Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ദഹനം ഇനി എളുപ്പം നടക്കും കുടലിനും ആരോഗ്യം: യോഗാസനങ്ങള്‍ ഇതെങ്കില്‍
യോഗ എന്നത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. എന്നാല്‍ ഏതൊക്കെ യോഗാസനങ്ങള്‍ എപ്രകാരം നിങ്ങള്‍ക്ക് ആരോഗ്യം നല്‍കും എന്നത് പലര്‍ക്കും അറിയില്ല. ശാരീരികമായും മാനസികമായും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയത്തിലൂടെയാണ് പലരും കടന്നു പോവുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണ് എന്നത് പലരും തിരിച്ചറിയുന്നില്ല. ആരോഗ്യ ഗുണങ്ങള്‍ക്ക് കാരണമാകുന്ന ചില ശീലങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് യോഗ. യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ നല്ലൊരു ശതമാനവും ഇല്ലാതാവുന്നു.

യോഗ നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ പുറമേ മാത്രമല്ല ആന്തരികാവയവങ്ങള്‍ക്കും നല്ല ആരോഗ്യം നല്കുന്നു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന തരത്തിലുള്ള ചില യോഗാസനങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് കുടലിന്റെ ആരോഗ്യം. കുടലിന്റെ ആരോഗ്യത്തിന് വേണ്ടിയും ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലമാക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ചക്രവക്രാസനം
ചക്രവക്രാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിനേയും വയറിനേയും ആണ് സ്വാധീനിക്കുന്നത്. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കുടലിന്റേയും വയറിന്റേയും ആരോഗ്യത്തിനും സഹായിക്കുന്നു. ആരോഗ്യകരമായ നട്ടെലല്ലിനോടൊപ്പം തന്നെ ശരീരത്തിന്റെ സമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീരത്തിന്റെ ഭാവവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിന് എന്തുകൊണ്ടും സഹായിക്കുന്നതാണ് ചക്രവക്രാസനം. ഇത് മികച്ച ദഹനം പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ഉദ്ധാനാസനം
ഉദ്ദാനാസനം ചെയ്യുന്നതും ആരോഗ്യത്തിന് മികച്ചതാണ്. ഇതിലൂടെ നിങ്ങളുടെ കാല് മുട്ടുകള്‍ ഹാംസ്ട്രിംഗ്സ്, ഇടുപ്പ് എന്നിവക്ക് മികച്ച സ്ട്രെച്ച് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ തലവേദനയും ഉറക്കമില്ലായ്മയും ഒഴിവാക്കുകയും നിങ്ങള്‍ക്കുണ്ടാവുന്ന സമ്മര്‍ദ്ദവും വിഷാദവും ഇല്ലാതാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. മികച്ച ദഹനത്തിനും കുടലിന്റേയും ആമാശയത്തിന്റേയും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ അകറ്റുന്നതിനും ഉദ്ദാനാസനം സഹായിക്കുന്നു. കുടലിനെ ബാധിക്കുന്ന പല അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് ഉദ്ധാനാസനം മികച്ചതാണ്.

ഉസ്ട്രാസനം
ഉസട്രാസനം ചെയ്യുന്നതും നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ തോളുകളും പുറം ഭാഗവും വലിച്ചുനീട്ടുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഇടുപ്പുകള്‍ തുറക്കുകയും ഹിപ് ഫ്ലെക്സറുകള്ക്ക് കൂടുതല്‍ സ്ട്രെച്ച് ലഭിക്കുകയും ചെയ്യുന്നു. ഇത് വയറിന്റെ ആരോഗ്യത്തിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നടുവേദന പോലുള്ള പ്രശ്നങ്ങളില്‍ ഉഴലുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഉസ്ത്രാസനം.

ത്രികോണാസനം
ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ നല്‍കുന്നതാണ് ത്രികോണാസനം. ഇത് നിങ്ങളുടെ ദഹനത്തിന് മാത്രമല്ല നട്ടെല്ലിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സ്ട്രെച്ചിംങ് വ്യായാമമാണ് എന്നതാണ് സത്യം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ച് പിടിക്കുകയും കുടലിന്റെ ആരോഗ്യവും ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുക, നട്ടെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുക എന്നിവയുള്‍പ്പെടെയുള്ള ഗുണങ്ങള്‍ ത്രികോണാസനത്തിനുണ്ട്. ഇത് ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

വജ്രാസനം
ഭക്ഷണശേഷം നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരേയൊരു വ്യായാമമാണ് വജ്രാസനം. കാരണം ഇതിന്റെ ഫലങ്ങള്‍ ഉടനടിയാണ് ശരീരത്തിന് ലഭ്യമാവുന്നത്. ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ വര്‍ദ്ധിപ്പിക്കുന്നു. ഇത് മനസ്സിനെ ശാന്തമാക്കുന്നതോടൊപ്പം തന്നെ ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിലൂടെ അസിഡിറ്റി, ഗ്യാസ്, മറ്റ് ദഹനസംബന്ധമായ വേദനകള്‍ പ്രശ്നങ്ങള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ തുടയുടെ പേശികളെ ശക്തിപ്പെടുത്താനും മുട്ടുവേദന, നടുവേദന എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു. മൂത്രാശയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ യോഗ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications