Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കാകാസനത്തില്‍ പോവാത്ത വേദനയില്ല, കുടവയറും ശൂന്യം
യോഗ എന്നത് ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ മാനസികാരോഗ്യത്തിനും സഹായിക്കുന്നുണ്ട് യോഗ. യോഗ ദിനവും ചെയ്യുന്നതിലൂടെ അത് നിങ്ങളില്‍ പുത്തനുണര്‍വ്വും ഉന്‍മേഷവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ കൈകള്‍ക്ക് ബലവും കരുത്തും നല്‍കുന്നതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. നിളുടെ ശരീര ഭാരം എങ്ങനെ കുറക്കണം എന്ന് അറിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് കാകാസനം എന്നതാണ് സത്യം. നിങ്ങള്‍ക്ക് ശരീരത്തിന്റെ ഭാരം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

കാകാസനം ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യുന്നതാണെങ്കിലും ഇത് എങ്ങനെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാവില്ല. പ്രത്യേകിച്ച് ആദ്യമായി യോഗ ചെയ്യുന്നവര്‍ക്ക് എപ്പോഴും ഒരു ബാലികേറാ മല തന്നെയായിരിക്കും ഈ യോഗാസനം. നിങ്ങളുടെ ഭാരം കുറക്കുന്നതിനും ശരീരത്തിനെ കൈകളില്‍ ബാലന്‍സ് ചെയ്യുന്നതിനും നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് കാകാസനം. ഇതെങ്ങനെ ചെയ്യാം എന്നും എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

ഗുണങ്ങള്‍
കാകാസനം ചെയ്യുന്നതിലൂടെ അതിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് കാകാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കൈകള്‍ക്കും കൈത്തണ്ടക്കും വയറിനും ബലവും ശക്തിയും നല്‍കുന്നു. ഇത് ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ശരീരം ബാലന്‍സ് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നു കാകാസനം. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും മറ്റ് പോസുകള്‍ എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇനി കാകാസനം എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം.

കാകാസനം ചെയ്യേണ്ടത്
കാകാസനം ഘട്ടം ഘട്ടമായാണ് ചെയ്യേണ്ടത്. ഇത് ചെയ്യുന്നതിന് ആദ്യം നിങ്ങള്‍ മൗണ്ടന്‍ പോസില്‍ നില്‍ക്കുക എന്നതാണ്. അതിന് ശേഷം കൃത്യമായ രീതിയില്‍ ശ്വാസോച്ഛ്വാസം എടുക്കുക. ശേഷം കാല്‍മുട്ടുകള്‍ വളക്കുന്നതിന് ശ്രമിക്കുക. ശേഷം നിങ്ങളുടെ കൈപ്പത്തികള്‍ തറയില്‍ ഉറപ്പിച്ച് വെക്കുക. പതിയെ കൈകളില്‍ ശരീരത്തിന്റെ മൊത്തം ബാലന്‍സ് നല്‍കുക. കാലുകള്‍ ഒരടി അകലത്തില്‍ വേണം വെക്കുന്നതിന്. പിന്നീട് കാല്‍മുട്ടുകള്‍ പതിയെ പൊന്തിക്കുന്നതിന് ശ്രദ്ധിക്കുക. കൈകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുമ്പോള്‍ തല ഉയര്‍ത്തി നേരെ വെക്കുന്നതിന് ശ്രദ്ധിക്കണം. ശരീരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പതിയെ ശ്വാസോച്ഛ്വാസം ചെയ്യുക.

വരാവുന്ന തെറ്റുകള്‍
നിങ്ങള്‍ കാകാസനം ചെയ്യുമ്പോള്‍ ചില തെറ്റുകള്‍ വരുന്നതിനുള്ള സാധ്യത ഏറെയാണ്. അ് എന്താണെന്നത് ആദ്യം മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ ഇത്തരം തെറ്റുകളെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും. കൈകള്‍ ഇരുവശത്തേക്കും വെക്കുമ്പോള്‍ മുട്ടുകള്‍ വിറക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് തോളിലേക്കും കൈത്തണ്ടയിലേക്കും വേദന വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. മൂന്ന് മിനിറ്റെങ്കിലും ഈ പോസില്‍ തുടരുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരഭാരം കുറക്കുന്നതൊടൊപ്പം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

കാലുകള്‍ ഉയര്‍ത്തുമ്പോള്‍
നിങ്ങളുടെ കാലുകള്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ കാല്‍ ഉയര്‍ത്തുന്നതിലേക്ക് ആയിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശ്രദ്ധ കുറക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കാലുകളുടെ ഭാരം കൂടി ഒരിക്കലും കൈകളില്‍ ഉയര്‍ത്താന്‍ ശ്രമിക്കരുത്. ഇത് പേശികളില്‍ വേദന വര്‍ദ്ധിപ്പിക്കുന്നു. ഇതേടൊപ്പം നോട്ടവും ശ്രദ്ധിക്കണം. ഒരിക്കലും കഴുത്ത് താഴ്ത്തി വെക്കരുത്. തല ഉയര്‍ത്തി തന്നെ വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ബാലന്‍സ് നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് അതീവ ശ്രദ്ധ വേണം.

കൈകളില്‍ ഭാരം ക്രമീകരിക്കേണ്ടത്
നിങ്ങളുടെ കൈകളില്‍ ഭാരം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഈ പോസ് ചെയ്യുന്നതിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്നത് ഭാരത്തെ കൈകളിലേക്ക് എങ്ങനെ നിയന്ത്രിക്കണം എന്നതാണ്. കൈകളില്‍ഭാരം വെക്കുന്നതിലൂടെ നിങ്ങളുടെ കൈകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു. എന്നാല്‍ മുട്ടുകള്‍ വിറപ്പിക്കുകയോ വേദനയയെ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കൃത്യമായ രീതിയില്‍ വേണം ശരീരഭാരം കൈകളില്‍ ക്രമീകരിക്കുന്നതിന്.
most read:വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്



Click it and Unblock the Notifications