Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
നട്ടെല്ലിന്റെ കരുത്തിനോടൊപ്പം ശരീരത്തിന് സ്റ്റാമിനയും നല്‍കും യോഗാസനങ്ങള്‍
യോഗ ശരീരത്തിനും മനസ്സിനും നല്കുന്ന ഗുണങ്ങള്‍ എത്രത്തോളം വലുതാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെയാണ് പല ആളുകളും യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെയും ആയുസ്സോടെയും ജീവിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് യോഗ. ഓരോ യോഗാസനത്തിനും ഓരോ ഗുണങ്ങളാണ് ഉള്ളത്. നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അതില്‍ തന്നെ നട്ടെല്ലിന്റെ ആരോഗ്യത്തിന് വേണ്ടിയും ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും സഹായിക്കുന്ന യോഗാസനങ്ങള്‍ ഉണ്ട്.

ഏതൊക്കെ യോഗാസനങ്ങളാണ് നിങ്ങളുടെ നട്ടെല്ലിന് സഹായിക്കുന്നത് എന്ന് നോക്കാം. ഇത് കൂടാതെ ശരീരത്തിന്റെ സ്റ്റാമിനയും ഇതിലൂടെ വര്‍ദ്ധിക്കുന്നു. ആരോഗ്യഗുണങ്ങളോടൊപ്പം ഉറക്കക്കുറവ്, ശരീരത്തിന് ബലക്കുറവ്, പേശികളുടെ അനാരോഗ്യം എന്നിവയെ എല്ലാം പരിഹരിക്കുന്നതിന് വേണ്ടിയും ചി യോഗാസനങ്ങള്‍ സഹായിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യം നല്കുന്ന യോഗാസനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നൗകാസനം
നൗകാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം വര്‍ദ്ദിപ്പിക്കുന്നു. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ മറികടക്കുകയും ശരീരത്തിന് ഉണ്ടാവുന്ന പല പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ ഭാഗത്തെ മസിലുകള്‍ക്ക് ശക്തി പകരുന്നതോടൊപ്പം തന്നെ സന്ധികള്‍ക്ക് വഴക്കം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അടിവയറിലെ പേശികളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കിഡ്നിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൈകള്‍, തുടകള്‍, തോളുകള്‍ എന്നീ പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ബാലാസനം
ബാലാസനം ചെയ്യുന്നത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം വളരെയധികം സമ്മര്ദ്ദരഹിതമാവുന്നു. അത് മാത്രമല്ല ശരീരത്തിന് മൊത്തത്തില്‍ വിശ്രമിക്കുന്നതിനുള്ള സമയം കൂടിയാണ് ബാലാസനം. പുരികങ്ങള്‍ക്ക് ഇടയില്‍ ഉള്ള വാഗസ് നാഡിയെ ഉത്തേജിപ്പിച്ച് ശരീരത്തിനെ കൂടുതല്‍ റിലാക്സ് ആക്കുന്നു. ഇത് കൂടാതെ നെഞ്ചിലെയും പുറകിലെയും തോളിലെയും പിരിമുറുക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ബാലാസനം. നിങ്ങള്‍ക്ക് വ്യായാമം ചെയ്യുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ബാലാസനം ചെയ്യാവുന്നതാണ്. ഇത് പുറം, ഇടുപ്പ്, തുടകള്‍, കണങ്കാല് എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍, വയറിന് അസ്വസ്ഥതയുള്ളവര്‍, കാല്‍മുട്ടിന് പരിക്കേറ്റവര്‍ ഒന്നും ബാലാസനം ചെയ്യരുത്.

സേതുബന്ധാസനം
ആരോഗ്യത്തിന്റെ കാര്യത്തില്‍ നിരവധി ഗുണങ്ങളാണ് സേതുബന്ധാസനം നല്‍കുന്നത്. ഇത് നിങ്ങളുടെ നട്ടെല്ല്, ഇടുപ്പ് എന്നീ ഭാഗങ്ങള്‍ക്ക് കരുത്തും ശരീരത്തിന് നല്ല സ്റ്റാമിനയും നല്കുന്നു. ഇത് കൂടാതെ കഴുത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് സേതുബന്ധാസനം. ഈ ആസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പുറം ഭാഗം, നിതംബം, ഹാംസ്ട്രിംഗ് എന്നിവ ശക്തിപ്പെടുത്തുക മാത്രമല്ല, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദം കുറച്ച് തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് സേതുബന്ധാസനം എന്നതില്‍ സംശയം വേണ്ട.

ഉസ്ട്രാസനം
ശരീരത്തിന് ഏറ്റവും കൂടുതല്‍ ഗുണപ്രദമായി മാറുന്ന ഒന്നാണ് ഉസ്ട്രാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരം വളരെ പെട്ടെന്ന് തന്നെ വഴക്കമുള്ളതായി മാറുന്നു. കൂടാതെ ഇടുപ്പിനപെ ശക്തിപ്പെടുത്തുന്നതും തോള്, പുറംഭാഗം എന്നിവക്ക് നല്ലതുപോലെ സ്ട്രെച്ച് നല്‍കുന്നതിനും ഉസ്ത്രാസനം സഹായിക്കുന്നു. ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഉസ്ത്രാസനം സഹായിക്കുന്നു. ഇത് അമിതവണ്ണത്തേയും വയറ്റിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നടുവേദന പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്തുന്നതിനും തുടയിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പദ്മാസനം
വളരെയധികം ഗുണം ചെയ്യുന്നതാണ് പത്മാസനം. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. പത്മാസനം നിങ്ങളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു. ഇടുപ്പിന്റെ ആരോഗ്യത്തിനും കരുത്തിനും നിങ്ങള്‍ക്ക് പത്മാസനത്തിനും സഹായിക്കുന്നു. ഇത് ശ്വസനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും മികച്ചതാണ്. നടുവേദന ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എന്തുകൊണ്ടും മികച്ചതാണ് പത്മാസനം. എന്നാല്‍ എന്ത് യോഗാസനം ചെയ്യുമ്പോഴും നിങ്ങള്‍ മികച്ച ഒരു യോഗാചാര്യന്റെ നേതൃത്വത്തില്‍ ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.



Click it and Unblock the Notifications