For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ മുപ്പെട്ട് വെള്ളി;ദാരിദ്ര്യമുക്തിക്ക് ഈ വ്രതം

|

ഓരോ മലയാളമാസത്തിലും ആദ്യം വരുന്ന ആഴ്ച ദിനങ്ങളെയാണ് മുപ്പെട്ട് വെള്ളി, മുപ്പെട്ട് ഞായർ എന്ന് പറയുന്നത്. നാളെ മുപ്പെട്ട് വെള്ളിയാണ്. ലക്ഷ്മീ ദേവിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. കൂടാതെ കാർത്തിക നക്ഷത്രവും ചേർന്ന് വരുന്ന ദിവസമാണ്. ഐശ്വര്യത്തിന് വാതിൽ തുറക്കുന്ന ഒരു ദിനമാണ് ഇന്ന് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി മുപ്പെട്ട് വെള്ളി ദിനത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

importance of muppettuvelli and karthika

ദുരിതങ്ങളിൽ നിന്ന് കരകയറുന്നതിനും ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിനും മുപ്പെട്ട് വെള്ളി ദിനത്തിൽ വ്രതം അനുഷ്ഠിക്കാവുന്നതാണ്. കാർത്തിക ദിനം ലക്ഷ്മീ ദേവിക്ക് പ്രീതിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇതിലൂടെ ഐശ്വര്യ വര്‍ദ്ധനവ് ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തിൽ ഉണ്ടാവുന്ന പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. മുപ്പെട്ട് വെള്ളി ദിനം ഐശ്വര്യ വർദ്ധനവിനായി ഇതെല്ലാം ചെയ്യേണ്ടതാണ്.

വെള്ളിയാഴ്ചയും കാര്‍ത്തിക നക്ഷത്രവും

വെള്ളിയാഴ്ചയും കാര്‍ത്തിക നക്ഷത്രവും

ഈ മാസത്തെ പ്രത്യേകത എന്ന് പറഞ്ഞാൽ വെള്ളിയാഴ്ചയും കാർത്തിക നക്ഷത്രവും ഒരുമിച്ച് വരുന്നു എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ വ്രതത്തിന് ഇരട്ടിഫലമാണ് ലഭിക്കുന്നത്. കന്നിമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഇത്. കൂടാതെ കാർത്തിക ദിനവും. വ്രതം എടുക്കുന്നതിന് മുൻപ് ചില ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. വ്രതം എടുക്കുന്നതിന് മുന്നോടിയായി രാവിലെ കുളിച്ചതിന് ശേഷം നിലനിളക്ക് കൊളുത്തി ഓം ശ്രീയൈ നമ എന്ന മന്ത്രം 108 തവണ ജപിക്കണം.

ക്ഷേത്രദർശനം പ്രധാനം

ക്ഷേത്രദർശനം പ്രധാനം

ക്ഷേത്രദർശനം വളരെയധികം പ്രധാനപ്പെട്ടതാണ്. ദേവീ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തേണ്ടതാണ്. സന്ധ്യക്ക് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പാരായണം നടത്തേണ്ടതാണ്. ലളിതാ സഹസ്രനാമവും കനകധാരാ സ്തോത്രവും നടത്തേണ്ടതാണ്. ഇത് കടബാധ്യതയിൽ നിന്ന് നിങ്ങളെ കരകയറ്റുന്നതിനും ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

 വ്രതം എടുക്കേണ്ടത്

വ്രതം എടുക്കേണ്ടത്

വ്രതം എടുക്കേണ്ടത് എങ്ങനെ എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം അതിന് വേണ്ടി ഉപവാസം എടുക്കരുത്. വീട്ടിൽ തന്നെ പാകം ചെയ്ത് മത്സ്യമാംസാദികൾ വർജ്ജിച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. ഉച്ചക്ക് അരിയാഹാരം കഴിക്കാവുന്നതാണ്. എന്നാൽ മറ്റ് രണ്ട് നേരങ്ങളിൽ ധാന്യഭക്ഷണങ്ങൾ കഴിക്കണം. പാവപ്പെട്ടവർക്ക് ഭക്ഷണം ദാനം ചെയ്യുന്നതിനുള്ള കഴിവുണ്ടെങ്കിൽ ചെയ്യാൻ മടിക്കരുത്.

ഗണേശപ്രീതിക്ക്

ഗണേശപ്രീതിക്ക്

ഗണേശ പ്രീതിയും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഗണേശ പ്രീതിക്കായി ഗണേശ അഷ്ടോത്തരം ജപിക്കുന്നതിന് ശ്രദ്ധിക്കുക. വിഘ്നങ്ങൾ അകറ്റി ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നതിന് നിങ്ങൾക്ക് ഈ വ്രതവും പ്രാര്‍ത്ഥനയും സഹായിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി അതിൽ നിന്ന് കരകയറുന്നതിന് നിങ്ങൾക്ക് ഈ വ്രതത്തിലൂടെ സാധിക്കുന്നു.

ശാന്തിയും സമാധാനവും

ശാന്തിയും സമാധാനവും

മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള വീടുകളിൽ എന്നും ശാന്തിയും ഐശ്വര്യവും സമാധാനവും നിലനിൽക്കുന്നുണ്ട്. അല്ലാത്ത പക്ഷം ജീവിതത്തിൽ പ്രശ്നങ്ങൾ ധാരാളം ഉണ്ടാവുകയും നേട്ടങ്ങൾ ഒന്നുമില്ലാതെ മാറുകയും ചെയ്യുന്നു. ജീവിതപുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും മഹാലക്ഷ്മ്യഷ്ടകം ചൊല്ലേണ്ടത് അത്യാവശ്യമാണ്.

English summary

importance of muppettuvelli and karthika

Here in this article explain the importance of muppettu velli and karthika nakshathra comes on same day. Read on.
X
Desktop Bottom Promotion