Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
തടി കുറയ്ക്കാന്‍ അരി പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല, കഴിക്കേണ്ടത് പക്ഷേ ഇതാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എപ്പോഴും അമിതവണ്ണം. അതിനെ കുറയ്ക്കുന്നതിന് വേണ്ടി അരി ഭക്ഷണം പതിവായി പലരും ഒഴിവാക്കുന്നു. എന്നാല്‍ അരി ഭക്ഷണം ഒഴിവാക്കാതെ തന്നെ തടി കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഇനി പറയുന്ന അരി ഉപയോഗിക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാവുന്നതാണ്.
അരി ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റാണ് പലരും പിന്തുടരുന്നത്. ഇത് പലപ്പോഴും ഒരു തെറ്റിദ്ധാരണയാണ് എന്നതാണ് സത്യം. അരി ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ തടി കുറയ്ക്കുന്നതിന് നമുക്ക് സാധിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ അരി ഒഴിവാക്കുന്നവര്‍ക്ക് ഇനി മുതല്‍ അരി ഭക്ഷണം ശീലമാക്കാവുന്നതാണ്. കാരണം അരിയുടെ ഗുണങ്ങള്‍ അറിഞ്ഞ് കഴിച്ചാല്‍ അത് ശരീരഭാരത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഭക്ഷണക്രമത്തില്‍ എളുപ്പത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന അരി ഭക്ഷണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ആയുസ്സിന്റെ കൂട്ട് മഞ്ഞളിലുണ്ട്: അറിയണം വെറും വയറ്റില്‍ കഴിച്ചാലുള്ള ഗുണങ്ങള്‍
ബാര്ണിയാര്ഡ് മില്ലറ്റ്
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഗ്ലൂറ്റന്‍ രഹിതവും നാരുകളാല്‍ സമ്പുഷ്ടവുമായ ഒരു ധാന്യമാണ് ബാര്ണിയാര്ഡ് മില്ലറ്റ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല വിശപ്പ് കുറയ്ക്കുന്നതിനും അത് വഴി ശരീരഭാരം കുറയ്ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സഹായിക്കും. ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കറുത്ത അരി
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് പലപ്പോഴും കറുത്ത അരി. അതിന് കാരണം ഇതില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ്. ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നു. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ വയറ് പെട്ടെന്ന് നിറയ്ക്കുന്നു. കൂടാതെ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് കറുത്ത അരി എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറഞ്ഞ കലോറിയും ഫൈറ്റോ ന്യൂട്രിയന്റ് ഗുണങ്ങളും ഉള്ളതിനാല്‍ ഇത് ആരോഗ്യത്തിനും മികച്ചതാണ്.

മട്ട അരി
മട്ട അരി അഥവാ കേരള റെഡ് റൈസ് നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ഇത് വയറു നിറയുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ശരീരഭാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ധാരാളം നാരുകളാല്‍ സമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കാരണം അരിയില്‍ ശരീരഭാരം തടയാന്‍ സഹായിക്കുന്ന തരത്തിലുള്ള ചില പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ ആന്റിഓക്സിഡന്റ് കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ബ്രൗണ്‍ റൈസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്രൗണ്‍ റൈസ് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഡയറ്ററി ഫൈബറ് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഉയര്‍ന്ന നാരുകള്‍ ദഹന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളെ കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കോളിഫ്ലവര്‍ അരി
വെളുത്ത അരിക്ക് പകരമായി കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉള്ള കോളിഫ്ലവര്‍ അരിയും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേ,ി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇവയെല്ലാം തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

