Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തളരും; ഈ ഭക്ഷണങ്ങള്‍ വില്ലന്‍
ആരോഗ്യകരമായ മനസ്സും ശരീരവും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് എന്താണോ അത് നിങ്ങളുടെ വൈകാരികവും മാനസികവുമായ ക്ഷേമത്തെ സ്വാധീനിക്കുന്നു. തെറ്റായ ഭക്ഷണക്രമം നിങ്ങളെ ശാരീരികമായി തളര്‍ത്തുക മാത്രമല്ല നിങ്ങളുടെ മാനസികാരോഗ്യത്തെയും അത് മോശമായി ബാധിക്കും. നിങ്ങളുടെ മസ്തിഷ്കം പോഷകങ്ങള്‍ കൊണ്ടാണ് പരിപോഷിക്കുന്നത്. അത് നിങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് ഉരുത്തിരിഞ്ഞ് അതിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് സ്വാധീനിക്കുന്നു.
സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും നിങ്ങളുടെ കൂടുതല്‍ വ്യക്തമായി ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യും. നേരെമറിച്ച്, അനുചിതവും അപര്യാപ്തവുമായ ഭക്ഷണക്രമം നിങ്ങളെ ക്ഷീണിപ്പിക്കും. ഇത് നിങ്ങളുടെ മനസ്സിനെ ബാധിക്കുകയും നിങ്ങളുടെ ഏകാഗ്രത കുറയ്ക്കുകയും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പോഷകാഹാരവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം
ന്യൂട്രീഷണല്‍ സൈക്യാട്രി എന്ന് വിളിക്കുന്ന ഒരു മേഘല നിങ്ങളുടെ ഭക്ഷണവും പോഷകാഹാരവും മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഊന്നല്‍ നല്കുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നമ്മുടെ മസ്തിഷ്കവുമായി അടുത്ത ബന്ധമുള്ളതാണ് ദഹനേന്ദ്രിയങ്ങള്‍. ഇത് എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നത് നാം കഴിക്കുന്ന ഭക്ഷണത്തെ സ്വാധീനിക്കുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില ഭക്ഷണപാനീയങ്ങള്‍ ഇവയാണ്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഭക്ഷണങ്ങളില്‍ ധാരാളം പഞ്ചസാര, ഉപ്പ്, ഹാനികരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ മാനസിക നില തളര്‍ത്താന്‍ ഇടയാക്കും. പഞ്ചസാരയും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മൂലമുണ്ടാകുന്ന വീക്കം തലച്ചോറുള്‍പ്പെടെ മുഴുവന്‍ ശരീരത്തെയും ബാധിക്കും. ഇത് ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

മദ്യം
മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ഉത്കണ്ഠ ഉണ്ടാക്കുകയും ചെയ്യും. മദ്യം കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് വളരെ പ്രശ്നമാണ്. അധികമായി മദ്യം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും ഉത്കണ്ഠ ഉളവാക്കുന്ന ഹാംഗ് ഓവര്‍ ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം.

ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
ട്രാന്‍സ് ഫാറ്റ്, പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണക്രമം നിങ്ങള്‍ക്ക് ഉത്കണ്ഠയും വിഷാദവും വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പൂരിത കൊഴുപ്പുക ധമനികളെ തടസ്സപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ശേഷിയെത്തന്നെ തടയുന്നു. വെണ്ണ, ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രശ്നമാണ്. ഈ അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയും ചേരുമ്പോള്‍ ശരീരത്തിന് വളരെ ദോഷകരമാണ്.

ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
നിങ്ങളുടെ ശരീരത്തിലെ അധിക സോഡിയം നിങ്ങളുടെ നാഡീവ്യവസ്ഥയെ ബാധിക്കുകയും നിങ്ങളുടെ വികാരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും അതുകാരണം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

കഫീന്‍
കഫീന്‍ നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം വരുത്തുന്ന ഒരു ഘടകമാണ്. വലിയ അളവില്‍ കഴിക്കുമ്പോള്‍ അത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന അളവില്‍ കഫീന്‍ കഴിക്കുന്നത് നിങ്ങളുടെ തൊണ്ടയെ പ്രകോപിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഒരു പഠനം അനുസരിച്ച്, രാത്രി കഫീന്‍ പാനീയങ്ങള്‍ കുടിച്ച് കിടന്നാല്‍ ഉറക്കസമയം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറക്കക്കുറവ് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യും.

ശ്രദ്ധിക്കാന്‍
ഈ ഭക്ഷണങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല. പക്ഷേ അത് നിങ്ങളെ പ്രതികൂലമായി ബാധിക്കുകയും അമിതമായി കഴിക്കുമ്പോള്‍ പ്രശ്നം വഷളാക്കുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ ഈ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണ്‍, കെമിക്കല്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം വേണം കഴിക്കാന്‍.



Click it and Unblock the Notifications
