പെല്‍വിക് ഏരിയ സ്‌ട്രോംങ് ആക്കും യോഗാസനങ്ങള്‍

സ്ത്രീകളില്‍ പലപ്പോഴും ദുര്‍ബലമായ പെല്‍വിക് പേശികള്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മൂത്രാശയത്തിലും ഗര്‍ഭാശയത്തിലും ഉള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ പെല്‍വിക് ഏരിയയിലെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

yoga

വ്യായാമവും യോഗയും കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. വ്യായാമവും യോഗയും പെല്‍വിക് പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു എന്നറിയാം. എന്നാല്‍ ഏതൊക്കെ യോഗസനങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യം നല്‍കുന്നത് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം.

തഡാസനം

Yoga Poses

താഡാസസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ പെല്‍വിക് ഭാഗത്തെ പേശികള്‍ക്ക് കരുത്ത് ലഭിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ഇടുപ്പ് ഭാഗത്തിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല കാലുകള്‍ക്കും കൈകള്‍ക്കും നല്ല കരുത്തും ഉറപ്പും നല്‍കുന്നൂ. കൂടാതെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് തഡാസനം. ദിനവും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഉത്കടാസനം

Yoga Poses

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉത്കടാസനം നമ്മുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ പെല്‍വിക് പേശികള്‍ക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ദിനവും ചെയ്യുന്നതിന് സഹായിക്കുന്നതാണ്. എല്ലാ ദിവസവും ഉത്കടാസനം ചെയ്യാവുന്നതാണ്. ഇത് പെല്‍വിക് ഭാഗത്തെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുകയും കരുത്തും നല്‍കുകയും ചെയ്യുന്നു.

വീരഭദ്രാസനം

Yoga Poses

വീരഭദ്രാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഇത് നിങ്ങളുടെ പെല്‍വിക് ഭാഗത്തെ പേശികള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നു. ഇത് ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് ദിനവും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ബലം നല്‍കുന്നതിനും സഹായിക്കുന്നതാണ് വീരഭദ്രാസനം. ഇത് എല്ലാ ദിവസവും ചെയ്യുന്നതിലൂടെ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

ആനന്ദ ബാലസനം

Yoga Poses

നിങ്ങള്‍ക്ക് ഒരു വ്യായാമം എന്ന രീതിയില്‍ തുടക്കത്തില്‍ ചെയ്യാവുന്നതാണ് ആനന്ദ ബാലാസനം. ഇത് നിങ്ങളുടെ പെല്‍വിക് ഭാഗത്തെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല പെല്‍വിക് ഭാഗത്തെ കരുത്തിനും എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തിനും പെല്‍വിക് ഭാഗത്തെ കരുത്തിനും സഹായിക്കുന്നു. പെട്ടെന്ന് ഗര്‍ഭധാരണത്തിനും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

പെല്‍വിക് പേശികളുടെ പ്രാധാന്യം

Yoga Poses

നമ്മുടെ അടിവയറിനും കാലുകള്‍ക്കുമിടയില്‍ പെല്‍വിസ് സ്ഥിതിചെയ്യുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും താഴത്തെ ഭാഗമാണ് ഇത്. നിങ്ങളുടെ കുടലുകള്‍ക്ക് പിന്തുണ നല്‍കുകയും മൂത്രസഞ്ചി, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നതാണ് പെല്‍വിക് പേശികളും പെല്‍വിക് ഏരിയയും. ഗര്‍ഭപാത്രത്തെ സംരക്ഷിക്കുന്നതിനും പെല്‍വിക് പേശികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് കൂടാതെ ഗര്‍ഭകാലത്തുടനീളം പെല്‍വിക് പേശികള്‍ കുഞ്ഞിന് സംരക്ഷണം നല്‍കുന്നു. നിങ്ങളുടെ ലൈംഗികാരോഗ്യത്തേയും ഇത് സ്വാധീനിക്കുന്നുണ്ട്.

Yoga Poses

ഗര്‍ഭധാരണ സമയത്തും പ്രസവ സമയത്തും ആര്‍ത്തവവിരാമ സമയത്തും എല്ലാം പെല്‍വിക് ഫ്‌ളോര്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് കൂടി പലപ്പോഴും പെല്‍വിക് പേശികളുടെ ആരോഗ്യവും കരുത്തും നഷ്ടപ്പെടാം. ഈ സ്ഥലത്ത് ചെയ്യുന്ന ശസ്ത്രക്രിയകളും ഇത്തരം കാര്യത്തെ സ്വാധീനിക്കുന്നുണ്ട്. ചിലരില്‍ മൂത്രസഞ്ചിയുടെ നിയന്ത്രണം വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിനെയെല്ലാം പരിഹരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും മുകളില്‍ പറഞ്ഞ യോഗാസനങ്ങള്‍ നിങ്ങളെ സഹായിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion