Latest Updates
-
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം
ഉത്കടാസനം സ്ഥിരമാക്കാം: സ്റ്റാമിന കൂട്ടാം ഒപ്പം അടിവയറും ഒതുക്കാം
യോഗ എന്തായാലും ചെയ്യുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ശാരീരികമായും മാനസികമായും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് യോഗ എന്ന കാര്യത്തില്‍ സംശയം വേണ്ട. യോഗ നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ അത്രത്തോളം തന്നെ ഗുണം ചെയ്യുന്നതാണ്. എല്ലാ ദിവസവും യോഗ ശീലമാക്കുന്നത് മാനസികാരോഗ്യം ഉയര്‍ത്തുകയും ആരോഗ്യ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കുകയും ചെയ്യുന്നു.

ഇന്ന് ഉത്കടാസനം ചെയ്യേണ്ടത് എങ്ങനെയെന്നും ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചുമാണ് ലേഖനം. ഇന്നത്തെ ലേഖനത്തില്‍ ഉത്കടാസനം അഥവാ ചെയര്‍ പോസ് കൊണ്ടുണ്ടാവുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം.
ഉത്കടാസനം അഥവാ ചെയര്പോസ്

ഉത്കടാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. തുടക്കക്കാര്‍ക്ക് വരെ ധാരാളം ഗുണങ്ങള്‍ നല്കുന്ന ഉത്കടാസനം ദിവസവും ചെയ്യാനുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം നിവര്‍ന്ന് നില്‍ക്കുകയ പതുക്കെ കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തുക. അതിന് ശേഷം കസേരയില്‍ ഇരിക്കുന്നത് പോലെ കാലുകളുടെ രണ്ട് മുട്ടുകളും മടക്കുക. നിങ്ങള്‍ ഇരിക്കുമ്പോള്‍ പുറംഭാഗം പൂര്‍ണമായും നിവര്‍ന്ന് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കുറച്ച് സമയം നിന്നതിന് ശേഷം വീണ്ടും ആവര്‍ത്തിക്കുക.. ദിവസവും ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാം
ശരീരത്തിന് ബാലന്‍സ്

പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ശരീരത്തിന് ബാലന്‍സ് ഇല്ലാത്തത്. ഇതിന് പരിഹാരം കാണുന്നതിനും ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഉത്കടാസനം സഹായിക്കുന്നു. നിലതെറ്റി വീഴാന്‍ പോവുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച പരിഹാരമാണ് ഉത്കടാസനം. ഏതൊരു തുടക്കക്കാര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ഉത്കടാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ ചെയര്‍ പോസ് എന്നും പറയുന്നുണ്ട്.
സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ചെയര്‍ പോസ് അഥവാ ഉത്കടാസനം. കാരണം ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കൂടുതല്‍ നേരം ഇതേ പോസില്‍ നില്‍ക്കുന്നതിനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ശരീരത്തിന്റെ താഴ്ഭാഗത്തെ ബാലന്‍സോടെ നിലനിര്‍ത്തുന്നതില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ഉത്കടാസനം. അടിവയറ്റിലെ കൊഴുപ്പ് കുറക്കുന്നതിനും ഉത്കടാസനം സഹായിക്കുന്നു. അടിവയറ്റിലെ കൊഴുപ്പ് ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നമുക്ക് ഉത്കടാസനം ചെയ്യാവുന്നതാണ്.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്കടാസനം മികച്ചതാണ്. ഇത് ശരീരത്തിന്റെ താഴ്ഭാഗത്തേക്കും മുകള്‍ ഭാഗത്തേക്കും ഒരുപോലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചെയര്‍ പോസില്‍ നില്ക്കുമ്പോള് തന്നെ അത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഈ ഒരു അവസ്ഥയില്‍ അത് നിങ്ങളുടെ ശരീരത്തിലേക്കുള്ള രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു.
ശ്വാസോച്ഛ്വാസം ആരോഗ്യകരമാവുന്നു

നിങ്ങളുടെ ശ്വാസോച്ഛ്വോസം ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു. കാരണം ചെയര്‍ പോസ് അഥവാ ഉത്കടാസനത്തില് ഇരിക്കുമ്പോള്‍ നിങ്ങളുടെ നെഞ്ച് തുറക്കപ്പെടുകയും ശ്വാസമെടുക്കുന്ന അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശ്വാസകോശം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ഇതോടൊപ്പം ഏകാഗ്രതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. കാലുകളുടെ കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഉത്കടാസനം.
ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ ആദ്യമായി ഉത്കടാസനം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഉത്കടാസനത്തില് നില്ക്കുമ്പോള് കാല് നിലത്ത് ഉറപ്പിച്ച് നിര്‍ത്തണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ബാലന്‍സ് നഷ്ടപ്പെടുന്നു. ഇത് മാത്രമല്ല ശരീരഭാരം മൊത്തം നിങ്ങളുടെ ഉപ്പൂറ്റിയിലാണ് വരുന്നത്. ഇത് കൂടാതെ തലയും നട്ടെല്ലും കൃത്യമായ പോസ്ച്ചറില്‍ ആയിരിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് നിങ്ങളില്‍ വേദനുണ്ടാക്കുന്നു. കൂടാതെ നോട്ടം കൃത്യമായിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരു യോഗ ടീച്ചറിന് കൃത്യമായി പറഞ്ഞ് തരാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












