Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
കോവിഡ് കാലത്ത് സന്തോഷത്തോടെയിരിക്കാന്‍ ശീലിക്കേണ്ട കാര്യങ്ങള്‍
2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ കോവിഡ് 19 വൈറസ് ആദ്യമായി ഉയര്‍ന്നുവന്നപ്പോള്‍ അതിന്റെ ആഘാതം ഇത്ര വലുതായിരിക്കുമെന്ന് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. 2020ല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് പതിയെ കടന്നുകൂടി ഇന്ന് ഈ രോഗം ലോകമെമ്പാടും പടര്‍ന്നുപിടിച്ച സ്ഥിതിയായി. വൈറസിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് മൂന്നാമതൊരു ആഘാതത്തിനുള്ള കാലം വിദൂരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരവധി ജനിതകമാറ്റങ്ങള്ക്ക് വിധേയമായ മാരക പ്രഹരശേഷിയുള്ള വൈറസാണ് ഇന്ന് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്.
ഭയം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ പലരെയും ഇതിനകം പിടികൂടിയിട്ടുണ്ടാകും. ചില സമയങ്ങളില്‍ പലര്‍ക്കും അനിശ്ചിതത്വം നേരിടേണ്ടിവരുന്നു. എന്നാല്‍, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ ഭയം അനുഭവിക്കുന്നത് സാധാരണമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ അംഗീകരിച്ചിട്ടുണ്ട്. 2020 ആദ്യം തുടങ്ങി ഇപ്പോള്‍ 2021 മധ്യത്തോടടുത്തിരിക്കുകയാണ്. പക്ഷേ ജീവിതം ഇപ്പോഴും സാധാരണ നിലയിലല്ല. വീട്ടില്‍ നിന്ന് ജോലിചെയ്യല്‍, തൊഴിലില്ലായ്മ, കുട്ടികളുടെ ഹോം-സ്കൂള്‍ വിദ്യാഭ്യാസം, മറ്റുള്ളവരെ കാണാതെയുള്ള ഇരിപ്പ് എന്നിവയൊക്കെ പലരിലും പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ സന്തോഷം ചെറിയതരത്തിലെങ്കിലും തിരികെ ലഭിക്കുന്നത് നല്ല കാര്യമല്ലേ? അതിനായുള്ള ചില വഴികള്‍ ഇതാ.

നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍ക്കുക
ഇത് നിങ്ങള്‍ക്കു മാത്രമാണ് മോശം സമയമെന്ന് ചിന്തിക്കാതിരിക്കുക. ഇത് നിങ്ങളുടെ തെറ്റല്ലെന്ന് അറിയാനും അംഗീകരിക്കാനും മനസിനെ പ്രാപ്തമാക്കുക. നിങ്ങളെപ്പോലെതന്നെ ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍, ഈ വിഷമഘട്ടം നിങ്ങള്‍ക്ക് മാത്രം സംഭവിച്ചതാണെന്നുള്ള ചിന്ത മനസില്‍ നിന്ന് കളയുക.

ഈ കാലവും കടന്നുപോകും
നിലവിലെ ഈ സ്ഥിതി എല്ലാക്കാലവും ഇങ്ങനെയായിരിക്കില്ലെന്ന് ഓര്‍മ്മിക്കുക. ഒരുനാള്‍ ഇതും കടന്നുപോകും. നിരവധി മഹാമാരികളും ലോകമഹായുദ്ധങ്ങളും കടന്ന് ലോകം മുന്നേറിയിട്ടുണ്ട്. അതിനാല്‍ ഒരു പുത്തന്‍ പ്രതീക്ഷയുടെ നാളെ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന് മനസിലാക്കുക.

നല്ല ഉറക്കം നേടുക
സന്തോഷത്തെടയും ഉന്മേഷത്തോടെയുമിരിക്കാന്‍ നിങ്ങള്‍ക്ക് മികച്ച ഉറക്കം ആവശ്യമാണ്. പലരും ഇപ്പോള്‍ വീട്ടില്‍ തന്നെ തുടരുന്നവരായിരിക്കാം. അല്ലെങ്കില്‍ ക്വാറന്റെനില്‍ കഴിയുന്നവരായിരിക്കാം. അതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് വിശ്രമത്തിനുള്ളതാണെന്ന് മനസിലാക്കുക. വിഷമങ്ങളെക്കുറിച്ച് ആലോചിക്കാതെ നിങ്ങളുടെ സന്തോഷത്തിനായി വിശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

പഠനം തുടരുക
ഈ പകര്‍ച്ചവ്യാധി കാലത്ത് മിക്കയിടങ്ങളിലും പഠനം ഇപ്പോള്‍ ഓണ്‍ലൈനായാണ് നടന്നുവരുന്നത്. അതിനാല്‍, നിങ്ങളുടെ ഈ സമയം ഏതെങ്കിലും വിധത്തിലുള്ള പഠനത്തിനായി നീക്കിവയ്ക്കുക. കുട്ടികള്‍ക്ക് സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടായിരിക്കും. മുതിര്‍ന്നവര്‍ അത്തരത്തില്‍ നിങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരാന്‍ ശ്രമിക്കുക. ഒരു പുതിയ ഭാഷ പഠിക്കാം അല്ലെങ്കില്‍ യുട്യൂബ് വീഡിയോകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് മനസിലാക്കാം.

