Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കുംഭമാസം: നേടിയതത്രയും നഷ്ടമാവും, കണക്കുകൂട്ടലുകള്‍ തെറ്റിക്കും മാസം, കരുതിയിരിക്കേണ്ടത് ഈ നാളുകാര്‍
കുംഭം 1-ന് തുടക്കമിടുമ്പോള്‍ അത് ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാരെ വളരെ മോശമായാണ് ബാധിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെ പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നായാണ് ഈ സമയം മാറുന്നത്. എന്നാല്‍ കുംഭമാസം 27 നാളുകാര്‍ക്കും ദോഷങ്ങളല്ല നല്‍കുന്നത്,. എങ്കിലും ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഫെബ്രുവകി 13 മുതല്‍ മാര്‍ച്ച് 14 വരെയാണ് കുംഭമാസം ആരംഭിക്കുന്നത്. മാര്‍ച്ച് 3-ന് അതായത് കുംഭം 19-നാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അത് കൂടാതെ ചൊവ്വ മകരം രാശിയില്‍ നിന്ന് ഈ സമയം കുംഭത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ബുധനും ശുക്രനും കുംഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ശുക്രന്‍ പിന്നീട് മീനത്തിലേക്ക് സഞ്ചരിക്കും. അത് കൂടാതെ കുംഭം 170-ന് ബുധന്‍ വക്രഗതിയില്‍ മൗഢ്യത്തിലാണ് നിലനില്‍ക്കുന്നതും. ഐശ്വര്യ പ്രതീകമായ വ്യാഴം പുണര്‍തം നക്ഷത്രത്തില്‍ കുംഭത്തില്‍ തന്നെ നിലനില്‍ക്കുന്നു. രാഹു ചിങ്ങം രാശിയിലും ശനി മീനം രാശിയിലും കുംഭമാസത്തില്‍ നില്‍ക്കുന്നു. ഈ ഗ്രഹനില പ്രകാരം അല്‍പം കൂടുതല്‍ ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണെങ്കിലും ദോഷഫലങ്ങള്‍ അല്‍പം കൂടുതല്‍ നില്‍ക്കുന്ന സമയമാണ്. കലാകായിക രംഗത്ത് ലഭിക്കാനിരുന്ന പല അവസരങ്ങളും നഷ്ടപ്പെടും. ജോലിയില്‍ സ്ഥിരനിയമനം എന്നത് പലപ്പോഴും സ്വപ്‌നമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്ന സാഹചര്യം കൂടിയാണ്. എങ്കിലും പൊതുവേ അല്‍പം ശ്രദ്ധിച്ചാല്‍ പല പ്രശ്‌നങ്ങളേയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും അല്‍പം ശ്രദ്ധയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ട സമയമാണ്. അത് മാത്രമല്ല കണ്ടകശനി നിങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും ഓരോ കാര്യത്തിനും വളരെയധികം അത്യധ്വാനം വേണ്ടി വരുന്നു. മേലുദ്യാഗസ്ഥനോട് കലഹിക്കുന്നതിനും അത് വഴി പലപ്പോഴും നിങ്ങളുടെ ജീവിതം പ്രശ്‌നത്തിലേക്ക് എത്താം. ജോലിയെ വരെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഇത് വഴി സംജാതമാവുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ ശ്രദ്ധ അനിവാര്യമാണ്. പ്രണയ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ പ്രയാസമോ ബന്ധം തന്നെ അവസാനിക്കുന്ന തരത്തിലേക്കോ എത്തുന്നതിന് യോഗം കാണുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ സ്ഥിതിയും മറിച്ചല്ല. പലപ്പോഴും ബുധശുക്രന്‍മാര്‍ അഷ്ടമത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നിങ്ങളില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ജോലിയില്‍ ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിയും വരുന്നു. പല വിധത്തിലുള്ള കാര്യങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ ആഗ്രഹിച്ച പല കാര്യവും നടക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏകാഗ്രത പുലര്‍ത്തുന്നതിനും മത്സരപ്പരീക്ഷകളില്‍ പ്രശ്‌നങ്ങളും ഒരു തടസ്സമായി നില്‍ക്കും. പണം ധാരാളം കൈയ്യില്‍ നിന്നും നഷ്ടമാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതില്‍ പ്രതിസന്ധികള്‍ നേരിടാം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്താത്തത് മൂലം നിങ്ങള്‍ നിരാശരാകുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ അനിഷ്ടഭാവത്തിലാണ് പലപ്പോഴും ഈ സമയം ആരംഭിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. രാഷ്ട്രീയപരമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവും. പ്രണയം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കാം. കരാറുകള്‍ പലതും പലപ്പോഴും വേണ്ട പോലെ മാറ്റങ്ങള്‍ കൊണ്ട് വരണം എന്നില്ല. പല കാര്യത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ടാല്‍ മാത്രമേ അത് നേടിയെടുക്കുന്നതിന് സാധിക്കുകയുള്ളൂ.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അഞ്ചാം ഭാവത്തില്‍ നാലില്‍ അധികം ഗ്രഹങ്ങളാണ് സഞ്ചരിക്കുന്നത്. അത് പലപ്പോഴും ആറില്‍ ശനിയും ഒമ്പതില്‍ വ്യാഴവും തമ്മിലാണ് സഞ്ചാരം. അത് കൂടാതെ നിങ്ങളുടെ ആലോചന വര്‍ദ്ധിക്കുകയും ഔദ്യോഗികമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റം കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തും. തീര്‍ത്ഥയാത്ര നടത്തുന്നത് പലപ്പോഴും മാനസികമായി ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. പ്രണയ കാര്യങ്ങളില്‍ പലപ്പോഴും പല വിധ തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications











