For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് രോഗവിമുക്തമാക്കും ചെടികള്‍

|

മാലിന്യം നിറഞ്ഞ ഒരു ലോകത്തിലാണ് നാമിന്നു ജീവിയ്ക്കുന്നതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. മലിനമായ വായു, വെള്ളം തുടങ്ങിയവ ഭൂമിയുടെ നില നില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുകയുമാണ്.

ഇത്തരം കാരണങ്ങള്‍ കൊണ്ട് വീടിനുള്‍വശവും മലിനപ്പെടുന്നു. ശുദ്ധമായ വായുവിന്റെ അഭാവം ആരോഗ്യത്തിനു ദോഷമാവുകയും ചെയ്യും.

വീടിനുള്‍വശം മാലിന്യമുക്തമാക്കുവാന്‍ ചില സസ്യങ്ങള്‍ സഹായിക്കും. ഇവയേതെന്നറിയൂ,

സ്‌പൈഡര്‍ പ്ലാന്റ്

സ്‌പൈഡര്‍ പ്ലാന്റ്

സ്‌പൈഡര്‍ പ്ലാന്റ് എന്നറിയപ്പെടുന്ന ഇത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാന്‍ നല്ലതാണ്. ഇതുവഴി ഇത് വായുവിനെ ശുദ്ധമാക്കുന്നു.

ഫേണ്‍

ഫേണ്‍

ഫേണ്‍ എന്ന ഇംഗ്ലീഷ് പേരുള്ള പന്നച്ചെടി വീടിനുള്ളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. ഇത് ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള വിഷവാതകങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

ഐവി

ഐവി

ഐവി എന്ന ഈ ചെടി അലര്‍ജി, ആസ്തമയുള്ളവര്‍ക്ക് ആശ്വാസം നല്‍കും.

പനകള്‍

പനകള്‍

ചിത്രത്തില്‍ കാണുന്ന തരം പനകള്‍ വാര്‍ണിഷ് അടിച്ച ഫര്‍ണിച്ചറുകള്‍ക്ക് സമീപം വയ്ക്കുന്നത് ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള വിഷവാതകങ്ങളെ അകറ്റാന്‍ സഹായിക്കും.

ഗോള്‍ഡന്‍ പോത്തോസ്

ഗോള്‍ഡന്‍ പോത്തോസ്

ഗോള്‍ഡന്‍ പോത്തോസ് മലിനമായ അന്തരീക്ഷത്തെ ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ.് വിഷവാതകങ്ങളെ അകറ്റുക തന്നെയാണ് ഇവയും ചെയ്യുന്നത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയും അന്തരീക്ഷത്തെ മാലിന്യവിമുക്തമാക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

ചൈനീസ് എയര്‍ബോണ്‍

ചൈനീസ് എയര്‍ബോണ്‍

ചൈനീസ് എയര്‍ബോണ്‍ എന്ന ഈ ചെടി വായുവിനെ ശുദ്ധമാക്കാന്‍ സഹായിക്കും.

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ് എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്ന ഈ ചെടി നൈട്രജന്‍ ഓക്‌സൈഡ് വലിച്ചെടുക്കാന്‍ സഹായകമാണ്.

മാര്‍ഗിനാറ്റ

മാര്‍ഗിനാറ്റ

മാര്‍ഗിനാറ്റ എന്ന ഈ ചെടിയും അന്തരീക്ഷമലിനീകരണം ഒഴിവാക്കാന്‍ സഹായകമാണ്. എന്നാല്‍ ഇവ നയാകള്‍ക്ക് ദോഷകരമാണ്.

പീസ് ലില്ലി

പീസ് ലില്ലി

അന്തരീക്ഷമലിനീകരണം ചെറുക്കുവാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ പീസ് ലില്ലി. ഇത് ക്യാന്‍സറിന് കാരണമാകുന്ന മാലിന്യങ്ങളെ അകറ്റുന്നു.

Read more about: gardening തോട്ടം
English summary

Indoor Plants Remove Impurities

The best characteristic about these indoor plants is that these green plants adsorb impurities in the air present inside the home. Did you know that there are certain types of indoor plants which can actually get rid of bad air? It is a known fact that plants produce oxygen, but this special personality for these enlisted indoor plants will shock you.? WHY AND HOW? These indoor plants which remove impurities in the air present in your home are readily available at any nursery near you.
 
 
Story first published: Monday, September 2, 2013, 13:54 [IST]
X
Desktop Bottom Promotion