Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സോയ ചങ്ക്‌സില്‍ പുഴു ഉണ്ടാകാം; വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് ഇവ
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിക്കാന്‍ താല്‍പര്യപ്പെടുന്ന ഭക്ഷ്യ വിഭവമാണ് സോയ ചങ്ക്‌സ്(Soya Chunks). മസാല പുരട്ടി വറുത്തും, ബിരിയാണി തയ്യാറാക്കിയും, കറി വെച്ചും സോയ ചങ്ക്‌സ് ആഹാരത്തില്‍ ചേര്‍ക്കാറുണ്ട്. ഒട്ടനവധി പോഷക ഗുണങ്ങളാണ് സോയ ചങ്ക്‌സിന് ഉള്ളത്. അതിനാല്‍, പലരുടെയും ഡയറ്റിന്റെ ഭാഗം കൂടിയാണ് സോയ ചങ്ക്‌സ്. കടകളില്‍ നിന്നും ലൂസായും, പാക്കറ്റിലും സോയ ചങ്ക്‌സ് വാങ്ങാന്‍ ലഭിക്കും.

ഇത്തരത്തില്‍ വാങ്ങുന്ന സോയ ചങ്ക്‌സില്‍ പുഴു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുറമേ കാണില്ലെങ്കിലും, സോയ ചങ്ക്‌സിന്റെ ഉള്ളില്‍ പുഴു ഇരിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും വേവിക്കുമ്പോള്‍ ഇത്തരം പുഴുക്കള്‍ പുറത്തേയ്ക്ക് വരാം. ചിലത് ഉള്ളില്‍ ഇരുന്ന് ചത്തുപോവുകയും ചെയ്യും. അതിനാല്‍, സോയ ചങ്ക്‌സ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
എന്താണ് സോയ ചങ്ക്‌സ്?
മാംസത്തിന്റെ അതേ ഗുണങ്ങള്‍ ലഭിക്കുന്നതും, മാംസം തയ്യാറാക്കുന്ന അതേ രീതിയില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു സസ്യാഹാരമാണ് സോയ ചങ്ക്‌സ്. സോയബീന്‍ പയറില്‍ നിന്നാണ് സോയ ചങ്ക്‌സ് തയ്യാറാക്കുന്നത്. പയറില്‍ നിന്നും ഓയില്‍ എല്ലാം വേര്‍തിരിച്ച് എടുത്ത്, ബാക്കി വരുന്നതുപയോഗിച്ച് തയ്യാറാക്കുന്നതാണ് സോയാ ചങ്ക്‌സ്. ഓയില്‍ എല്ലാം വേര്‍തിരിച്ച് എടുക്കുന്നതിനാല്‍ തന്നെ സോയ ചങ്ക്‌സില്‍ കൊഴുപ്പും ഒട്ടും ഉണ്ടായിരിക്കുകയില്ല.
പോഷകങ്ങള്‍
സോയ ചങ്ക്‌സ് കഴിച്ചാല്‍ ശരീരത്തിലേയ്ക്ക് നിരവധി പോഷകങ്ങള്‍ എത്തുന്നു. 100 ഗ്രാം സോയ ചങ്ക്‌സ് എടുത്താല്‍, അതില്‍ എന്തെല്ലാം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് നോക്കാം.
- കാലറി: 345 Kcal
- പ്രോട്ടീന്‍: 52 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ്: 33 ഗ്രാം
- നാരുകള്‍: 13 ഗ്രാം
- കൊഴുപ്പ്: 0.50 ഗ്രാം
- കാല്‍സ്യം: 350 ഗ്രാം
- അയേണ്‍: 20 ഗ്രാം
ഗുണങ്ങള്‍
സോയ ചങ്ക്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിന് നിരവധി പോഷകങ്ങള്‍ ലഭിക്കുന്നു. 2015-ല്‍ MDPI പ്രസിദ്ധീകരിച്ച വലോറൈസേഷന്‍ ഓഫ് ബൈ പ്രോഡക്ട്‌സ് ഫ്രം സോയാബീന്‍ എന്ന പഠനത്തില്‍ സോയ ചങ്ക്‌സ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ചൂണ്ടി കാണിക്കുന്നു. ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാതിരിക്കാനും സോയ ചങ്ക്‌സ് സഹായിക്കുന്നതാണ്.
സോയ ചങ്ക്‌സില്‍ പ്രോട്ടീനും, നാരുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കുറയ്ക്കാനും സോയ ചങ്ക്‌സ് സഹായിക്കുന്നു.

സോയ ചങ്ക്‌സില്‍ പുഴു
കട്ടിയില്‍ ബോള്‍ രൂപത്തിലാണ് സോയ ചങ്ക്‌സ് കാണപ്പെടുന്നത്. അതിനാല്‍, പ്രത്യക്ഷത്തില്‍ സോയ ചങ്കില്‍ പുഴുക്കള്‍ അടങ്ങിയിരിക്കുന്നുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. പലപ്പോഴും കറി വെയ്ക്കുമ്പോഴാണ് പുഴുക്കള്‍ പുറത്തേയ്ക്ക് വരുന്നത്. സോയ ചങ്ക്‌സില്‍ പുഴു വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ് അവ എന്തെല്ലാമെന്ന് നോക്കാം.
- കാലാവസ്ഥ വ്യതിയാനം
- ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് ചരക്കുകള്‍ മാറ്റുമ്പോള്‍
- പഴകുമ്പോള്‍
- അമിതമായി ചൂടും ഈര്‍പ്പവും തട്ടുന്നത്
- കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍
- കേടായ വിത്ത് ഉപയോഗിക്കുന്നത്
- ദിവസങ്ങളോളം പുറത്ത് തുറന്ന് വെയ്ക്കുന്നത്
വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
ലൂസായി സോയ ചങ്ക് വാങ്ങാതിരിക്കുക. ഒട്ടുമിക്ക ഷോപ്പുകളിലും ചാക്കില്‍ സോയ ചങ്ക്‌സ് തുറന്ന് വെച്ചിരിക്കുന്നത് കാണാം. ഇത് സോയ ചങ്ക്‌സില്‍ പുഴു കയറുന്നതിനും, കീടങ്ങള്‍ പെരുകുന്നതിനും കാരണമാണ്. പാക്കറ്റ് സോയ ചങ്ക്‌സ് വാങ്ങുമ്പോള്‍ കാലാവധി നോക്കാന്‍ ശ്രദ്ധിക്കുക.
വേവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
സോയ ചങ്ക്‌സ് നല്ലതുപോലെ കഴുകിയതിന് ശേഷം നല്ല തിളച്ച വെള്ളത്തില്‍ കുതിരാന്‍ വെയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഈ വെള്ളത്തില്‍ നിന്നും സോയ ചങ്ക്‌സ് മാറ്റുക. അതിനുശേഷം രണ്ടായി മുറിയ്ക്കുക. പുഴു ഇല്ലെന്ന് ഉറപ്പാക്കുക. അതിനുശേഷം കറി വെയ്ക്കാവുന്നതാണ്. സോയ ചങ്ക്‌സ് വറുത്ത് കഴിക്കുന്നത് കുറയ്ക്കുക. പുഴു ഉണ്ടെങ്കില്‍ അറിയാന്‍ സാധിക്കുകയില്ല. വീട്ടില്‍ സോയ ചങ്ക്‌സ് വാങ്ങിച്ചാല്‍ രണ്ട് ദിവസത്തില്‍ തന്നെ കറിവെച്ച് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications