Just In
Don't Miss
- Sports
IPL 2021: ഡല്‍ഹി ആറു പേരെ ഒഴിവാക്കി, വെടിക്കെട്ട് ഓപ്പണറും കൂട്ടത്തില്‍- ലിസ്റ്റ് നോക്കാം
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- News
കേരളത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചിട്ട് പത്ത് മാസം; സുപ്രധാന നേട്ടമെന്ന് സിപിഎം
- Movies
പ്രശസ്ത നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
- Automobiles
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അല്പം സ്പെഷ്യലാണ് ഫെബ്രുവരി 29ന് ജനിച്ചവര്‍
ജന്മദിനം എല്ലാവര്‍ക്കുമുണ്ടാകും, അതവര്‍ക്ക് പ്രിയപ്പെട്ടതുമായിരിക്കും. എല്ലാ വര്‍ഷവും ഓരോരുത്തരും ജന്മദിനം ആഘോഷിക്കുന്നു. എന്നാല്‍ ഒന്നാലോചിച്ചു നോക്കൂ, ഫെബ്രുവരി 29ന് ജനിച്ച ഒരാളുടെ കാര്യം. അല്പം ഒന്നു ചിന്തിക്കുമല്ലേ? അതെ അതൊരു അസാധാരണ ജനന തീയ്യതി ആണ്. അങ്ങനൊരു അസാധാരണ ദിനത്തില്‍ ജനിച്ച ഒരാള്‍ക്ക് അസാധാരണമായ കഴിവുകളും വ്യക്തിത്വങ്ങളുമുണ്ടാകുന്നത് സ്വാഭാവികം.
Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
ഫെബ്രുവരി 29ന്റെ രാശി മീനമാണ്. ഈ രാശിക്കാര്‍ നല്ല സ്വഭാവമുള്ളവരും സൗഹാര്‍ദ്ദം സൂക്ഷിക്കുന്നവരും ശുഭാപ്തി വിശ്വാസികളുമാണ്. ഏതൊരു പ്രശ്നത്തിന്റെയും പോസിറ്റീവ് വശം അവര്‍ കാണുന്നു. അവര്‍ യുവത്വപരമായ ഉത്സാഹവും കാണിക്കുന്നു. ഫെബ്രുവരി 29ന് ജനിച്ചവരുടെ സ്വഭാവ സവിശേഷതകള്‍ എങ്ങനെയെന്ന് നോക്കാം.

സൗഹൃദവും പ്രണയവും
ഈ തീയതിയില്‍ ജനിച്ച ആളുകളുമായി സൗഹൃദം സൂക്ഷിക്കുക. ഒരു സുഹൃത്ത് എന്ന നിലയില്‍ അവര്‍ ത്യാഗങ്ങള്‍ ചെയ്യും. അവര്‍ക്ക് ആകര്‍ഷകവും മനോഹരവുമായ വ്യക്തിത്വമുണ്ട്, ഒപ്പം അവര്‍ വിശ്വസ്തരായ നല്ല സുഹൃത്തുക്കളുമാകുന്നു. ഒരു സുഹൃത്തിനെ സഹായിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. അവര്‍ പ്രണയ ബന്ധത്തിലും ദാമ്പത്യ ബന്ധത്തിലും ഒരുപോലെ വിശ്വസ്തത കാണിക്കും. ഒരു ബന്ധം നിലനിര്‍ത്താന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു.

കുട്ടികളും കുടുംബവും
ഫെബ്രുവരി 29 ന് ജനിച്ച ആളുകള്‍ ധൈര്യവാന്മാരും എന്തിനും ഒപ്പം നിലകൊള്ളാന്‍ തയ്യാറുള്ളവരുമാകുന്നു. എപ്പോള്‍ അച്ചടക്കം നല്‍കണം എപ്പോള്‍ സ്നേഹിക്കണം എന്നൊക്കെ തിരിച്ചറിയാമെന്നതിനാല്‍ ഇത്തരക്കാര്‍ നല്ലൊരു രക്ഷിതാവാകുന്നു. ഉത്തരവാദിത്തം പഠിപ്പിക്കുന്നതും സര്‍ഗ്ഗാത്മകതയ്ക്കും വൈകാരിക വളര്‍ച്ചയ്ക്കും അവര്‍ തങ്ങളുടെ കുട്ടികളുമായി ഇടപഴകുന്നവരാകുന്നു.
Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

ആരോഗ്യം
ഫെബ്രുവരി 29 ആളുകള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയുണ്ട്. ജീവിതത്തില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഭക്ഷണത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വിശ്രമിക്കാന്‍ സമയം കണ്ടെത്തണമെന്നും അവര്‍ മനസ്സിലാക്കുന്നു. മനസ്സിന്റെ ശാന്തതയ്ക്കായി അവര്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്ക്കുന്നു.

തൊഴിലും സാമ്പത്തികവും
ഈ തീയതിയില്‍ ജനിച്ച ആളുകള്‍ അവരുടെ വൈദഗ്ധ്യത്തില്‍ അഭിമാനിക്കുന്നു. ജീവിതത്തില്‍ ഒരൊറ്റ ഓപ്ഷനിലേക്ക് സ്വയം ഒതുങ്ങാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. നിങ്ങള്‍ക്ക് കലയോട് ഒരു വിലമതിപ്പുണ്ട്. വിവിധ ജോലികളിലേക്ക് ഉയര്‍ന്നുകൊണ്ടേ ഇരിക്കും. ഒരു വലിയ ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് മികച്ചത് നല്‍കും. തൊഴിലില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് മാറാനുള്ള അവരുടെ കഴിവില്‍ അവര്‍ക്ക് വിശ്വാസമുണ്ട്. ഇത് പലപ്പോഴും അവരുടെ നല്ലതിന് കാരണമാകുന്നു.
Most read: ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്

സ്വപ്നങ്ങളും ലക്ഷ്യങ്ങളും
അധിവര്‍ഷത്തില്‍ ജനിച്ച വ്യക്തികള്‍ വ്യക്തിപരമായ സന്തോഷത്തിനായി പോരാടുന്നു. ഏത് സാഹചര്യത്തിനും ഉയര്‍ത്തെഴുന്നേറ്റ് അതിനെ വിജയമാക്കി മാറ്റാനുള്ള കഴിവ് അവര്‍ക്ക് ഉണ്ട്. പ്രതിബന്ധങ്ങളെ മറികടക്കാനുള്ള അവരുടെ കഴിവിനെ അവര്‍ ഒരിക്കലും സംശയിക്കുന്നില്ല. ഈ വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഒരു ലക്ഷ്യവുമായി അവര്‍ മുന്നോട്ടുപോകുന്നു.

ഫെബ്രുവരി 29ന് ജനിച്ച പ്രമുഖര്‍
ഫെബ്രുവരി 29ന് ജനിച്ച ചില പ്രമുഖരെ ചരിത്രം നോക്കിയാല്‍ നമുക്കു കാണാനാകും. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി, നര്‍ത്തകിയും സംഗീത വിദുഷിയുമായ രുഗ്മിണി ദേവി അരുണ്ഡേല്, ജെര്‍മര്‍ അമേരിക്കന്‍ സ്റ്റാറ്റിസ്റ്റീഷ്യന് ഹെര്‍മന്‍ ഹോളറിത്, റോപ്പ് പോള്‍ മൂന്നാമന്, ഇംഗ്ലീഷ് കവി ജോണ്‍ ബൈറോം, ഫ്രഞ്ച് ചിത്രകാരന് ബാല്ത്തൂസ് എന്നിവര്‍ അവരില്‍ പ്രധാനികളാണ്.