Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് കോവിഡ് വന്നാല്‍ ലക്ഷണം ഇതാണ്
കോവിഡിന്റെ ഭീകരത ഇതുവരെ അവസാനിച്ചിട്ടില്ല. അടുത്ത മാസം തന്നെ ഒരു മൂന്നാം തരംഗം വന്നേക്കാം എന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍ ഇപ്പോഴുള്ളത്. കോവിഡില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് വാക്സിനുകള്‍. അടുത്ത തരംഗത്തെ ചെറുക്കാന്‍ കോവിഡ് വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും, ഇതിനകം തന്നെ കോവിഡ് വാക്സിന് കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ളവരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. കാരണം, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും വൈറസ് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
എന്നാല്‍, വൈറസിനെതിരെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കാത്തവരില്‍ നിന്ന് വ്യത്യസ്തമായി അണുബാധയുടെ കാഠിന്യം കുറവായിരിക്കും. അപകടസാധ്യത, ആഘാതം, തീവ്രത അല്ലെങ്കില്‍ മരണസാധ്യത എന്നിവയില്‍ വലിയ വ്യത്യാസമുള്ളതിനാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍, കുത്തിവയ്പ് എടുക്കാത്തവരെക്കാള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ അവസ്ഥയില്‍ ഡെല്‍റ്റ, കാപ്പ, ആല്‍ഫ, ഗാമ പോലുള്ള കോവിഡ് വകഭേദങ്ങള്‍ ഏറെ മാരകമായവയാണ്. വാക്സിനെടുത്തവര്‍ക്ക് പോലും ഇത്തരം വകഭേദങ്ങള്‍ ഒരു ഭീഷണിയാണ്.

വാക്സിന് എടുത്തവരിലും കോവിഡ് ലക്ഷണങ്ങള്‍
പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ആളുകളിലും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് (സിഡിസി) പ്രിവന്‍ഷന്‍ പറയുന്നത്, കോവിഡ് സംബന്ധമായ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും, പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആളുകള്‍ക്ക് കോവിഡ് -19 അണുബാധയുണ്ടെന്ന് സംശയിച്ചാല്‍ മൂന്നോ അഞ്ചോ ദിവസത്തിനകം പരിശോധന നടത്തണം എന്നാണ്. യു.എസ് ഹെല്‍ത്ത് അതോറിറ്റിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം, പൂര്‍ണ്ണമായി വാക്സിനേഷന് ലഭിച്ച ആളുകളിലും കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിപ്പിച്ചേക്കാമെന്നാണ്. ഇന്ത്യയിലാണ് ഈ വകഭേദം ആദ്യം തിരിച്ചറിഞ്ഞത്.

വാക്സിന് എടുത്തവരില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ
കോവിഡ് ബാധയില്‍ നിന്ന് മുക്തരായ ആളുകളില്‍ പ്രതിരോധ കുത്തിവയ്പ്പ് ശക്തമായ സംരക്ഷണം നല്‍കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് സി.ഡി.സി പറയുന്നു. പക്ഷേ പുതിയ ഡാറ്റ കാണിക്കുന്നത് കുത്തിവയ്പ് എടുത്തവരില്‍ പോലും ഡെല്‍റ്റ വകഭേദം ബാധിക്കുമെന്നാണ്. എന്നാല്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ആളുകള്‍ക്ക് ഗുരുതരമായ രോഗലക്ഷണങ്ങളും അപകടസാധ്യതയും കുറയുന്നുവെന്നതും ശ്രദ്ധേയമാണ്.
Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ലക്ഷണങ്ങള്‍ ഇതാണ്
പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളിലെ കോവിഡ് ലക്ഷണങ്ങള്‍ കുത്തിവയ്പ് എടുക്കാത്ത വ്യക്തികളേക്കാള്‍ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, അവ അവഗണിക്കരുത്. യു.കെ ആസ്ഥാനമായുള്ള സോ സിംപ്റ്റം സ്റ്റഡി ആപ്പ് നടത്തിയ ഒരു പഠനമനുസരിച്ച്, വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ആളുകളില്‍ കോവിഡിന്റെ ഈ ലക്ഷണങ്ങള്‍ കണ്ടെത്തി:
* തലവേദന
* തുമ്മല്‍
* മൂക്കൊലിപ്പ്
* തൊണ്ടവേദന
* മണം നഷ്ടപ്പെടല്‍

ലക്ഷണങ്ങള്‍ കുറവ്
സി.ഡി.സിയുടെ അഭിപ്രായത്തില്‍, പൂര്‍ണ്ണമായി വാക്സിനേഷന് ലഭിച്ച വ്യക്തികള്‍ക്ക് കോവിഡില്‍ നിന്ന് ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത് വളരെ അപൂര്‍വമാണെന്നാണ്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ആളുകള്‍ ആശുപത്രി പ്രവേശനത്തിനോ മരണത്തിനോ ഉള്ള സാധ്യത കുറവാണ്. കഴിഞ്ഞ മെയ് മാസത്തില്‍ സി.ഡി.സി അഭിപ്രായപ്പെട്ടത്, വാക്സിന് എടുത്ത ആളുകള്‍ക്ക് ഗുരുതരമായ രോഗസാധ്യത വളരെ കുറവാണെന്നും വൈറസ് ബാധ സംശയിച്ചാല്‍ മിക്ക കേസുകളിലും പരിശോധന ആവശ്യമില്ലെന്നുമാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ആളുകള്‍ മറ്റുള്ളവരിലേക്ക് അണുബാധ പടര്‍ത്താന്‍ സാധ്യതയില്ല എന്ന ചിന്തയാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍, കൂടുതല്‍ പകര്‍ച്ചവ്യാധിയായ ഡെല്‍റ്റ വകഭേദം കാരണം ആ മാര്‍ഗ്ഗനിര്‍ദ്ദേശം മാറ്റുകയാണെന്ന് ഏജന്‍സി പറയുന്നു.
Most read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

ഡെല്‍റ്റ എന്ന വില്ലന്‍
അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച്, ഡെല്‍റ്റ വകഭേദം ബാധിച്ച ഒരു വ്യക്തിയുടെ വൈറസിന്റെ അളവ് വൈറസിന്റെ യഥാര്‍ത്ഥ വകഭേദം ബാധിച്ച ആളുകളില്‍ കാണുന്നതിനേക്കാള്‍ ആയിരം മടങ്ങ് കൂടുതലാണെന്നാണ്. വാക്സിനുകള്‍ 90 ശതമാനത്തിലധികം ഗുരുതരമായ രോഗങ്ങളെ തടയുന്നു, പക്ഷേ അണുബാധ തടയുന്നതില്‍ പൂര്‍ണമായി ഫലപ്രദമല്ലെന്ന് പഠനം സൂചിപ്പിച്ചു. അതിനാല്‍, കുത്തിവയ്പ്പ് എടുത്താലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്.

ശ്രദ്ധിക്കാന്‍
പൂര്‍ണമായി കുത്തിവയ്പ് എടുത്ത ആളുകളും വൈറസിനെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വൈറസിനെതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുക. സാമൂഹിക അകലം പാലിക്കുന്നതിനു പുറമേ, പതിവായി മാസ്ക് ധരിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും ചെയ്യേണ്ടതാണ്.



Click it and Unblock the Notifications
