For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇര്‍ഫാന്‍ ഖാന്റെ മരണകാരണമായ വന്‍കുടല്‍ അണുബാധ

|

പ്രിയ താരങ്ങളുടെ വേര്‍പാട് എന്നും നമ്മള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിട്ടേ ഉള്ളൂ. പ്രത്യേകിച്ച് അകാലത്തില്‍ പൊലിഞ്ഞ് പോവുന്ന താരങ്ങള്‍ നമ്മുടെ മനസ്സില്‍ എപ്പോഴും ജീവിക്കുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിയാണ് ഇന്ന് മരണപ്പെട്ട പ്രമുഖ താരം ഇര്‍ഫാന്‍ഖാന്‍. വന്‍കുടല്‍ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നാണ് മരണപ്പെട്ടത്. എന്നാല്‍ എന്താണ് വന്‍കുടല്‍ അണുബാധ, ഇത് എങ്ങനെ മരണത്തിലേക്ക് നയക്കുന്നു, എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്താണ് ചികിത്സാ രീതികള്‍ ഇവയെല്ലാം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഈ ക്യാന്‍സറെല്ലാം ആണിനെ പേടിപ്പിക്കുംഈ ക്യാന്‍സറെല്ലാം ആണിനെ പേടിപ്പിക്കും

ഒരു വ്യക്തി അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ കൃത്യസമയത്ത് അല്ലാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ വയറ്റില്‍ രോഗം പിടിപെടും. ചിലപ്പോള്‍ ഭക്ഷണം വിഷലിപ്തമാവുകയും ഭക്ഷ്യവിഷബാധയായി മാറുകയും ചെയ്യുന്നതിനാല്‍ ആമാശയത്തിലെ അനാവശ്യ ഘടകങ്ങള്‍ വ്യക്തിയെ വളരെ രോഗിയാക്കുന്നു. ഇതുകൂടാതെ, ഒരു വ്യക്തി അലര്‍ജിയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചാല്‍ അത് അണുബാധയ്ക്കും കാരണമാകുന്നു. വൈറസ്, ബാക്ടീരിയ, പരാന്നഭോജികള്‍ എന്നിവയും കോളിറ്റിസ് അണുബാധയ്ക്ക് അഥവാ വന്‍കുടല്‍ അണുബാധക്ക് കാരണമാകും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് വന്‍കുടല്‍ അണുബാധ

എന്താണ് വന്‍കുടല്‍ അണുബാധ

വന്‍കുടലില്‍ ഉണ്ടാവുന്ന വീക്കമാണ് ഇത്തരത്തിലുള്ള അണുബാധകളുടെ തുടക്കം എന്ന് പറയുന്നത്. അണുബാധ, രക്തചംക്രമണത്തിലുണ്ടാവുന്ന തകരാറുകള്‍ (ഇസ്‌കെമിയ), സ്വയം രോഗപ്രതിരോധത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വന്‍കുടല്‍ അണുബാധക്ക് പ്രധാന കാരണങ്ങള്‍ ആയി മാറാവുന്നതാണ്. വയറുവേദന, വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

വന്‍കുടല്‍ അണുബാധയുടെ ലക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ കൊളിറ്റിസ് അനുസരിച്ചായിരിക്കും, പക്ഷേ പൊതുവേ, വന്‍കുടല്‍ അണുബാധ പലപ്പോഴും വയറുവേദന, വയറിളക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ വന്‍കുടലിന്റെ ആന്തരികപാളിക്ക് ഉണ്ടാവുന്ന വീക്കമാണ് കൊളിറ്റിസ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈറസ്, ബാക്ടീരിയ, പരാന്നഭോജികള്‍ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. മലിനജലം, മലിനമായ ഭക്ഷണം എന്നിവയില്‍ നിന്നുംഅണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

മലവിസര്‍ജ്ജനത്തില്‍ രക്തം ഉണ്ടാകാം. ഇടക്കിടെയുണ്ടാവുന്ന വയറിളക്കം ചിലപ്പോള്‍ രക്തസ്രാവത്തിന് കാരണമാകുന്ന ഹെമറോയ്ഡുകള്‍ക്ക് കാരണമാകും. എന്നിരുന്നാലും, മലവിസര്‍ജ്ജനത്തില്‍ കാണപ്പെടുന്ന രക്തം സാധാരണമല്ല. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കാണപ്പെടുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഭീകരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്.

 ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

മലവിസര്‍ജ്ജനം ഇടക്കിടെയുണ്ടാവുന്നതും സാധാരണമെന്ന് കരുതി വിടരുത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇടക്കിടക്ക് ഉണ്ടാവുന്ന വയറു വേദന, ഡയറിയ, വയറിളക്കം എന്നിവയാണ് പ്രധാനമായും കണ്ട് വരുന്ന ലക്ഷണങ്ങള്‍. വിട്ടുമാറാതെയുള്ള വേദനയും ഇതിന്റെ ലക്ഷണമാണ്. പനിയും, അതികഠിനമായ തണുപ്പും ഇതിന്റെ ലക്ഷണങ്ങളില്‍ പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും ലക്ഷണങ്ങള്‍ വിട്ടു മാറാതെ നില്‍ക്കുമ്പോള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

 ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

അടിയന്തിരമായി മലവിസര്‍ജനം നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ ഓക്കാനം, ശരീരത്തിന്റെ ഭാരം പെട്ടെന്ന് കുറയുക, വിട്ടുമാറാത്ത ക്ഷീണം എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. വേദന തന്നെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വില്ലനായി മാറുന്നത്. ഇവരില്‍ വേദന അതികഠിനമായിരിക്കും എന്നുള്ളത് തന്നെയാണ് രോഗത്തിന്റെ തീവ്രതയെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

വന്‍കുടല്‍ അണുബാധയുടെ കാരണം അറിഞ്ഞതിനുശേഷം മാത്രമാണ് ചികിത്സിക്കുന്നത്. വന്‍കുടല്‍ അണുബാധയുള്ള വ്യക്തിയുടെ ഭക്ഷണക്രമവും മരുന്നുകളും ഡോക്ടര്‍മാര്‍ സാധാരണയായി മാറ്റുന്നു. ഈ അണുബാധയ്ക്ക്, സപ്ലിമെന്റുകള്‍, ആന്റിബയോട്ടിക്കുകള്‍, വയറിളക്കത്തിനുള്ള ഏതെങ്കിലും മരുന്ന് എന്നിവ നല്‍കുന്നു. അതേസമയം, ജീവിതശൈലിയില്‍ ചെറിയ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഇതിനായി, അണുബാധയ്ക്കുള്ള സാധ്യത കൂടുതലുള്ള അത്തരം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക. ദിവസത്തില്‍ ഓരോ രണ്ട് മണിക്കൂറിനുശേഷവും കുറച്ച് കുറച്ച് മാത്രമായി ഭക്ഷണം കഴിക്കുക. കഫീന്‍ കഴിക്കുന്നത് കുറയ്ക്കുക, അസംസ്‌കൃത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ തുടങ്ങുക.

പുകവലിയും മദ്യപാനവും നിര്‍ത്തുക.

English summary

Colitis Treatment, Causes, Types, Symptoms and Treatment

Here in this article we are discussing about the causes, types, symptoms and treatment of colon infection (colitis). Read on.
X
Desktop Bottom Promotion