50-കളിലും യൗവ്വനം തുളുമ്പി നില്‍ക്കും: 5 യോഗ നിങ്ങള്‍ക്ക് യുവത്വം തിരികെ നല്‍കും

യോഗ എന്നത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്ന ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല. പല വിധത്തിലുള്ള ആരോഗ്യ മാനസിക സൗന്ദര്യ പ്രശ്‌നങ്ങളെ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ് യോഗ. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ജീവിത കാലം മുഴുവന്‍ ആരോഗ്യത്തോടേയും സമാധാനത്തോടേയും ഇരിക്കുന്നതിനും നിങ്ങള്‍ക്ക് യോഗയെ കൂടെക്കൂട്ടാം.

Yoga Asanas

വാര്‍ദ്ധക്യം എന്നത് ഒരിക്കലും ഒഴിവാക്കാന്‍ ആവാത്തതാണ്. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ നിങ്ങളില്‍ പല വിധത്തില്‍ ശാരീരിക മാനസിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും എപ്പോഴും ചുറുചുറുക്കോടെ ഇരിക്കാന്‍ യോഗ പരിശീലിക്കാവുന്നതാണ്. ദിനവും യോഗ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വാര്‍ദ്ധക്യത്തിലേക്ക് അടുപ്പിക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാം. എപ്പോഴും യുവത്വത്തോടെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലമാക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വീരഭദ്രാസനം

വീരഭദ്രാസനം

വീരഭദ്രാസനം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിലെ പേശികളെ എല്ലാം അയക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ കാല്‍മുട്ടുകള്‍, പാദങ്ങള്‍, കൈകള്‍, തോളുകള്‍, പിന്‍ഭാഗം എന്നിവക്കെല്ലാം തന്നെ ബലവും ഉറപ്പും നല്‍കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി കാലുകള്‍ രണ്ടും അകലത്തില്‍ വെച്ചതിന് ശേഷം വലത് കാല്‍ അകത്തേക്കും ഇടത് കാല്‍ പുറത്തേക്കും തിരിച്ച് വെക്കുക. എന്നിട്ട് ചിത്രത്തില്‍ കാണുന്നത് പോലെ കൈകള്‍ മുന്നോട്ടം പുറകിലേക്കും നീട്ടി ഇടത് കാല്‍മുട്ട് പതുക്കെ വളക്കുക. പിന്നീട് ഇടത് കൈയ്യിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പത്ത് സെക്കന്റ് ഇത്തരത്തില്‍ നിന്നതിന് ശേഷം പൂര്‍വ്വസ്ഥാനത്തേക്ക് മടങ്ങുക. ഇത് തന്നെ ഇടത് ഭാഗത്തേക്കും ആവര്‍ത്തിക്കാം. ഇത് ദിനവും അഞ്ച് മുതല്‍ പത്ത് തവണ വരെ ചെയ്ത് നോക്കൂ. പ്രായത്തിന്റേതായ എല്ലാ അവശതകളും ഇല്ലാതാവുകയും സ്മാര്‍ട്ടാവുകയും ചെയ്യുന്നു. ശരീരത്തിന്റേയും മനസ്സിന്റെയും ചെറുപ്പം നിലനിര്‍ത്താന്‍ ഈ ആസനം ചെയ്യാവുന്നതാണ്.

ഹസ്തപാദാസനം

ഹസ്തപാദാസനം

ഹസ്തപാദാസനം നിങ്ങളുടെ ശരീരം നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുകയും നിങ്ങളുടെ പേശികളെയും സന്ധികളെയും മികച്ചതാക്കുകയും ചെയ്യുന്നു. പ്രായം ഏതെങ്കിലും തരത്തില്‍ നിങ്ങളെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയെങ്കില്‍ അതിനെല്ലാമുള്ള പരിഹാരം ഹസ്തപാദാസനത്തില്‍ ഉണ്ട് എന്നതാണ് സത്യം. നിങ്ങളുടെ പാദങ്ങള്‍ ഒരുമിച്ച് വെച്ച് നല്ലതുപോലെ നിവര്‍ന്നു നില്‍ക്കുക. ശേഷം പതിയെ മുന്നിലേക്ക് നിങ്ങളുടെ കാല്‍മുട്ടുകള്‍ വളക്കാതെ കുനിയുക. കൈകള്‍ രണ്ടും കാല്‍വിരലുകളില്‍ തൊടുന്ന തരത്തില്‍ വളയാതെ വേണം കുനിയുന്നതിന്. ഇത് ചെയ്യുമ്പോള്‍ ശ്വാസഗതി സാധാരണമായിരിക്കണം. പത്ത് സെക്കന്റ് ഈ സ്ഥാനത്ത് തുടരേണ്ടതാണ്. പിന്നീട് ശ്വാസം പതുക്കെ മുകളിലേക്ക് എടുത്ത് കൈകള്‍ തലക്കു മുകളിലേക്ക് കൊണ്ട് വരുക. ഈ സ്ഥാനത്ത് 10 സെക്കന്‍ഡ് നിന്നതിന് ശേഷം വേണം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്. ഇത് ദിവസവും അഞ്ച് തവണ ചെയ്യാവുന്നതാണ്.

വൃക്ഷാസനം

വൃക്ഷാസനം

വൃക്ഷാസനം ചെയ്യുന്നതും ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. വൃക്ഷാസനം ചെയ്യുന്നതിലൂടെ ശരീരത്തിന് ബാലന്‍സ് മാത്രമല്ല ലഭിക്കുന്നത് നിങ്ങളുടെ അനാവശ്യ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. കൂടാതെ ശരീരത്തിന് ഉറപ്പും കരുത്തും തിളക്കവും എല്ലാം ലഭിക്കുന്നു. വൃക്ഷാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം സ്റ്റഡിയായി നിവര്‍ന്ന് നില്‍ക്കുക. പിന്നീട് നിങ്ങളുടെ പാദങ്ങള്‍ ഒന്നിച്ചും കൈകള്‍ വശത്തും വെക്കണം. അതിന് ശേഷം കൈകള്‍ പ്രാര്‍ത്ഥനാ ചിഹ്നത്തില്‍ പിടിച്ച് പതുക്കെ മുകളിലേക്ക് ഉയര്‍ത്തുക. വലതു കാല്‍ എടുത്ത് ഇടത് കാലിന്റെ തുടയില്‍ സ്ഥാനമുറപ്പിക്കുക. ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് സാധാരണ ഗതിയില്‍ ശ്വാസോച്ഛ്വാസം എടുത്ത് കണ്ണടച്ച് ഏകാഗ്രതയോടെ നില്‍ക്കുക. പതിനഞ്ച് സെക്കന്റിന് ശേഷം ഇത് മറുവശത്തും ആവര്‍ത്തിക്കുക. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ എല്ലാ അസ്വസ്ഥതകളും ക്ഷീണവും പ്രശ്‌നങ്ങളും മാറുന്നു.

അധോ മുഖ ശ്വാനാസനം

അധോ മുഖ ശ്വാനാസനം

സൂര്യനമസ്‌കാരം ചെയ്യുമ്പോള്‍ നാം പ്രയോഗിക്കുന്ന ഒരു ആസനമാണ് അധോമുഖശ്വാനാസനം. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിലെമ്പാടും രക്തചംക്രമണം മെച്ചപ്പെടുത്തുകയും നട്ടെല്ലിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ പുഷ് അപ് പൊസിഷനില്‍ വേണം കിടക്കുന്നതിന്. പതുക്കേ നിങ്ങളുടെ കാലുകള്‍ അകറ്റി നിവര്‍ന്നു മലപോലെ വളഞ്ഞ് നില്‍ക്കുക. പിന്നീട് കൈകള്‍ നിലത്ത് ഉറപ്പിച്ച് നിര്‍ത്തുക. കാലുകളും നിലത്ത് ഉറപ്പിച്ച് നിര്‍ത്തേണ്ടതാണ്. ഇതേ സ്ഥിതിയില്‍ 10 സെക്കന്‍ഡ് തുടര്‍ന്ന് അതിന് ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങണം. ഇത് 5 തവണ ആവര്‍ത്തിക്കുക. ഇതിലൂടെ ലഭിക്കുന്ന ഗുണം നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഭരദ്വാജാസനം

ഭരദ്വാജാസനം

ഭരദ്വാജാസനം നിങ്ങളുടെ നിതംബം ഭാഗം ടോണ്‍ ചെയ്യുന്നതിന് സഹായിക്കുകയും പുറം വേദന പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് നല്ല വഴക്കം ലഭിക്കുന്നതിനും ഭരദ്വാജാസനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി അര്‍ദ്ധപത്മാസനത്തില്‍ ഇരിക്കുക. ശേഷം നിങ്ങളുടെ ഇടത് കൈ നിങ്ങളുടെ വലത് കാല്‍മുട്ടിലും വലതു കൈ പിന്നില്‍ തറയിലായി നട്ടെല്ലിനോട് ചേര്‍ത്തും വയ്ക്കുക. ശേഷം വലത് വശത്തേക്ക് പരമാവധി ശരീരത്തെ സ്‌ട്രെച്ച് ചെയ്യിക്കുക. ഇത് 10 സെക്കന്‍ഡ് തുടരാം. അതിന് ശേഷം തുടര്‍ന്ന് യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക. മറുവശത്ത് ഇത് ആവര്‍ത്തിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ശരീരത്തിന് നല്ല വഴക്കം ലഭിക്കുകയും വാര്‍ദ്ധക്യ സംബന്ധമായുണ്ടാവുന്ന വേദന അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Story first published: Thursday, February 9, 2023, 15:29 [IST]
X
Desktop Bottom Promotion