Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പാര്‍ശ്വകോണാസനം: എണ്ണിയാലൊടുങ്ങാത്ത ഗുണം: കാല് മുതല്‍ തലവരെ കരുത്ത്
യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ യോഗയിലേക്ക് തിരിയുന്നത് തന്നെ കൊവിഡ് എന്ന മഹാമാരിക്ക് ശേഷമാണ്. കാരണം അത്രയേറെ ശാരീരികമായും മാനസികമായും ആരോഗ്യം നല്‍കുന്നതാണ് യോഗ എന്നത് തന്നെ കാര്യം. യോഗ നിങ്ങള്‍ക്ക് രോഗശാന്തി നല്‍കുകയും ആരോഗ്യത്തോടെ നിങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്നു. ആര്‍ക്ക് വേണമെങ്കിലും പ്രായഭേദമന്യേ യോഗ ചെയ്യാവുന്നതാണ്. നിങ്ങളുടെ വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ യോഗ പരിശീലിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗയില്‍ ചെയ്യുന്ന ഓരോ ആസനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ന് പാര്‍ശ്വകോണാസനം എപ്രകാരം ചെയ്യാം എന്നും ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നുള്ളതുമാണ് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് എപ്രകാരം ചെയ്യാം എന്നതാണ് പലരേയും അലട്ടുന്ന ചോദ്യം. ശരീരത്തിന്റെ ആംഗിള്‍ പൊസിഷനില്‍ നിന്ന് കൊണ്ടാണ് പാര്‍ശ്വകോണാസനം ചെയ്യുന്നത്. ഇത് എപ്രകാരം ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. മാത്രമല്ല പാര്‍ശ്വകോണാസനം ചെയ്യുമ്പോള്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

എപ്രകാരം ചെയ്യാം?
എപ്രകാരം പാര്‍ശ്വകോണാസനം ചെയ്യാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം തഡാസനത്തില് നില്ക്കേണ്ടതാണ്. ശേഷം ദീര്‍ഘശ്വാസം എടുത്ത് പാദങ്ങള്‍ ഏകദേശം ഒരടി അകലത്തില്‍ വെക്കുക. പിന്നീട് വലത് കാല് 90ഡ്രിയിലിലും ഇടത് കാല് 60 ഡിഗ്രിയിലും വലത് വശത്തേക്ക് തിരിച്ച് വെക്കുക. ശേഷം നിങ്ങളുടെ തുടഭാഗവും ഉപ്പൂറ്റി ഭാഗവും വലത് കോണിലേക്ക് മാറുന്നത് വരെ വലത് കാല് മുട്ട് വളച്ച് ചിത്രത്തില്‍ കാണുന്നത് പോലെ തറക്ക് സമാന്തരമായി വെക്കുക. നെഞ്ചിന്റെ ഭാഗം വിടര്‍ത്തി ഇടത് കൈ തലക്ക് മുകളില്‍ ഉയര്‍ത്തി പിടിക്കുക. ശേഷം വലത് കാല് തറയില്‍ ഉറപ്പിച്ച് നിര്‍ത്തി ഇടത് കാല് നീട്ടി വെക്കുക. നട്ടെല്ല് നേരേയായിരിക്കണം. വലത് ഭാഗത്തേക്ക് അല്പം ചരിയുക. ഇത് അല്പ സെക്കന്റുകള്‍ തുടരുക. അതിന് ശേഷം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക. അതിന് ശേഷം ഇടത് ഭാഗത്തും ഇതേ രീതി ആരംഭിക്കുക. എന്തൊക്കെയാണ് പാര്‍ശ്വകോണാസനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു
പാര്‍ശ്വകോണാസനം ചെയ്യുന്നതിലൂടെ അത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ല്, അരക്കെട്ട്, ഇടുപ്പ്, പുറം ഭാഗം എന്നീ ഭാഗങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുകയും ഈ ഭാഗങ്ങളിലെ വേദനകള്‍ കുറയുകയും ചെയ്യുന്നു. ഇത് കൂടാതെ ഓരോ സ്ട്രെച്ചും ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഇവര്‍ക്ക് എന്തുകൊണ്ടും കൈകാലുകള്‍ക്ക് സ്ട്രെച്ച് നല്കുന്ന ആസനമാണ് പാര്‍ശ്വകോണാസനം.

നടുവേദനയ്ക്ക് പരിഹാരം കാണാം
നടുവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാര്‍ശ്വകോണാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും നടുവേദനയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലും താഴ്ഭാഗവും വേദനയില്ലാതാക്കുകയും ഉറപ്പ് നല്‍കുകയും ചെയ്യുന്നു. പാര്‍ശ്വകോണാസനം പതിവായി പരിശീലിക്കുന്നത് നിങ്ങളുടെ ശരീരനില മെച്ചപ്പെടുത്തുകയും നടുവേദന കുറയ്ക്കുകയും ചെയ്യുന്നു എന്നതില്‍ സംശയം വേണ്ട. ഈ ആസനം നിങ്ങളുടെ നടുവേദനയെ സുഖപ്പെടുത്തുന്നില്ല എങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വയറിന്റെ ആരോഗ്യം
വയറിന്റെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് പാര്‍ശ്വകോണാസനം. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇതിലൂടെ ഉദരഭാഗത്തെ അവയവങ്ങള്‍ക്ക് മസ്സാജ് ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയുടെ ആദ്യ ത്രിമാസത്തില്‍ സാധാരണയായി കാണപ്പെടുന്ന മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ക്ക് ഈ ആസനം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ നിങ്ങള്‍ പാര്‍ശ്വകോണാസനം പരിശീലിക്കുന്നതിന് മുന്‍പ് ദൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്.

ശ്വാസകോശത്തിന്റെ ആരോഗ്യം
ശ്വാസകോശത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും പാര്‍ശ്വകോണാസനം മികച്ചതാണ്. ഇത് നിങ്ങളുടെ നെഞ്ചും ശ്വാസകോശവും വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശ്വാസോച്ഛ്വാസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ശ്വാസമെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പാര്‍ശ്വകോണാസനം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യ സംരക്ഷണം മികച്ചതായി മാറുന്നു എന്നുള്ളതാണ് സത്യം.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
പാര്‍ശ്വകോണാസനം ചെയ്യുമ്പോള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഉയര്‍ന്നതോ അല്ലെങ്കില്‍ താഴ്ന്നതോ ആയ രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഇവര്‍ ഇത്തരം യോഗാസനങ്ങള്‍ പരിശീലിക്കരുത്. കൂടാതെ നിങ്ങള്‍ക്ക് കാല്‍മുട്ടുകളില്‍ പരിക്കോ വേദനയോ ഉണ്ടെങ്കില്‍ നിങ്ങള്‍ പാര്‍ശ്വകോണാസനം പരിശീലിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തലവേദന, മൈഗ്രേയ്ന്, കഴുത്തിന് എന്തെങ്കിലും തരത്തിലുള്ള പരിക്കുകള്‍ ഉള്ളവരെങ്കിലും ഇത്തരം യോഗാസനങ്ങള്‍ പരിശീലിക്കരുത്. ഇത് തലകറക്കത്തിന് കാരണമായേക്കാം. മാത്രമല്ല ഗര്‍ഭിണികള്‍ ഇത്തരം യോഗാസനങ്ങള്‍ ചെയ്യുമ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. നല്ലൊരു യോഗാചാര്യന്റെ നേതൃത്വത്തില്‍ വേണം ഇത് ചെയ്യുന്നതിന്.



Click it and Unblock the Notifications