Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മുപ്പതായോ പ്രായം? യോഗാസനങ്ങളില്‍ ഇവ മാത്രം ദിനവും ചെയ്യൂ, ആരോഗ്യവും ആയുസ്സും കൈയ്യിലുണ്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് യോഗ. അതുകൊണ്ട് തന്നെയാണ് പലരും ഇന്നത്തെ കാലത്ത് യോഗയിലേക്ക് എത്തുന്നത്. പലപ്പോഴും യോഗ ചെയ്യുന്നത് വഴി അത് ഏതൊക്കെ പ്രായത്തില്‍ എപ്രകാരം ചെയ്യണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ശാരീരികവും മാനസികവുമായ പല ഗുണങ്ങളും യോഗ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് പല സമ്മര്‍ദ്ദത്തേയും പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ മുപ്പതുകളില്‍ പുരുഷന്മാര് നിര്‍ബന്ധമായും ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്. ഇത് ചെയ്യുന്നത് വഴി ശാരീരിക മാനസിക ആരോഗ്യത്തെ മികച്ചതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ശരീരത്തിന് വഴക്കവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏതൊക്കെയാണ് ആ യോഗാസനങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

സൂര്യനമസ്കാരം
നിങ്ങളുടെ ഒരു ദിവസം ആരംഭിക്കേണ്ടത് എപ്പോഴും സൂര്യനമസ്കാരത്തിലൂടെയായിരിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവിധ ആസനങ്ങളാണ് ഇത് വഴി പലര്‍ക്കും ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. വിവിധ ആസനങ്ങള്‍ ചെയ്യുന്നതിന് വഴി ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വഴക്കം കൂട്ടുന്നതിനും എല്ലാം സഹായിക്കുന്നു. അത് കൂടാതെ മെറ്റബോളിസം കൃത്യമാക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളില്‍ പലതിന് പരിഹാരം കാണുന്നതിനും സഹായിക്കും. ഒരു ദിവസത്തിന്റെ ആരംഭത്തില്‍ സൂര്യനമസ്കാരം ചെയ്യുന്നത് നല്കുന്ന ഗുണങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്.
ഭുജംഗാസനം
ഭുജംഗാസനം നിങ്ങള്‍ സ്ഥിരമായി ചെയ്യേണ്ട യോഗാസനങ്ങളില്‍ ഒന്നാണ്. ശക്തമായ ഈ ആസനം മുപ്പതുകളുടെ തുടക്കത്തില്‍ എല്ലാ പുരുഷന്മാരും ചെയ്യേണ്ടതാണ്. പുരുഷന്മാര്ക്ക് ഇത് തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടായി മാറുന്നു. എന്നാല്‍ കൃത്യമായ പരിശീലനത്തിലൂടെ സ്ഥിരമായി വഴക്കത്തിലൂടെ ഈ ആസനം ചെയ്യാവുന്നതാണ്. ഇത് നട്ടെല്ലിലെ പേശികളില്‍ ശക്തി നല്‍കുകയും അതോടൊപ്പം തന്നെ ശരീരത്തിന്റെ ആകാരം കൃത്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പശ്ചിമോത്താനാസനം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് പശ്ചിമോത്താനാസനം, ഇത് ചെയ്യുന്നത് വഴി ശരീരത്തിന് വഴക്കം ലഭിക്കുകയും അത് പോലെ തന്നെ ശരീരത്തിന്റെ പുറംഭാഗത്തെ പൂര്‍ണമായും സ്ട്രെച്ച് ആക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ദിവസവും ഉള്ള പരിശീലനം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു. ഊര്‍ജ്ജവും ഉന്മേഷവും ശരീരത്തിന് നല്‍കുന്നതിനും സഹായിക്കും.
വൃക്ഷാസനം
ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനകരമായ ഈ സന്തുലന യോഗാസനം മുപ്പതുകള്‍ക്ക് മുന്‍പ് തന്നെ ആരംഭിക്കുന്നത് നല്ലതാണ്. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. അത് മാത്രമല്ല ശ്രദ്ധയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിധി വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു വൃക്ഷാസനം.
അര്‍ദ്ധ മത്സ്യോന്ദ്രാസനം
സ്ഥിരമായി ഈ ആസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഈ ആസനം പലര്‍ക്കും തുടക്കത്തില്‍ പൂര്‍ണമായും ചെയ്യാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ സ്ഥിരമായി പരിശീലിക്കുന്നത് വഴി പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അരക്കെട്ടിന്റേയും തോളിന്റേയും ചലനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും അര്്ദ്ധ മത്സ്യേന്ദ്രാസനം. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യത്തിലും മികച്ചത് തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications