ഭക്ഷണത്തിന് ശേഷം ഉടന്‍ ടോയ്‌ലറ്റിലേക്ക്? ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം പരിഹാരം യോഗയില്‍

ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയെ പറ്റി പലര്‍ക്കും അറിയില്ല, എന്നാല്‍ ലക്ഷണങ്ങള്‍ പറഞ്ഞാല്‍ അത് പലര്‍ക്കും പരിചയമുള്ളതായിരിക്കും. കാരണം ഭക്ഷണം കഴിച്ച ശേഷം നേരെ ടോയ്‌ലറ്റിലേക്ക് പോവുന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയുണ്ട് എന്ന് ഉറപ്പിക്കാം. എപ്പോള്‍ ഭക്ഷണം കഴിച്ചാലും നേരെ പോവുന്നത് ടോയ്‌ലറ്റിലേക്കാണോ, എന്നാല്‍ അത് അല്‍പം ഗൗരവതരമായി നാം കാണേണ്ട അവസ്ഥയാണ്. പല രോഗാവസ്ഥകള്‍ക്കും പിന്നിലെ കാരണങ്ങളില്‍ ഒന്നാണ് ഇതെന്നത് മനസ്സിലാക്കണം. എന്നാല്‍ യോഗയിലൂടെ ഈ രോഗാവസ്ഥക്ക് അല്‍പം ആശ്വാസം കണ്ടെത്താം എന്ന് പറഞ്ഞാലോ, സത്യമാണ്.. യോഗ ചെയ്യുന്നതിലൂടെ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയെ നമുക്ക് അല്‍പാല്‍പമായി പ്രതിരോധിക്കാന്‍ സാധിക്കും. ദഹനം മികച്ചതാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

Yoga Asanas

രോഗം തിരിച്ചറിയുകയാണ് ആദ്യ പടി. ഭക്ഷണശേഷം ടോയ്‌ലറ്റിലേക്ക് ഓടുന്നത് ഒരു രോഗാവസ്ഥയാണ് എന്നത് ആദ്യം തിരിച്ചറിയുകയാണ് ആദ്യത്തെ കാര്യം. അത് എത്ര തവണ ഭക്ഷണം കഴിച്ചാലും മാറാതെ നില്‍ക്കുന്ന അവസ്ഥയാണ് എന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. എന്നാല്‍ ഇതൊരിക്കലും നിസ്സാരമായി കണക്കാക്കേണ്ട ഒരു രോഗാവസ്ഥയല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. കൃത്യസമയത്ത് ചികിത്സ എടുക്കുകയും രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. യോഗയിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് ഇതിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.

യോഗ എപ്രകാരം ഗുണപ്രദമാവുന്നു?

യോഗ എപ്രകാരം ഗുണപ്രദമാവുന്നു?

എങ്ങനെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് യോഗ പരിഹാരം കാണുന്നു എന്ന് നമുക്ക് നോക്കാം. നമുക്കെല്ലാവര്‍ക്കും അറിയാം യോഗ എന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വ്യായാമസമ്പ്രദായമാണ് എന്ന്. എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ശാരീരികും മാനസികവുമായ ഉന്‍മേഷം നല്‍കുന്നതിന് സഹായിക്കുന്നതാണ് യോഗ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും യോഗ ചെയ്യുന്നതിലൂടെ അത് ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും കരകയറുന്നതിന് നിങ്ങളെ സഹായിക്കുന്നു എന്നതാണ് സത്യം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം കൈകാര്യം ചെയ്യാനും യോഗ സഹായിക്കുന്നു. ഇനി പറയുന്ന യോഗാസനങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ദഹനാവസ്ഥയെ മികച്ചതാക്കുന്നതിനും നാഡീവ്യൂഹത്തെ ഏറ്റവും മികച്ച രീതിയിലേക്ക് മാറ്റുന്നതിനും സഹായിക്കുന്നു. ഏതൊക്കെയാണവ എന്ന് നോക്കാം.

അനുലോം വിലോം

അനുലോം വിലോം

ശ്വാസന വ്യായാമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് അനുലോം വിലോ എന്ന വ്യായാമം. ഇത് ശ്വസന നിയന്ത്രണ വ്യായാമങ്ങളില്‍ വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ് ഈ വ്യായാമം. ഇത് ചെയ്യുന്നതിലൂടെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന അവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഈ യോഗ ചെയ്യുന്നതിന് വേണ്ടി അര്‍ദ്ധ പത്മാസനത്തില്‍ ഇരുന്ന് ഒരു മൂക്ക് അടച്ച് ശ്വസിക്കുക, തുടര്‍ന്ന് മറ്റേ നാസാരന്ധ്രം അടച്ച് ശ്വാസം വിടുക. ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുക.

ആഴത്തിലുള്ള ശ്വസനം

ആഴത്തിലുള്ള ശ്വസനം

ആഴത്തില്‍ ശ്വാസമെടുക്കുന്നത് നിങ്ങള്‍ക്ക് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയെയും പേശികളെയും മനസ്സിനെയും വിശ്രമിക്കാന്‍ സഹായിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ശ്വാസം എടുക്കുമ്പോള്‍ അത് ദീര്‍ഘവും സാവധാനത്തിലുള്ളതും ആഴത്തിലുള്ളതുമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ശരീരത്തിന് വിശ്രമവും നിയന്ത്രണവും ലഭിക്കുന്നതിലൂടെ രോഗാവസ്ഥക്ക് ആശ്വാസം പകരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ മനസ്സിന്റെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും സഹായിക്കുന്നു ഈ ശ്വാസോച്ഛ്വാസം. ഐബിഎസിന്റെ ലക്ഷണങ്ങളില്‍ നിന്ന് മോചനം ഇത്തരം ശ്വസനങ്ങള്‍ സഹായിക്കുമെന്നാണ് പറയുന്നത്.

ധ്യാനം

ധ്യാനം

മെഡിറ്റേഷന്‍ അഥവാ ധ്യാനം എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നു. ധ്യാനം എന്ന അവസ്ഥയില്‍ എത്തുന്നതിലൂടെ നിങ്ങള്‍ക്ക് മറ്റ് പല മോശം ചിന്തകളേയും സമ്മര്‍ദ്ദത്തേയും മനസ്സില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ നമ്മുടെ മസ്തിഷ്‌കം ചിന്തകള്‍, വികാരങ്ങള്‍, സംവേദനങ്ങള്‍ എന്നിവ എങ്ങനെ ആഗിരണം ചെയ്യുന്നുവെന്ന് ധ്യാനം വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. പതിവായി ധ്യാനം പരിശീലിക്കുന്നത് IBS ലക്ഷണങ്ങള്‍ കുറയ്ക്കാനും വയറുവേദന ദഹന പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാനും സാധിക്കുമെന്നതാണ് സത്യം.

യോഗ നിദ്ര

യോഗ നിദ്ര

ഇത്തരം ഒരു യോഗാസനം നമ്മുടെ ആന്തരിക മാനസിക ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ദഹനപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പരിഹാരങ്ങളിലൊന്നാണ് യോഗ നിദ്ര എന്ന് പറയുന്നത്. കാരണം ഇത് രണ്ട് ശക്തമായ സാങ്കേതിക വിദ്യകളുടെ സംയോജനമായാണ് കണക്കാക്കുന്നത്. ഒന്ന് യോഗയും ഒന്ന് ധ്യാനവും അതുകൊണ്ട് തന്നെ ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഏത് പിരിമുറുക്കമുള്ള നാഡീവ്യവസ്ഥയെയും പേശികളെയും വിശ്രമിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് യോഗ നിദ്ര പരിശീലിക്കാവുന്നതാണ്. ഉറങ്ങുന്ന സമയത്തേക്കാള്‍ കൂടുതല്‍ ആഴത്തില്‍ വിശ്രമിക്കുക എന്നത് കൂടിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്‌ട്രെച്ചുകള്‍

സ്‌ട്രെച്ചുകള്‍

ശരീരത്തിന് പല വിധത്തിലുള്ള വികസനങ്ങള്‍ അഥവാ സ്‌ട്രെച്ചുകള്‍ ലഭിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതിന് വേണ്ടി യോഗ പോസില്‍ അല്ലെങ്കില്‍ പത്മാസനത്തിലോ അര്‍ദ്ധ പത്മാസനത്തിലോ ഇരുന്നു ഉദരഭാഗത്തിന് സ്‌ട്രെച്ച് നല്‍കുന്നത് നല്ലതാണ്. ഇതിന് വേണ്ടി നിങ്ങള്‍ക്ക് മറ്റ് യോഗാസനങ്ങളായ ഭുജംഗാസനം, ധനുരാസനം, വജ്രയാനം, പവനമുക്താസനം തുടങ്ങിയ യോഗാസനങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ എന്ത് പുതിയ ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാക്കുമ്പോഴും അത് നല്ലൊരു യോഗ പരിശീലകന്റെ നേതൃത്വത്തില്‍ വേണം ചെയ്യുന്നതിന്. തെറ്റുകള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം മുകളില്‍ പറഞ്ഞ ഈ യോഗാസനങ്ങളെല്ലാം തന്നെ ദഹനേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നവയാണ്. ഇവ നമ്മുടെ ദഹനവ്യവസ്ഥയുടെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. എങ്കിലും ഇവ ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതാണ്. അതിന് ശേഷം മാത്രം ചെയ്യുക.

Story first published: Monday, February 27, 2023, 15:37 [IST]
X
Desktop Bottom Promotion