For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ മാസം 27 നക്ഷത്രങ്ങള്‍ക്കും ഗുണദോഷ ഫലങ്ങള്‍

|
Monthly Star Predictions for June 2021 In Malayalam

2021 വര്‍ഷത്തിന്റെ മധ്യത്തിലേക്ക് കടന്നിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ജ്യോതിഷപരമായി പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പല ഗ്രഹങ്ങളും അവയുടെ രാശി മാറും. ഗ്രഹങ്ങളുടെ രാശിചിഹ്നങ്ങളിലെ മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ലതും ദോഷകരവുമായ ഫലങ്ങള്‍ നല്‍കുന്നു. ജൂണ്‍ മാസത്തില്‍ സൂര്യന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ എന്നിവയുടെ രാശിചിഹ്നങ്ങള്‍ മാറും. ഈ ഗ്രഹങ്ങളുടെ മാറ്റം നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. ജൂണ്‍ മാസത്തില്‍ 27 നക്ഷത്രങ്ങള്‍ക്കും വരുന്ന ഗുണദോഷ ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

Most read: ചൊവ്വയുടെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്Most read: ചൊവ്വയുടെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറുകാര്‍ക്ക് ഈ മാസം തുടക്കത്തില്‍ കുടുംബാംഗങ്ങളുടെ പിന്തുണയില്‍ കുറവുണ്ടായേക്കാം. നിങ്ങളുടെ കോപവും സംസാരവും നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. കരിയറിലും ബിസിനസിലും ചില പുരോഗതി ഉണ്ടാകും. തൊഴിലില്ലാത്തവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ഈ മാസം ആദ്യ പകുതിയില്‍ ഭൂമി, കെട്ടിടം, പൂര്‍വ്വിക സ്വത്ത് തുടങ്ങിയ കാര്യങ്ങളില്‍ കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടായേക്കാം. ചില ഹ്രസ്വ ദൂര യാത്രകള്‍ക്ക് അവസരമുണ്ടാകും. രാഷ്ട്രീയവും ഭരണ സേവനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഉയര്‍ച്ച ലഭിക്കും. ജൂണ്‍ 20 ന് ശേഷം, നിങ്ങളുടെ പദ്ധതികളില്‍ ചില തടസമുണ്ടായേക്കാം. ഈ സമയത്ത്, കഠിനാധ്വാനം ചെയ്താലേ നിങ്ങള്‍ക്ക് ഫലം ലഭിക്കൂ. കുട്ടികളുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറുകാര്‍ ജൂണ്‍ മാസത്തില്‍ നെഗറ്റീവ് ചിന്തകളില്‍ നിന്നും നിരാശയില്‍ നിന്നും മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ കഴിയും. മാസത്തിന്റെ ആദ്യ പകുതിയില്‍ ജോലിസ്ഥലത്ത് ധാരാളം തിരക്കുണ്ടായേക്കാം. ബിസിനസ്സില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ഈ സമയത്ത്, സാമ്പത്തിക കാര്യങ്ങളിലും വളരെ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്. മാസത്തിന്റെ മധ്യത്തില്‍, പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. പക്ഷേ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികച്ചെലവ് ഉണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ സൗകര്യങ്ങള്‍ക്കോ വേണ്ടി പണം ചിലവാക്കാനാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. പ്രണയബന്ധങ്ങള്‍ ഈ മാസം ശക്തമായിരിക്കും ഒപ്പം പ്രണയ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ദാമ്പത്യ ജീവിതവും സുഖകരമാകും.

Most read:ജൂണ്‍ മാസം 12 രാശിക്കും സാമ്പത്തിക സ്ഥിതിയും ജോലിയും ഇങ്ങനെMost read:ജൂണ്‍ മാസം 12 രാശിക്കും സാമ്പത്തിക സ്ഥിതിയും ജോലിയും ഇങ്ങനെ

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ജൂണ്‍ ആദ്യ പകുതിയില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. മറ്റുള്ളവരെ അധികമായി ആശ്രയിക്കരുത്. ജോലിസ്ഥലത്തെ ശത്രുക്കളെ സൂക്ഷിക്കുക. ഏത് ജോലിയും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പരിക്കുകള്‍ക്ക് സാധ്യതയുണ്ട്. പ്രധാന ജോലികള്‍ ചെയ്യുന്നതിനു മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. മാസത്തിന്റെ മധ്യത്തില്‍, പെട്ടെന്ന് നിങ്ങള്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് വളരെ തിരക്കിലായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. മാസത്തിന്റെ രണ്ടാം പകുതിയില്‍, കരിയറിലോ ബിസിനസിലോ പ്രതീക്ഷിച്ച വിജയം നേടാനായെന്നുവരില്ല. ജീവിതത്തിലെ ദുഷ്‌കരമായ സമയങ്ങളില്‍, നിങ്ങളുടെ പങ്കാളിയുടെ പിന്തുണയുണ്ടാകും. ഈ കാലയളവില്‍ പ്രണയ ബന്ധത്തില്‍ തീവ്രത ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. ഈ മാസം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുക. ഒരു വിട്ടുമാറാത്ത രോഗമോ പരിക്കോ വന്നേക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ ഈ മാസം അവരുടെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. കോപം ഒഴിവാക്കുക. കോപത്തില്‍ വലിയ തീരുമാനമെടുക്കരുത്. ദാമ്പത്യ ജീവിതത്തിലും പ്രണയ ബന്ധങ്ങളിലും നിങ്ങളുടെ പങ്കാളിയുടെ പ്രതീക്ഷകളെ അവഗണിക്കരുത്. സ്വയം വിശ്വസിക്കുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യുക. വീട്ടില്‍ കുടുംബാംഗങ്ങളുടെയും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും പിന്തുണ നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം ശുഭമാണ്. ഈ സമയത്ത്, ഭൂമി, കെട്ടിടം, സ്വത്ത് തുടങ്ങിയവ വാങ്ങുന്നതിനും വില്‍ക്കുന്നതിനും നല്ല സമയമല്ല. മാസത്തിന്റെ മധ്യത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രണയബന്ധത്തിലെ തെറ്റിദ്ധാരണകള്‍ നീക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. ആരോഗ്യത്തെക്കുറിച്ച് ഈ മാസം നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണപാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക.

Most read:സംസാരത്തില്‍ ആരും വീണുപോകും, അത്രക്ക് ഗംഭീരമാണ് ഈ 4 രാശിക്കാര്‍Most read:സംസാരത്തില്‍ ആരും വീണുപോകും, അത്രക്ക് ഗംഭീരമാണ് ഈ 4 രാശിക്കാര്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂണ്‍ മാസം ചിങ്ങക്കൂറുകാര്‍ക്ക് അല്‍പം ആശ്വാസമായിരിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെങ്കില്‍, അതില്‍ പുരോഗതി കാണും. എന്നിരുന്നാലും, മാസം മുഴുവനും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണം. മാസത്തിന്റെ തുടക്കത്തില്‍ എന്തെങ്കിലും അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. കരിയറും ബിസിനസ്സുമായി ബന്ധപ്പെട്ട വലിയ തീരുമാനമെടുക്കുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാന്‍ മറക്കരുത്. മാസത്തിന്റെ ആദ്യ പകുതിയില്‍, കരിയര്‍-ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു വലിയ തീരുമാനം എടുക്കേണ്ടി വന്നേക്കാം. മാസത്തിന്റെ പകുതി മുതല്‍, നിങ്ങളുടെ അവസ്ഥത നീങ്ങാന്‍ തുടങ്ങും. തൊഴിലില്ലാത്തവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. കരിയര്‍-ബിസിനസ്സില്‍ തടസ്സങ്ങള്‍ നീങ്ങും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രണയബന്ധങ്ങളില്‍ ശക്തി ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹബന്ധങ്ങള്‍ വന്നേക്കാം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറുകാര്‍ ഈ മാസം പണം സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതുണ്ട്, അല്ലാത്തപക്ഷം കടം വാങ്ങാനുള്ള സാധ്യതയുണ്ട്. ചെലവ് വരുമാനത്തേക്കാള്‍ കൂടുതലായി തുടരും. സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഫലം നിങ്ങളുടെ മനസ്സിലും സംസാരത്തിലും പ്രതിഫലിക്കും. ഈ സമയത്ത്, ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കുക. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് ചില മത-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാകും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ നിക്ഷേപങ്ങളുടെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. മുന്‍കാലങ്ങളില്‍ ചെയ്ത ജോലികളുടെ ഫലം നേടാനാകും. ഈ സമയത്ത്, നിങ്ങളുടെ അറിവും ധൈര്യവും ഉപയോഗിച്ച് വെല്ലുവിളികളെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. മാസത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകരുത്. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക.

Most read:പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കുംMost read:പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കും

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കരിയര്‍-ബിസിനസ്സ് എന്നിവയില്‍ നല്ല ഫലം കാണും. മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ എന്തെങ്കിലും ചെയ്യാന്‍ പോകുകയാണെങ്കില്‍ ശ്രദ്ധാപൂര്‍വം നീങ്ങുക. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വിജയം നേടാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. മാസത്തിന്റെ രണ്ടാം പകുതിയില്‍, ഭാഗ്യത്തെ ആശ്രയിക്കുന്നത് നിര്‍ത്തി സ്വപരിശ്രമം മെച്ചപ്പെടുത്തുക. മാസത്തിന്റെ തുടക്കത്തില്‍, പ്രണയബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. മാസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാരായ ആളുകള്‍ ഈ മാസം മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കുന്നതിനു പകരം സ്വന്തം വിവേചനാധികാരത്തോടെ പ്രവര്‍ത്തിക്കേണ്ടിവരും. അശ്രദ്ധ ഒഴിവാക്കി കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കി. മാസത്തിന്റെ ആദ്യ പകുതിയില്‍, ചെലവ് വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും, എന്നാല്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. ഈ സമയത്ത്, നിങ്ങളുടെ ചങ്ങാതിമാരുടെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. മാസത്തിന്റെ മധ്യത്തില്‍, ജോലിയില്‍ എന്തെങ്കിലും വലിയ തടസ്സം കാരണം മനസ്സ് അസ്വസ്ഥമാകും. അത്തരമൊരു സാഹചര്യത്തില്‍, ആരുമായും തര്‍ക്കിക്കുന്നത് ഒഴിവാക്കുക. മാസത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാമത്തേത് സമാധാനപരമാണെന്ന് കാണാനാകും. കരിയറിന്റെയും ബിസിനസിന്റെയും കാര്യത്തില്‍ ഈ സമയം ശുഭകരമാണെന്ന് തെളിയും. വിവിധ സ്രോതസ്സുകളില്‍ നിന്ന് ആനുകൂല്യം ലഭിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. ആരോഗ്യത്തോടുള്ള അശ്രദ്ധ ഒഴിവാക്കുക.

Most read:ശനി വക്രഗതി; 12 രാശിക്കും തടസ്സം നീങ്ങാന്‍ പരിഹാരകര്‍മ്മങ്ങള്‍Most read:ശനി വക്രഗതി; 12 രാശിക്കും തടസ്സം നീങ്ങാന്‍ പരിഹാരകര്‍മ്മങ്ങള്‍

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറുകാര്‍ക്ക് ജൂണ്‍ മാസത്തില്‍ അവരുടെ ആരോഗ്യത്തെയും ബന്ധങ്ങളെയും കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്, അതിനാല്‍ വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക, ആവശ്യമുള്ളപ്പോള്‍ മാത്രം യാത്ര ചെയ്യുക. ഭക്ഷണപാനീയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. മാസത്തിന്റെ ആദ്യ പകുതിയില്‍, ഏതെങ്കിലും പ്രധാന തീരുമാനം ശ്രദ്ധാപൂര്‍വ്വം എടുക്കുക. ഈ സമയത്ത്, പല കാര്യങ്ങളെക്കുറിച്ചുമുള്ള സംശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഈ മാസം സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. ചൊവ്വാഴ്ച ദിവസം ആരില്‍ നിന്നും പണം കടം വാങ്ങുന്നത് ഒഴിവാക്കുക. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങളുടെ ജീവിതത്തിന്റെ ദിശ മാറ്റുന്നതിന് സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായം ലഭിക്കും. ഈ സമയത്ത്, സാമൂഹികവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. പ്രണയബന്ധത്തിലും ദാമ്പത്യത്തിലും മാധുര്യം നിലനില്‍ക്കും.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ ഈ മാസം നിങ്ങളുടെ ജോലിയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പൂര്‍ണ്ണമായും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. ഇവയിലേതെങ്കിലുമുള്ള അശ്രദ്ധയോ അവഗണനയോ നിങ്ങള്‍ക്ക് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. മാസത്തിന്റെ തുടക്കത്തില്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. സമയം വരുമ്പോള്‍ കാര്യങ്ങള്‍ യാന്ത്രികമായി തിരിച്ചെത്തുമെന്ന് വിശ്വസിക്കുക. മാസത്തിന്റെ മധ്യത്തില്‍ ചില പോസിറ്റീവ് മാറ്റം നിങ്ങള്‍ കാണും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ചില പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ഈ മാസം, നിങ്ങളുടെ പ്രണയ ബന്ധത്തില്‍ കൈപ്പ് ഉണ്ടാകാം. ചില കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. എന്നിരുന്നാലും, മാസത്തിന്റെ രണ്ടാം പകുതിയില്‍, എല്ലാ തെറ്റിദ്ധാരണകളും മായ്ക്കാനാകും.

Most read:ഡിപ്രഷന്‌ പരിഹാരം ജ്യോതിഷത്തിലുണ്ട്; ഈ പ്രതിവിധി ചെയ്യൂMost read:ഡിപ്രഷന്‌ പരിഹാരം ജ്യോതിഷത്തിലുണ്ട്; ഈ പ്രതിവിധി ചെയ്യൂ

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ജീവിതത്തില്‍ ചില വെല്ലുവിളികള്‍ ജൂണ്‍ ആദ്യ പകുതിയില്‍ നേരിടേണ്ടിവരാം. ഈ സമയത്ത്, ജോലിരംഗത്ത് യോജിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. അനാവശ്യമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്ന ശീലം ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയുണ്ടാകാം. എന്നാല്‍ മാസത്തിന്റെ മധ്യത്തില്‍, കരിയറിലും ബിസിനസ്സിലും നിങ്ങള്‍ ആഗ്രഹിക്കുന്ന പുരോഗതി കാണും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളോ ശ്രമങ്ങളോ പ്രയോജനകരമാണെന്ന് തെളിയും. കുട്ടികളുടെ ഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും ഒപ്പം കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷം ചെലവഴിക്കാനുള്ള അവസരവുമുണ്ടാകും. ഭൂമി, കെട്ടിടം, പൂര്‍വ്വിക സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പ്രണയകാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ഭക്ഷണപാനീയങ്ങള്‍ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

ഈ മാസം മീനക്കൂറുകാര്‍ക്ക് ദുരിതങ്ങള്‍ പുറകേയുണ്ടാകും. എന്നാല്‍ മാസത്തിന്റെ മധ്യത്തോടെ, നിങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും ഉപയോഗിച്ച് വലിയ വെല്ലുവിളികളെ ഒരു പരിധി വരെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത് നിങ്ങള്‍ക്ക് യാത്രകള്‍ ചെയ്യേണ്ടിവരാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ ഉത്തരവാദിത്തം നേടാനാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍, ക്രമേണ നിങ്ങളുടെ അവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ നിങ്ങള്‍ കാണും. തൊഴിലില്ലാത്തവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. പ്രണയബന്ധങ്ങളില്‍ തീവ്രത ഉണ്ടാകും. അവിവാഹിതര്‍ക്കായി പുതിയ വിവാഹ നിര്‍ദ്ദേശങ്ങള്‍ വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നങ്ങളെ അവഗണിക്കരുത്.

Most read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവുംMost read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവും

English summary

Monthly Star Predictions for June 2021 In Malayalam

Here are the monthly star predictions for june 2021 in malayalam. Take a look.
Story first published: Wednesday, June 2, 2021, 17:14 [IST]
X
Desktop Bottom Promotion