Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
യോഗാസനങ്ങള്‍ ഇവയെങ്കില്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷി മികച്ചതാവും
യോഗ എന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും ഒരുപോലെ സഹായിക്കുന്നു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി യോഗ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് പുരുഷന്മാര് യോഗ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. പ്രത്യേകിച്ച് പുരുഷന്മാരിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില യോഗാസനങ്ങള്‍ സഹായിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും അത് വഴി നിങ്ങള്‍ക്ക് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സന്താനസൗഭാഗ്യത്തിനും വന്ധ്യത പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ചികിത്സകള്‍ ലഭ്യമാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതശൈലി മാറ്റങ്ങള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ യോഗാസനത്തിനുള്ള പ്രാധാന്യത്തേയും തള്ളിക്കളയേണ്ടതില്ല. എന്നാല്‍ വന്ധ്യത പ്രതിരോധിച്ച് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചെയ്യാവുന്ന യോഗാസനങ്ങള്‍ മനസ്സിലാക്കണം.
പുരുഷന്മാരില് ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കേണ്ടതാണ്. ഏതൊക്കെ യോഗാസനങ്ങളാണ് നിങ്ങളില്‍ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. ഇത് സ്ഥിരമായി ചെയ്താല്‍ നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് നിങ്ങള്‍ക്ക് ഈ സമയം അഭിമുഖീകരിക്കേണ്ടി വരുന്നത്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി സഹായിക്കുന്ന യോഗാസനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

സേതുബന്ധാസനം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് സേതുബന്ധാസനം. ഇത് വഴി നിങ്ങളുടെ ശരീരത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പെല്‍വിക് ഏരിയകളിലും നാഡിഞരമ്പുകളിലും മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു. അത് കൂടാതെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും പ്രത്യുത്പാദന ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
ബന്ധകോണാസനം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധകോണാസനം സഹായിക്കും. ശരീരത്തിന് വഴക്കം നല്‍കുകയും അത് വഴി ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. സ്ഥിരമായി ബന്ധകോണാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറും. അത് മാത്രമല്ല ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിനും മനസ്സിനും ആരോഗ്യം നല്കുകുയം ചെയ്യും.
ബുജംഗാസനം
ആരോഗ്യത്തിന് ഭുജംഗാസനം വളരെയധികം സഹായിക്കുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് വഴി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെ മികച്ചതാക്കുകയും ചെയ്യും.

മാലാസനം
മാലാസനം സ്ഥിരമായി പുരുഷന്മാര് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ പെല്‍വിക് ഫ്ളോര്‍ കരുത്തുള്ളതാക്കുന്നതിനും ദഹനാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സ്വകാര്യ ഭാഗത്തേക്കുള്ള രക്തയോട്ടം ഇരട്ടിയാവുകയും ബീജോത്പാദനത്തെ സഹായിക്കുകുയം ചെയ്യും. കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ പൂര്‍ണമായും പ്രതിരോധത്തിലേക്ക് നിങ്ങളെ എത്തിക്കും. സ്ഥിരമായി അല്പം നേരം ഈ യോഗാസനം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്.
പശ്ചിമോത്താനാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പശ്ചിമോത്താനാസനം വളരെയധികം സഹായിക്കും. ഇത് നിങ്ങളിലെ പ്രത്യുത്പാദന ആരോഗ്യത്തേയും അതുപോലെ തന്നെ രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കും. ശരീരത്തിന് വഴക്കം നല്‍കുന്നതിനും അതുപോലെ തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കും പശ്ചിമോത്താനാസനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications