Latest Updates
-
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്!
ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം പതിവാണോ? പതിവാക്കേണ്ടത് ഇവ
ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നും ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും, ശരീരഭാരം വര്‍ദ്ധിക്കാനും, പിസിഒഡി, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവ വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു. കൂടാതെ, മുഖക്കുരു, മുടി കൊഴിച്ചില്‍ എന്നിവ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഹോര്‍മോണ്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി വ്യായാമത്തിന്റെ കൂടെ പതിവാക്കേണ്ട ചില ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഫ്ലാക്സീഡ്സ്
ഇന്ന് ഡയറ്റില്‍ ഏറ്വുമധികം ആളുകള്‍ ചേര്‍ക്കുന്ന ഒരു വിത്താണ് ഫ്ലാക്സ് സീഡ്സ്. ഓയില്‍ സീഡ് വിഭാഗത്തില്‍ പെടുന്ന ഒരുതരം വിത്താണ് ഫ്ലാക്സ് സീഡ്സ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഫ്ലാക്സ് സീഡ്സ് ഓയില്‍ തയ്യാറാക്കുന്നവര്‍ ധാരാളമാണ്. അതുപോലെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം മാറ്റിയെടുക്കാനും ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും സഹായിക്കുന്ന ഒരു വിത്ത് കൂടിയാണ് ഫ്ലാക്സ് സീഡ്സ്. ഫ്ലാക്സ് സീഡ്സില്‍ ധാരാളം നാരുകള്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡ്, ഹെല്‍ത്തിയായിട്ടുള്ള കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം ഉപകാരപ്പെടുന്നു. കൂടാതെ, ആന്റിഓക്സിഡന്റ്സും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഫ്ലാക്സ് സീഡ്സ് കഴിക്കുന്നതിലൂടെ ശീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
അവക്കാഡോ
വെണ്ണപ്പഴം എന്നെല്ലാം അറിയപ്പെടുന്ന അവക്കാഡോ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. ഡയറ്റ് എടുക്കുന്നവര്‍ അവക്കാഡോ ആഹാരത്തിന്റെ ഭാഗമാക്കുന്നത് സ്വാഭാവികമാണ്. കാരണം, ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയിരിക്കുന്ന ഒരു പഴം കൂടിയാണ് അവക്കാഡോ. കൂടാതെ, ഒമേഗ-3 ഫാറ്റി ആസിഡ്, ബീറ്റ സിറ്റോസ്റ്റെറോള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. സ്ട്രെസ്സ് മൂലം ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
ഒട്ടനവധി പോഷകങ്ങള്‍ അടങ്ങിയ കിഴങ്ങാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ വിറ്റമിന്‍ ബി6 ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രോജെസ്റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മറ്റു ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യുന്നതിനും സഹായിക്കുന്നു. അതിനാല്‍, മധുരക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, സ്ത്രീകളും കുട്ടികളും മധുരക്കിഴങ്ങ് വളരെ നല്ലതാണ്.
ചീര
ആഹാരത്തില്‍ ചീര ചേര്‍ക്കുന്നത്, അല്ലെങ്കില്‍ മറ്റു ഇലകള്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ഇത്തരം ഇലകളില്‍ മഗ്നീഷ്യം, വിറ്റമിന്‍ ബി, വിറ്റമിന്‍ സി, നാരുകള്‍, ഫോലേറ്റ് എന്നീ പോഷകങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന്റെ ഒപ്പം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.
ചിയ സീഡ്സ്
ചിയ സീഡ്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, എന്‍ഡോക്രൈന്‍ സിസ്റ്റം നിലനിര്‍ത്താനും ശരീരത്തിലെ ഇന്ഫ്ലമേഷന് കുറയ്ക്കാനും ചിയ സീഡ്സ് സഹായിക്കുന്നു. ആഹാരത്തില്‍ ചിയ സീഡ്സ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ചിയ സീഡ്സ് കഴിക്കുമ്പോള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications