Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ശരീരവണ്ണം കുറക്കാന്‍ ഉത്തമം വേനല്‍ക്കാലം; ഭക്ഷണശീലം ഇങ്ങനെ മാറ്റൂ
നിങ്ങള്‍ അമിതവണ്ണത്താല്‍ വിഷമിക്കുന്നവരാണോ? ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവരാണോ? എങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ഈ സീസണാണ് ഏറ്റവും നല്ലത്. കത്തുന്ന വേനല്‍ക്കാലമാണ് ഇപ്പോള്‍. വേനല്‍ക്കാലത്ത് നിങ്ങള്‍ ശൈത്യകാലത്തേക്കാള്‍ കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതല്‍ സജീവമായിരിക്കുകയും ചെയ്യുന്നു. ഈ സീസണില്‍, നിങ്ങള്‍ക്ക് അതിരാവിലെ ഉണര്‍ന്ന് പ്രഭാത നടത്താം. അതുപോലെ തന്നെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാനും സാധിക്കും. ശരീരഭാരം കുറയ്ക്കാന്‍, നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വേനല്‍ക്കാല സീസണില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ അത്തരം ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പിന്റെ അളവ് കുറയുകയും ശരീരത്തിന് ധാരാളം ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ശരീരഭാരം നിയന്ത്രിക്കാന്‍ ഈ ഭക്ഷണശീലം പാലിച്ചാല്‍ മതി. തടി കുറക്കാനായി നിങ്ങളുടെ ഭക്ഷണശീലം ഇങ്ങനെ മാറ്റിയെടുക്കൂ.

പ്രഭാതഭക്ഷണത്തിന്
വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കുക എന്നതാവണം ലക്ഷ്യം. നിങ്ങളുടെ പ്രഭാത ഭക്ഷണത്തില്‍ മാമ്പഴ ജ്യൂസ് അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് പോലുള്ള പഴച്ചാറുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഓട്സ്, കഞ്ഞി, സേമിയ എന്നിവ പ്രഭാതഭക്ഷണമാക്കാന്‍ ഉത്തമമാണ്. ഒരു ബ്രഞ്ച് ഭക്ഷണമായി പച്ചക്കറി കറിയും റോട്ടിയും നല്ലതാണ്. ബെറികള്‍ പോലുള്ളവയും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഉച്ചഭക്ഷണത്തിന്
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ഉച്ചഭക്ഷണം എണ്ണരഹിതമായി കഴിക്കണം. കറി അല്ലെങ്കില്‍ ഉണങ്ങിയ ഡ്രൈ പച്ചക്കറി ഉപയോഗിച്ച് ചപ്പാത്തി, റൊട്ടി എന്നിവ കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിനു മറ്റൊരു പ്രധാന ഭാഗം പയറാണ്. പയറുകളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ സസ്യാഹാരികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണമാണിത്. ഉച്ചഭക്ഷണത്തിന് ശേഷമോ ഉച്ചഭക്ഷണമായോ നിങ്ങള്‍ക്ക് പഴങ്ങളും കഴിക്കാം.

ഉച്ചഭക്ഷണത്തിന്
ഒരു മിഡ്ഡേ ലഘുഭക്ഷണത്തിനുള്ള നല്ലൊരു ഓപ്ഷന് വെള്ളരി പോലുള്ള അസംസ്കൃത പച്ചക്കറികളാണ്, അത് ശരീരത്തെ തണുപ്പിക്കുക്കയും ജലാംശം നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തെ ചൂടില്‍ ജലാംശത്തോടെ നിലനിര്‍ത്തുന്നതിന് ഉച്ചഭക്ഷണത്തില്‍ ഒരു ജ്യൂസോ മറ്റു പാനീയങ്ങളോ ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്.

അത്താഴത്തിന്
വേനല്‍ക്കാലത്ത് ലഭ്യമായ സൂപ്പര്‍ ഹൈഡ്രേറ്റിംഗ് പച്ചക്കറികളാണ് ചുരയ്ക്ക, അമരയ്ക്ക എന്നിവ. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്താഴത്തിന് ഈ പച്ചക്കറികളും ചേര്‍ക്കണം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേനല്‍ക്കാലത്ത് ചില ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയും വേണം.

പ്രഭാതഭക്ഷണത്തില്‍ ഇവ വേണ്ട
നിങ്ങള്‍ ദിവസം മുഴുവന്‍ വെയിലില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ഒഴിവാക്കണം. അണ്ടിപ്പരിപ്പ്, നട്സ് പോലുള്ളവയും ഒരു നല്ല പ്രഭാതഭക്ഷണമായിരിക്കില്ല. നിങ്ങള്‍ പുറത്തായിരിക്കേണ്ടി വന്നാല്‍ ശരീര താപനില ഉയരാന്‍ കാരണമാകും. വേനലില്‍ രാവിലെ ഇഞ്ചി ചായ കഴിക്കുന്നതും നെഞ്ചെരിച്ചിലിന് കാരണമാകും.

ഉച്ചഭക്ഷണത്തില്‍ ഇവ വേണ്ട
ഉച്ചഭക്ഷണ സമയത്ത് എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം നിങ്ങള്‍ ഒഴിവാക്കണം, കാരണം ഇത് നിങ്ങള്‍ക്ക് ആലസ്യവും ഉറക്കവും ഉണ്ടാക്കും. വേനലില്‍ നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ചൂടാക്കുമെന്നതിനാല് നിങ്ങള്‍ ജങ്ക് ഫുഡുകളും ഉച്ചഭക്ഷണ സമയത്ത് ഒഴിവാക്കണം.

അത്താഴത്തിന് ഇവ വേണ്ട
നിങ്ങള്‍ ശരീരഭാരം കുറയ്ക്കുന്ന ഡയറ്റിലാണെങ്കില്‍ വേനല്‍ക്കാലത്ത് അത്താഴത്തിന് എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം കഴിക്കരുത്. കഫീന്‍ നിങ്ങളുടെ ഉറക്കത്തെ കുഴപ്പിക്കുമെന്നതിനാല്‍ അത്താഴത്തിന് ശേഷമോ അത്താഴത്തിനൊപ്പമോ ചായയോ കാപ്പിയോ കുടിക്കുന്നതും നിങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ അത്താഴം ലഘൂകരിക്കുന്നതും ആരോഗ്യകരമായ ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പ്രധാനമാണ്. തടി കുറയ്ക്കാന്‍ നിങ്ങള്‍ ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനോ മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ സംസാരിക്കുന്നതും ഉത്തമമായിരിക്കും.



Click it and Unblock the Notifications
