Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തറയിലെ എണ്ണക്കറകള്‍ നീക്കാം
ദീപാവലി ആഘോഷങ്ങള്‍ നടക്കുന്ന ഈ സമയത്ത് പല ആഘോഷപരിപാടികളും നമ്മള് സംഘടിപ്പിക്കാറുണ്ടാവും. തിന്മയുടെ മേല്‍ നന്മയുടെയും, ഇരുട്ടിന് മേല്‍ വെളിച്ചത്തിന്റെയും, അറിവില്ലായ്മയുടെ മേല്‍ ജ്ഞാനത്തിന്റെയും വിജയം പ്രഘോഷിക്കുന്ന ഉത്സമാണ് ദീപാവലി. ഈ സമയത്ത് വീടുകളില്‍ എണ്ണവിളക്കുകള്‍ തെളിയിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരുക എന്ന സങ്കല്പത്തോടെ വീടും പരിസരവും നമ്മള് ദീപാലംകൃതമാക്കുന്നു. ഇതോടൊപ്പം ചില പ്രായോഗികമായ കാര്യങ്ങള്‍ കൂടി നമ്മള് പരിഗണിക്കേണ്ടതുണ്ട്.
വീടുമുഴുവന്‍ എണ്ണ വിളക്കുകള്‍ തെളിയിക്കുമ്പോള്‍ സ്വഭാവികമായും ഈ എണ്ണ തറയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. തറ വൃത്തികേടാകാന്‍ ഇത് കാരണമാകും. ഇത്തരം എണ്ണക്കറകള്‍ നീക്കാന്‍ പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. എന്നാല്‍ ഈ ആവശ്യത്തിനായി വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട് എന്നത് അവയുടെ ഒരു പോരായ്മയും ദോഷവുമാണ്. ഇവ എളുപ്പം കറ നീക്കം ചെയ്യുമെങ്കിലും തറയ്ക്ക് ദോഷകരമാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകും.

ഈ പ്രശ്നം പരിഹരിക്കാന്‍ സുരക്ഷിതമായ ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.
1. കിറ്റി ലിറ്റര്‍ - പൂച്ചകള്‍ക്ക് മലവിസര്‍ജ്ജനം നടത്തുന്നതിനായി പെട്ടിയില്‍ നിറയ്ക്കുന്ന കിറ്റി ലിറ്റര്‍ എന്നറിയപ്പെടുന്ന വസ്തു എണ്ണക്കറ നീക്കാനായി ഉപയോഗിക്കാം. തറയില്‍ എണ്ണ വീണാലുടനെ ഈ പൊടി അതിന് മേലെ വിതറുക. രാത്രി മുഴുവനും അതേ പോലെ ഇട്ട് രാവിലെ തുടച്ച് നീക്കം ചെയ്യുക. ഇത് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്.
2. ഈര്‍ച്ചപ്പൊടിയും തിന്നറും - പെയിന്റ് തിന്നറും, അറക്കപ്പൊടിയും ചേര്‍ത്തിളക്കി എണ്ണക്കറക്ക് മേലെ ഇടുക. ഇരുപത് മിനുട്ട് നേരം ഇങ്ങനെയിട്ട ശേഷം തുടച്ച് കളയുക. ശരിക്കും നീങ്ങിയിട്ടില്ലെങ്കില്‍ അത് വീണ്ടും ഉപയോഗിക്കുക.
3. ബേക്കിംഗ് സോഡ - പാചകത്തിന് മാത്രമല്ല എണ്ണക്കറകള്‍ നീക്കാനും ബേക്കിംഗ് സോഡ ഉത്തമമാണ്. ദീപാവലി പലഹാരങ്ങളുണ്ടാക്കാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം അല്പം ബേക്കിംഗ് സോഡയും വാങ്ങുക. എണ്ണ തറയിലായാല് അതിന് മേലെ അല്പം ബേക്കിംഗ് സോഡ വിതറി ചൂടുവെള്ളം ഒഴിച്ച് കഴുകുക.
4. ഡിഷ്വാഷര് ഡിറ്റര്‍ജന്റ് - ഏറ്റവും എളുപ്പത്തില്‍ എണ്ണക്കറ നീക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഡിറ്റര്‍ജന്റ് ഉപയോഗിക്കുന്നത്. ഇത് എണ്ണക്കറക്ക് മേലെ വിതറി അത് ആഗിരണം ചെയ്യാനായി അല്പസമയം കാത്തിരിക്കുക. വെള്ളം നല്ലത് പോലെ ചൂടാക്കി ഒഴിച്ച് അവിടം കഴുകുക.
5. ട്രൈ സോഡിയം ഫോസ്ഫേറ്റ് - ടി.എസ്.പി അഥവാ ട്രൈ സോഡിയം ഫോസ്ഫേറ്റ് ഉപയോഗിച്ച് കടുത്ത കറകള്‍ നീക്കം ചെയ്യാനാകും. എണ്ണക്കറകള്‍ നീക്കാന്‍ നാല് ലിറ്റര്‍ വെള്ളത്തില്‍ ടി.എസ്.പി ചേര്‍ത്ത് സ്പ്രേ ചെയ്യുക. 20-30 മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക.
6. WD40 - വീടുകളില്‍ സാധാരണ കാണാറുള്ള ഒരു ലൂബ്രിക്കന്റാണ് ഡബ്ലിയു. ഡി 40 (WD40). ഇത് എണ്ണക്കറപുരണ്ട ഭാഗത്ത് സ്പ്രേ ചെയ്ത് 30 മിനുട്ട് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.
7. കടുപ്പമേറിയ കറകള്‍ - കറ വളരെ കടുത്തതും അത് നീക്കം ചെയ്യാന്‍ സാധിക്കാതെയും വന്നാല്‍ കോണ്‍ക്രീറ്റ് ക്ലീനര്‍ ഉപയോഗിക്കുക. ആല്‍ക്കലൈന്‍ സോപ്പ് കറയുടെ മേലെ ഉരച്ചും കടുത്ത കറകള്‍ നീക്കം ചെയ്യാനാവും.



Click it and Unblock the Notifications
