിക്കുക.

മീനം

മീനം

മുന്നില്‍ നില്‍ക്കുന്ന പ്രശ്‌നത്തെ പരിഹാസ രൂപേണയുള്ള മാര്‍ഗത്തിലൂടെ നേരിടാനായിരിക്കും നിങ്ങള്‍ താത്പര്യപ്പെടുക. എന്നാല്‍ ആ പരിഹാസ മാര്‍ഗം പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും. ലളിതമായ രീതിയില്‍ പ്രശ്‌നത്തെ പരിഹരിക്കാനായിരിക്കും നിങ്ങള്‍ ശ്രമിക്കുക. എന്നാല്‍ തമാശ രൂപേണ നിങ്ങള്‍ പ്രശനത്തെ അഭിമുഖീകരിക്കുമ്പോള്‍, ആ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വ്യക്തികള്‍ക്ക് നിങ്ങള്‍ ലളിതവത്കരിക്കുകയാണ് സാഹചര്യത്തെ എന്ന തോന്നലുണ്ടാകും. അതിന് ഇടനല്‍കാതിരിക്കുക. ഗൗരവതരമായ വഴിയില്‍ തന്നെ പ്രശ്‌നത്തെ അഭിമുഖീകരിക്കുക. ഈ ദിവസം എന്താണ് ഓരോ വ്യക്തിയേയും കാത്തിരിക്കുന്നുണ്ടാവുക? മനുഷ്യര്‍ക്ക് മുന്‍കൂട്ടി ഉത്തരം നല്‍കാന്‍ സാധിക്കാത്ത ചോദ്യമാണ് ഇത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാത്ത അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലെ ജീവിതത്തില്‍ വഴികാട്ടിയായി രാശി ഫലങ്ങളെ പ്രയോജനപ്പെടുത്താനാവും. കൃത്യവും വ്യക്തവുമായ രാശി ഫലങ്ങളായിരിക്കണം പിന്തുടരേണ്ടത് എന്ന് മാത്രം. ഇത് ഓരോ ദിവസത്തേയും കുറിച്ചുള്ള വ്യക്തമായ ചിത്രം നമുക്ക് നല്‍കും. ഏപ്രില്‍ നാല് ബുധനാഴ്ചയിലെ രാശിഫലം

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Wednesday Horoscope

    The Zodiac signs reflect the laws of evolution of the world and indicate certain standards according to which Man should behave in the incarnate world. Each sign reflects in its own way the law of integrity in the form it was given from above so that everything in this world is in balance and harmony, without breaking the unity of all creation.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more