ധ്യാനം
ധ്യാനം പരിശീലിക്കുന്നതിലൂടെ കൂടുതല്‍ കാലം നിങ്ങള്‍ക്ക് ശാന്തവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ഇതിനായി നിങ്ങള്‍ക്ക് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. വീട്ടില്‍ ശാന്തവും സമാധാനവുമായ ഒരു സ്ഥലം കണ്ടെത്തി ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് ധ്യാനം പരിശീലിക്കാവുന്നതാണ്. നിങ്ങളുടെ നാഡീ സമുച്ചയം ശക്തിപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും.

നന്ദിയുള്ളവരായിരിക്കുക
ലോകം ഇന്ന് ഒരു കഠിനമായ അവസ്ഥയിലായിരിക്കാം. എന്നാല്‍ നിങ്ങളുടെ തലയ്ക്ക് മുകളില്‍ ഒരു മേല്ക്കൂരയുണ്ട്. അതിജീവിക്കാന്‍ സഹായിക്കുന്ന അറിവ് നിങ്ങള്‍ക്കുണ്ട്. ജീവിതം മങ്ങിയതായി തോന്നുമ്പോഴും, നന്ദിയുള്ളവരായിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട്, ആരോഗ്യം, കുടുംബം, സുഹൃത്തുക്കള്‍, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം നിങ്ങള്‍ക്കായി ഉണ്ട്. നിങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത അനേകലക്ഷം പേര് ഈ ലോകത്തുണ്ടെന്ന് ചിന്തിക്കുക. നിങ്ങളുടെ സൗകര്യങ്ങളില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കുക. ഈ ചിന്ത മികച്ച അനുഭവം നേടാന്‍ നിങ്ങളെ സഹായിക്കും.

വ്യായാമം
ഇതിനകം തന്നെ ഓരോരുത്തരുടെയും ദിനചര്യയുടെ ഭാഗമായിരിക്കേണ്ട ഒന്നാണ് വ്യായാമം. ശാരീരിക നേട്ടങ്ങള്‍ക്ക് പുറമെ, വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളില്‍ പോസിറ്റീവ് വികാരങ്ങള്‍ നിറയ്ക്കുന്നു. നിങ്ങളുടെ ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും പ്ലാനുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. ദിവസവും വ്യായാമത്തിനായി ഒരു നിശ്ചിത സമയം നീക്കിവയ്ക്കുക.

ഒരു ഹോബി തിരഞ്ഞെടുക്കുക
പൂന്തോട്ടപരിപാലനം, പാചകം, വായന, കളികള്‍.. എന്തുമാകാം. നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന എന്തെങ്കിലും ഹോബികള്‍ തിരഞ്ഞെടുക്കുക. 10 വര്‍ഷം മുമ്പ് നിങ്ങള്‍ വായിച്ച അതേ പുസ്തകം ഒരുതവണ കൂടി സന്തോഷത്തോടെ വായിക്കുക. വീട്ടില്‍ ഒരു മികച്ച പൂന്തോട്ടം തയാറാക്കുക. അങ്ങനെ പലപല കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഈ മഹാമാരിക്കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ചെയ്യാവുന്നതാണ്. ഹോബികളിലൂടെ നിങ്ങള്‍ക്ക് മാനസിക സന്തോഷം നേടാന്‍ സാധിക്കും.

എല്ലാവരുമായും അടുപ്പം സൂക്ഷിക്കുക
ലോക്ഡൗണും കര്ഫ്യൂവുമൊക്കെയായി പലര്‍ക്കും വീട്ടില്‍ തന്നെ തുടരേണ്ടതിനാല്‍ ഓണ്‍ലൈന്‍ വഴി നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുക. നിങ്ങള്‍ക്ക് വീഡിയോ കോളുകള്‍ വിളിക്കാം അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ചാറ്റുചെയ്യാം. നിങ്ങളുടെ ബന്ധങ്ങള്‍ കഴിയുന്നത്ര നിലനിര്‍ത്താന്‍ ഈ സമയത്ത് ശ്രമിക്കുക.



Click it and Unblock the Notifications