Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകാം ഇനി
എങ്ങനെ ക്ലീന്‍ ചെയ്താല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം എന്ന് നോക്കാം.
പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുന്ന സമയമാണ് ഇത്. എന്നാല്‍ എന്തും ഉപയോഗിക്കുന്നതിനു മുന്‍പ് നല്ലതു പോലെ വൃത്തിയായി കഴുകണം എന്നതാണ് സത്യം. എന്നാല്‍ എത്രയൊക്കെ വൃത്തിയാക്കിയാലും പലതിലും അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥങ്ങളും വിഷവസ്തുക്കളും ആണ് ഏറ്റവും കൂടുതല്‍ പ്രശ്നക്കാര്‍.
പഴങ്ങളിലും പച്ചക്കറികളിലും ഉള്ള വിഷം കളഞ്ഞ് ഇത് വൃത്തിയാക്കിയെടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എങ്ങനെ ക്ലീന്‍ ചെയ്താല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം എന്ന് നോക്കാം.

ടാപ്പിനടിയില്‍ വെയ്ക്കുക
പച്ചക്കറികള്‍ കഴുകുമ്പോള്‍ ടാപ്പില്‍ വെള്ളം ശക്തിയായി തുറന്ന് ടാപ്പിനടിയില്‍ വെയ്ക്കുത. എന്നിട്ട് കൈകൊണ്ട് നല്ലതു പോലെ ഉരച്ച് കഴുകുക.

പാക്ക് ചെയ്തവ
പാക്ക് ചെയ്ത പച്ചക്കറികളും പഴങ്ങളും കഴുകുന്നവയേക്കാള് നന്നായി ലൂസായ പച്ചക്കറികള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.

കൈ കഴുകുക
പച്ചക്കറികള്‍ കഴുകുന്നതിനു മുന്‍പ് കൈകള്‍ വൃത്തിയാക്കി കഴുകണം. പച്ചക്കറി കട്ട് ചെയ്യാനുപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡും ഇത്തരത്തില്‍ വൃത്തിയാക്കണം.

കഴുകിയ ശേഷം
കേടായ പച്ചക്കറിയാണെങ്കില്‍ തുടക്കത്തില്‍ കഴുകിയ ശേഷം അതിലുള്ള കറുത്ത കുത്തുകളും മറ്റും വെട്ടി മാറ്റാവുന്നതാണ്.

വെജിറ്റബിള്‍ ബ്രഷ്
കാരറ്റ് ഉരുളക്കിഴങ്ങ് എന്നിവ കഴുകാന്‍ വെജിറ്റബിള്‍ ബ്രഷ് ഉപയോഗിക്കാം. ഇവ കൊണ്ട് നന്നായി ഉരച്ച് കഴുകാം.

പഴങ്ങള്‍ കഴുകാന്‍
പഴങ്ങള്‍ കഴുകാന്‍ ഒര് പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അതില്‍ അല്പം ഉപ്പോ വിനാഗിരിയോ ചേര്‍ക്കാം. ഇതില്‍ പഴങ്ങള്‍ ഇട്ട് വെച്ച് രണ്ട് മണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കാം.



Click it and Unblock the Notifications
