Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
അരി ഇങ്ങനെ സൂക്ഷിച്ചാല്‍ പുഴു വരികയില്ല
പച്ചരി വാങ്ങി സൂക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍, പുഴുക്കലരി വാങ്ങി സൂക്ഷിച്ചാല്‍, അതില്‍ വളരെ പെട്ടെന്ന് പുഴു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുഴു വന്നാല്‍, അരി ഉപയോഗശൂന്യമായി തീരുന്നു. അരി വാങ്ങി സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുഴു വരാനുള്ള സാധ്യത കുറയ്ക്കാവുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ആര്യവേപ്പ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധമാണ് ആര്യവേപ്പിന്റെ ഇല. അണുക്കളെ ഇല്ലാതാക്കാനും, പുഴുക്കള്‍, ഫംഗസ് ബാധകള്‍ എന്നിവ കുറയ്ക്കാനും ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ഇതേ ആര്യവേപ്പിന്റെ വെയിലത്തിട്ട് നല്ലപോലെ ഉണക്കിയെടുക്കുക. ഇത് രണ്ട് മൂന്നെണ്ണം അരിയില്‍ സൂക്ഷിച്ചാല്‍ പുഴു വരാനുള്ള സാധ്യത കുറയുന്നു. കൂടാതെ, പുഴുക്കള്‍ ആര്യവേപ്പിന്റെ ഇല കഴിക്കുമ്പോള്‍ ചത്തുപോകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍, അരിയുടെ മുകളിലായി ആര്യവേപ്പിന്റെ ഇല വിതറുക. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ പുഴുക്കളെ ഇല്ലാതാക്കാന്‍ സാധിക്കും.
ഗ്രാമ്പൂ
പാറ്റ, പല്ലി എന്നിവയെ തുരത്താന്‍ ഗ്രാമ്പൂ നല്ലതാണ്. അതുപോലെ തന്നെ അരിയിലെ പുഴുക്കളെ ഇല്ലാതാക്കാനും, അരിയില്‍ പുഴുക്കള്‍ കയറാതെ സംരക്ഷിക്കാനും ഗ്രാമ്പൂ നല്ലതാണ്. അരി സൂക്ഷിക്കുന്ന പാത്രത്തിന് ചുറ്റും, അതുപോലെ, അരിയിലും ഗ്രാമ്പൂ കുറച്ച് ചേര്‍ക്കുക. ഇതിന്റെ മണം മൂലം പുഴുക്കള്‍ വരാനുള്ള സാധ്യത വളരെ കുറവാണ്.
ബേ ലീഫ്
പ്രാണികളെ, ഷുദ്ര ജീവികള്‍ എന്നിവയെ എല്ലാം തുരത്താന്‍ ബേ ലീഫ് ഉപയോഗിക്കാറഉണ്ട്. കാരണം, ഇവയുടെ മണം ഇത്തരം ജീവികള്‍ക്ക് അസഹനീയമാണ്. അതിനാല്‍ ബേ ലീഫ് ഉള്ള ഇടങ്ങളില്‍ പാറ്റ, പല്ലി, പുഴു എന്നിവയെല്ലാം വരാനുള്ള സാധ്യതയും വളരെ കുറവാണ്. അതിനാല്‍, അരി ഇട്ട് വെയ്ക്കുന്ന പാത്രത്തില്‍ രണ്ട് അല്ലെങഅകില്‍ മൂന്ന് ബേ ലീഫ് ഇട്ട് വെയ്ക്കുക. ഇത് അരിയില്‍ പുഴുക്കള്‍ വരുന്നത് തടയാന്‍ സഹായിക്കുന്നതാണ്.
പുതിനയില
പുതിനയിലയും പുഴുക്കളും പ്രാണികളും അരിയില്‍ പ്രവേശിക്കുന്നത് തടയാന്‍ വളരെയധികം സഹായിക്കുന്നതാണ്. അരിയില്‍ ചെള്ള് വരാതിരിക്കാനും പുതിനയില സഹായിക്കും. ഇതിനായി പുതിനയില നല്ലപോലെ വെയിലത്ത് ഇട്ട് ഉണക്കുകയ അതിനുശേഷം അരിയുടെ മുകളിലായി ഇട്ട് വെയ്ക്കുക. ഇത് അരിയില്‍ പുഴു വരാതിരിക്കാന്‍ സഹായിക്കും.
കറുവാപ്പട്ട
ഗ്രാമ്പൂ പോലെ തന്നെ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു സാധനമാണ് കറുവാപ്പട്ട. കറുവാപ്പട്ടയുടെ മണം പല ഷുദ്രജീവികള്ക്കും, പ്രാണികള്‍ക്കും താങ്ങാന്‍ സാധിക്കുകയില്ല. അതിനാല്‍, രണ്ട് മൂന്ന് കറുവാപ്പട്ട അരിയില്‍ ഇട്ട് വെയ്ക്കുന്നത് പുഴുവരാതിരിക്കാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ഇരി എല്ലായ്പ്പോഴും നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അരി പാത്രം മൂടി വെയ്ക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലത്ത് അരി സൂക്ഷിക്കരുത്. ഇത് വേഗത്തില്‍ പുഴു വരുന്നതിന് കാരണമാകും. അരി ഉപയോഗിക്കാതെ ദീര്‍ഘകാലം വെയ്ക്കുന്നതും അരിയില്‍ പുഴുവരുന്നതിന് കാരണമാണ്. നനഞ്ഞ പാത്രങ്ങള്‍, കൈ എന്നിവ ഉപയോഗിച്ച് അരി എടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.



Click it and Unblock the Notifications
