Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊഴുപ്പ് അടിഞ്ഞ് ചാടിയ വയറിന് പരിഹാരം; ശൈത്യകാലത്ത് തടി കുറക്കാന്‍ ചെയ്യേണ്ടത്

അനുചിതമായ ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നതും തെറ്റായ വ്യായാമശീലങ്ങളുമാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ സാധാരണയായി ചെയ്യുന്ന തെറ്റുകള്‍. ഇത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുക മാത്രമല്ല, ശരീരത്തിലേക്ക് കൂടുതല്‍ കൊഴുപ്പ് എത്തിക്കുകയും ചെയ്യുന്നു. ഒരു ശൈത്യകാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. തണുത്ത കാലാവസ്ഥ, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ പല വിധത്തില്‍ സ്വാധീനിക്കുന്നു.
ഈ സീസണില്‍ ആലസ്യം നമ്മെ പിടികൂടുന്നു. സൂര്യപ്രകാശം കുറയുന്നത് മൂലം ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നതും കുറയുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും തടി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ ശൈത്യകാലത്ത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറച്ച് തടി കുറയ്ക്കാനായി സഹായിക്കുന്ന ചില വഴികള്‍ ഇതാ.
ചെറുചൂടുള്ള വെള്ളം കുടിക്കുക
ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനുമായി നിങ്ങള്‍ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ശൈത്യകാലത്ത് മിക്കവരും വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നു. ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കത്തുന്ന ശേഷി കുറയ്ക്കുകയും ചെയ്യും. സാധാരണ വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ശൈത്യകാലത്ത് ചെറുചൂടുള്ള വെള്ളം കുടിക്കുക. ഇത് കൊഴുപ്പ് തകര്‍ത്ത് ശരീരത്തിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ശരീര താപനില നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ആരോഗ്യം നിലനിര്‍ത്താന്‍ ഒരു ചെറുനാരങ്ങാനീരും കുറച്ച് ഇഞ്ചിയും പുതിനയിലയും ചേര്‍ത്ത് ചെറുചൂടുള്ള പാനീയം കുടിക്കുക.
വീട്ടിനുള്ളില്‍ വ്യായാമം ചെയ്യുക
തണുത്ത ശൈത്യകാല പ്രഭാതത്തില്‍ മിക്കവര്‍ക്കും ആലസ്യം അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും നിങ്ങളെ വ്യായാമം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. തല്‍ഫലമായി നിങ്ങളുടെ ശരീരത്തില്‍ കലോറിയും കൊഴുപ്പും കൂടിവരുന്നു. ഈ പ്രശ്നത്തിനുള്ള ഒരു ലളിതമായ പരിഹാരം വീട്ടിനുള്ളില്‍ നിന്നുതന്നെ വ്യായാമം ചെയ്യുക എന്നതാണ്. ശൈത്യകാലത്ത് ജിമ്മില്‍ പോകാനോ പുറത്തിറങ്ങി നടക്കാനോ നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍, സജീവമായിരിക്കാനായി ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പരീക്ഷിക്കുക. സ്കിപ്പിംഗ് റോപ്പ്, സ്റ്റെയര്‍ വര്‍ക്ക്ഔട്ട്, എയ്റോബിക് വ്യായാമങ്ങള്‍ എന്നിവ ശൈത്യകാലത്ത് സജീവമായിരിക്കാനുള്ള മികച്ച മാര്‍ഗങ്ങളാണ്.
മധുരവും കാര്‍ബോഹൈഡ്രേറ്റും കുറയ്ക്കുക
ശരീരത്തിലെ വിറ്റാമിന്‍ ഡി, സെറോടോണിന്‍ എന്നിവയുടെ അളവ് കുറവായതിനാല്‍ ശൈത്യകാലത്ത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളിലേക്ക് നാം കൂടുതല്‍ ചായ്വ് കാണിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ശരീരഭാരം കൂട്ടാന്‍ കാരണമാകുന്ന ഒന്നാണ്. കൂണ്, പാലുല്‍പ്പന്നങ്ങള്‍, സാല്‍മണ്‍, മുട്ട, നട്സ്, വിത്തുകള്‍ തുടങ്ങിയ വിറ്റാമിന്‍ ഡിയും സെറോടോണിന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക. ക്വിനോവ, കോളിഫ്ളവര്‍, മധുരക്കിഴങ്ങ് തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
പുറത്തിറങ്ങുക
ശൈത്യകാലം നിങ്ങളുടെ മാനസികാവസ്ഥയെയും ഭക്ഷണ ശീലങ്ങളെയും ബാധിക്കും. നിങ്ങള്‍ ആലസ്യത്തിലായിരിക്കുമ്പോള് പൊതുവെ അനാരോഗ്യകരവും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഈ പ്രശ്നം മറികടക്കാനായി വീടിനു പുറത്ത് കുറച്ച് സമയം ചിലവഴിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. വാഴപ്പഴം, സിട്രസ് പഴങ്ങള്‍, ഓട്സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ പോലുള്ള മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.
ഭക്ഷണം ശ്രദ്ധിക്കുക
ഒരു ദിവസം മൂന്ന് തവണ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിനു പകരമായി ഇടവിട്ട് ഇടവിട്ട് ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുകയും ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. എന്നാല്‍, നിങ്ങളുടെ ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മിതമായ അളവില്‍ ഭക്ഷണം കഴിക്കുക.
പ്രോട്ടീനും ഫൈബറും
ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീനുകള്‍ ലീന്‍ പേശികള്‍ നിര്‍മ്മിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്താനും സഹായിക്കുന്നു. അതുപോലെ, നാരുകള്‍ അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് ലയിക്കാത്ത നാരുകള്‍, ദഹനം മെച്ചപ്പെടുത്താനും പ്രമേഹത്തിനും മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications