Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മഹാശിവരാത്രി 2026: ഭഗവാന് നല്‍കും മനസ്സിന് കരുത്തും ശരീരത്തിന് ഊര്‍ജ്ജവും ഈ മന്ത്രങ്ങള്‍ ജപിക്കാം
ശിവരാത്രി ദിനത്തിന് നമ്മുടെ വിശ്വാസ പ്രകാരം വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ഈ ദിനത്തില്‍ ഭഗവാന് പല വിധത്തിലുള്ള അനുഗ്രഹമാണ് നിങ്ങളില്‍ ചൊരിയുന്നത്. മഹാശിവരാത്രി ദിനത്തില്‍ മനസ്സിന് കരുത്തും ശരീരത്തിന് ഊര്‍ജ്ജവും നല്‍കുന്നതിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു. ജീവിതത്തില്‍ നാം നേരിടുന്ന ശാരീരികവും മാനസികവുമായ ആത്മീയമായ കഷ്ടപ്പാടുകള്‍ക്കെല്ലാം ഭഗവാന്റെ അനുഗ്രഹത്തിലൂടെ നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഭഗവാന് നിങ്ങള്‍ക്കൊപ്പം ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് ഈ ദിനം.
മാനസികമായും ശാരീരികമായും എല്ലാം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അനുഗ്രഹം ചൊരിയുന്നതിനും ഭഗവാന് കൂടെയുണ്ട്. അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ശിവരാത്രി ദിനത്തിലെ മന്ത്രം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നിങ്ങള്‍ നിര്‍ബന്ധമായും ജപിക്കേണ്ട ചില മന്ത്രങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം..

'ഓം നമഃ ശിവായ'
'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുന്നത് വളരെയധികം ആന്തരിക ശക്തി നല്‍കുന്നതാണ്. ഈ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് വളരെ ലളിതവും എന്നാല്‍ ശക്തിയേറിയതുമാണ്. ഈ മന്ത്രം ജപിക്കുന്നത് വഴി നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മനസ്സിന് ശാന്തതയും സ്ഥിരതയും നല്‍കുകയും ചെയ്യുന്നു. ദിനവും കുളിച്ച് ശുദ്ധമായി ഓം നമ:ശിവായ മന്ത്രം ജപിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യും.
മഹാമൃത്യുഞ്ജയ മന്ത്രം,
മഹാമൃത്യുഞ്ജയ മന്ത്രമായ 'ഓം ത്ര്യംബകം യജാമഹേ...' സ്ഥിരമായി ജപിക്കുന്നതും നല്ലതാണ്. ഇത് അകാല മൃത്യുവിനെ അകറ്റുകയും ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. കാലഭയത്തില് നിന്ന് സംരക്ഷണം നല്‍കുകയും നിങ്ങള്‍ക്കും കുടുംബത്തിനും ദീര്‍ഘായുസ്സ് നല്‍കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

രുദ്രമന്ത്രം
രുദ്രമന്ത്രം ജപിക്കുന്നത് നിങ്ങളില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നു. അത് മാത്രമല്ല ജോലി കാര്യങ്ങളില്‍ തടസ്സം നേരിടുന്ന അവസ്ഥക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് രുദ്രമന്ത്രം. സ്ഥിരമായി 'ഓം നമോ ഭഗവതേ രുദ്രായ' എന്ന രുദ്രമന്ത്രം ജപിക്കാം. ഇത് എല്ലാ വിഘ്നങ്ങളെയും അകറ്റി കാര്യങ്ങളില്‍ വിജയം നല്‍കുകയും ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നല്‍കുകയും ചെയ്യുന്നു.
ശിവ ഗായത്രി മന്ത്രം
ശിവ ഗായത്രി മന്ത്രമായ 'ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി...' എന്നീ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ബുദ്ധിശക്തിയെ ഉയര്‍ത്തുന്നു. ഏത് തീരുമാനങ്ങള്‍ എടുക്കുന്നതിനും അനുകൂലമായ സമയമാണ്. ബുദ്ധിശക്തിയെ ഉണര്‍ത്തി നിങ്ങള്‍ക്ക് ഏത് വിഷമഘട്ടത്തിലും ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനും സഹായിക്കും. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഈ മന്ത്രത്തിന്റെ ശക്തി നിങ്ങളെ സഹായിക്കും.
ദാരിദ്ര്യ ദഹന മന്ത്രം
നിങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ക്ലേശങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് ദാരിദ്ര്യ ദഹന മന്ത്രം. 'ഓം ഹ്രീം സൗം നമഃ ശിവായ' എന്ന ദാരിദ്ര്യ ദഹന മന്ത്രം സ്ഥിരമായി ജപിക്കാം. ഇത് സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുമെന്നും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുമെന്നും ഭഗവാന് ഉറപ്പ് നല്‍കും.
മന്ത്രം ജപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ഈ മന്ത്രങ്ങള്‍ എല്ലാം തന്നെ ജപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ നെഗറ്റീവ് ഊര്‍ജ്ജങ്ങളെ അകറ്റി ചുറ്റും ഒരു സംരക്ഷാകവചം ഒരുക്കുന്നതിന് ഭഗവാന് അനുഗ്രഹിക്കും. ശാരീരികവും മാനസികവുമായി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഭഗവാന് നിങ്ങളെ മുക്തരാക്കും. മന്ത്രം ജപിക്കുന്നതിന് മുന്നോടിയായി അതിരാവിലെ കുളിച്ച് ശുദ്ധിയായി, കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഒരു രുദ്രാക്ഷ മാല ഉപയോഗിച്ച് 108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.



Click it and Unblock the Notifications
